വന്ന ഓരോ അമ്മമാരും എന്നെ മോനെപ്പോലെ കണ്ടു, കെട്ടിപ്പിടിച്ചു, ചോറ് വാരി തന്നു: വികാരഭരിതനായി അഭിഷേക്
ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കടന്നു വന്ന താരമാണ് അഭിഷേക് ശ്രീകുമാര്‍. തുടക്കത്തില്‍ തന്റെ ടോക്‌സിക് പ്രസ്താവനകളുടെ പേരില്‍ യെല്ലോ കാര്‍ഡ് ലഭിച്ച മത്സരാര്‍ത്ഥിയാണ് അഭിഷേക്. എന്നാല്‍ പിന്നീട് കണ്ടത് വീടിന് അകത്തും പുറത്തും ജനപ്രീയനായി മാറുന്ന അഭിഷേകിനെയായിരുന്നു. ഇതിന് പിന്നാലെ തന്റെ മരിച്ചു പോയ അമ്മയെക്കുറിച്ച് അഭിഷേക് എഴുതിയ കത്ത് വലിയ ചര്‍ച്ചയായി മാ്‌റിയിരുന്നു.
ഇതിന് ശേഷം ബിഗ് ബോസ് വീട്ടിലേക്ക് വന്ന അമ്മമാരെല്ലാം സ്വന്തം മകനെന്ന പോലെയാണ് അഭിഷേകിനെ കണ്ടതും പെരുമാറിയതും. അമ്മമാരെല്ലാം അഭിഷേകിനെ സ്‌നേഹത്തോടെ കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും ഭക്ഷണം വാരി കൊടുക്കുകയും ചെയ്തിരുന്നു. അപ്‌സരയുടെ അമ്മ അകത്തേക്ക് വന്നതിന് പിന്നാലെ അഭിഷേകിനെ കെട്ടിപ്പിടിക്കുകയും മക്കളേ അമ്മ വന്നു വിഷമിക്കേണ്ട എന്ന പറഞ്ഞ രംഗം വൈറലായി മാറി.

ഇപ്പോഴിതാ തനിക്ക് ലഭിച്ച അമ്മമാരുടെ സ്‌നേഹത്തെക്കുറിച്ച് സംസാരിക്കുകയാണ് അഭിഷേക് ശ്രീകുമാര്‍. വീക്കെന്റ് എപ്പിസോഡിലാണ് അഭിഷേക് മനസ് തുറന്നത്. ഫാമിലി വീക്കിനെക്കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചപ്പോഴായിരുന്നു അഭിഷേക് അമ്മമാരുടെ സ്‌നേഹത്തെക്കുറിച്ച് സംസാരിച്ചത്.
അവരെല്ലാം വന്നതില്‍ ഒരുപാട് സന്തോഷിക്കുന്നു. ആരെങ്കിലും വരുന്നുണ്ടെങ്കില്‍ അച്ഛനും അനിയത്തിയും തന്നെയാകും എന്നാണ് കരുതിയിരുന്നത്. എനിക്ക് വരാന്‍ ്അവരേയുള്ളൂ. ഞാനും സായിയുമൊക്കെ നേരത്തെ പറഞ്ഞിരുന്നു വീട്ടില്‍ നിന്നും ആരും വരല്ലേ എന്ന്. എനിക്ക് സെന്റിമെന്‍സ് കാണിക്കാനൊന്നും അറിയില്ല. ബാക്കിയുള്ളവരൊക്കെ കെട്ടിപ്പിടിക്കുകയും കരയുകയുമൊക്കെ ചെയ്യുമ്പോള്‍ ഞാന്‍ ഹായ് എന്ന് പറഞ്ഞ് കൈ കൊടുക്കത്തേയുള്ളൂ എന്ന് അഭിഷേക് പറയുന്നുണ്ട്.
സെന്റിമെന്‍സ് കാണിക്കുകയല്ലല്ലോ ഉള്ളില്‍ നിന്നും വരുന്നതല്ലേ, രണ്ടു പേരുടേയും ഭാഗത്തു നിന്നും. എത്രയോ നാളുകള്‍ക്ക് ശേഷം കാണുകയാണ്. അവര്‍ നിങ്ങളെ പുറത്തു നിന്നും കാണുകയായിരുന്നല്ലോ. അകന്നിരിക്കുമ്പോഴാണ് സ്‌നേഹത്തിന്റെ ശക്തി കൂടുന്നതെന്ന് മോഹന്‍ലാല്‍ മറുപടി നല്‍കി. ഞാന്‍ അങ്ങനെ പുറമെ കാണിക്കാറില്ലെന്ന് അഭിഷേക് പറഞ്ഞപ്പോള്‍ അതിന് സമയമായിട്ടില്ല എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

എക്‌സ്പ്രസ് ചെയ്യണം. ചിലത് കാണിക്കണം. മറ്റുള്ളവര്‍ നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കും. സ്‌നേഹവും സ്‌നേഹത്തോടെയുള്ള വാക്കുകളും നോട്ടവുമൊക്കെ പ്രതീക്ഷിക്കും. അതൊക്കെ ഭയങ്കര റിലീഫാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇവിടെ വന്ന പല അമ്മമാരും എന്നെ മകനെ പോലെയാണ് കണ്ടത്. അന്ന് ഞാന്‍ അമ്മയ്‌ക്കെഴുതിയ കത്ത് വായിച്ചതു കൊണ്ടാകാം. ഒരുപാട് പേര്‍ മാറ്റി നിര്‍ത്തി സംസാരിച്ചു. ചോറ് വാരിത്തന്നു. അതൊക്കെ എന്റെ ജീവിതത്തില്‍ വലിയ അനുഭവമാണ്. ഇതുവരെ അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും അഭിഷേക് പറഞ്ഞു.
ഞാന്‍ ഇത്രയും കാലം വളര്‍ന്നത് അമ്മയുടേയും അപ്പൂപ്പന്റേയും കൂടെയാണ്. ഇപ്പോഴും എന്നെ മകനെ പോലെയാണ് നോക്കുന്നത്. പറഞ്ഞാല്‍ കളിയാക്കുമെന്ന് അറിയാം. എനിക്കിപ്പോഴും ചോറില്‍ മോരൊക്കെ ഒഴിച്ച് ഇളക്കിയാണ് തരുന്നത്. അല്ലാതെ സമ്മതിക്കില്ല. ഞാന്‍ തുണി നനച്ചിട്ടാലും അങ്ങനെ തന്നെ കൊണ്ടു പോയി നനച്ചിടും. തുണി മടക്കിവെക്കുന്ന ശീലവുമില്ല. എല്ലാം അവര്‍ തന്നെയാണ് ചെയ്യുന്നതെന്നും താരം പറയുന്നുണ്ട്.


Click it and Unblock the Notifications