ഉളുപ്പുണ്ടോ ജാസ്മിനേ? നീയിവിടെ എന്താ ചെയ്യുന്നത്, തെറിവിളിയോ? ജാസ്മിനെ പൊരിച്ച് അഭിഷേക്
ബിഗ് ബോസ് മലയാളം സീസണ്‍ 6ലേക്ക് പുതിയ മത്സരാര്‍ത്ഥികളെത്തുകയാണ്. ആറ് പേരാണ് ഇത്തവണ ബിഗ് ബോസ് വീട്ടിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കടന്നു വന്നിരിക്കുന്നത്. ഇതാദ്യമായിട്ടാണ് ഇത്രയും പേര്‍ ഒരുമിച്ച് ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കടന്നു വരുന്നത്. ആദ്യ ദിവസം തന്നെ ശ്രദ്ധ നേടാന്‍ ആറു പേരില്‍ മിക്കവര്‍ക്കും സാധിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
ആറു പേരില്‍ ആദ്യ ദിവസം തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയ മത്സരാര്‍ത്ഥിയാണ് അഭിഷേക് ശ്രീകുമാര്‍. വൈല്‍ഡ് കാര്‍ഡ് താരങ്ങളോട് ബിഗ് ബോസ് സ്വയം പരിചയപ്പെടുത്താനും വീട്ടിലെ ഓരോ അംഗങ്ങളെക്കുറിച്ച് സംസാരിക്കാനും പറഞ്ഞിരുന്നു. അങ്ങനെ ഓരോരുത്തരെക്കുറിച്ചും അഭിഷേക് നടത്തിയ പരാമര്‍ശം ശക്തമാവുകയാണ്.

ബിഗ് ബോസ് വീട്ടിലെ ഓരോ താരങ്ങളെക്കുറിച്ചും പ്രേക്ഷകര്‍ക്കുള്ള കാഴ്ചപ്പാടുകളോട് ചേര്‍ന്നു നില്‍ക്കുന്നത് തന്നെയായിരുന്നു അഭിഷേകിന്റെ നിരീക്ഷണങ്ങള്‍. അന്‍സിബയോട് റൂം തുറന്ന് പുറത്തിറങ്ങണം എന്നാണ് അഭിഷേക് പറഞ്ഞത്. ഋഷി എല്ലാവരേയും നിരാശപ്പെടുത്തി. ഫാന്‍ ബേസ് കുറഞ്ഞുവെന്നും പറഞ്ഞു. ശ്രീതു ഇപ്പോഴും കംഫര്‍ട്ട് സ്‌പേസിലാണ്. ശരണ്യ വെക്കേഷന്‍ മൂഡിലാണ്. ക്യാമറയില്‍ കാണാനില്ലെന്നും അഭിഷേക് പറഞ്ഞു.
റസ്മിന്‍ പവര്‍ ഫുള്ളാണ്. പിന്നില്‍ നിന്നും കുത്തുന്നില്ല. ആദ്യ ആഴ്ച പുറത്ത് പോകുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ നന്നായി കളിക്കുന്നുണ്ട്. അപ്‌സര നല്ല ക്യാപ്റ്റനായിരുന്നു. ടോപ് പ്ലെയറുമല്ല. മോശം പ്ലെയറുമല്ല, സെന്‍ട്രലിലാണ്. എപ്പോള്‍ വേണമെങ്കിലും ടോപ് പ്ലെയറാകാം, താഴേക്കും വരാമെന്നും അഭിഷേക് പറയുന്നുണ്ട്.
നോറ മുഖത്ത് നോക്കി പറയും, പക്ഷെ അതിന് ശേഷം കരഞ്ഞ് വിക്ടിം കാര്‍ഡ് ഇറക്കുന്നു. അര്ജുന്‍ നല്ല പ്ലെയറാണ്, പക്ഷെ ഒന്നും ചെയ്യുന്നില്ല. കംഫര്‍ട്ട് സോണിലാണെന്നും അഭിഷേക് പറഞ്ഞു. ജിന്റോയുടെ ആരാധകനായിരുന്നു. പക്ഷെ ഇപ്പോഴത് പോയി. കള്ളം പറയുന്നത് ഇഷ്ടമല്ല.ചീത്ത പറയുന്നതും താല്‍പര്യമില്ല. ഒരിക്കല്‍ വോട്ട് ചെയ്തിരുന്നുവെന്നും പക്ഷെ പിന്നെ ചെയ്യാതായെന്നും അഭിഷേക് പറയുന്നുണ്ട്.

ജാസ്മിന്‍-ഗബ്രിയുടെ കാര്യം ഒരുമിച്ച് പറയണമോ അതോ സെപ്പറേറ്റായി പറയണമോ എന്ന് അഭിഷേക് ചോദിച്ചു. സെപ്പറേറ്റ് ആയിട്ട് പറയണമെന്ന് ജാസ്മിന്‍ പറഞ്ഞു. ഗബ്രി നല്ല പ്ലെയര്‍ ആണ്. പക്ഷെ ആ കൂട്ടുകെട്ടില്‍ നിന്നും പുറത്ത് വരണം. കൂട്ടുകെട്ട് ബ്രേക്ക് ചെയ്താല്‍ നന്നായി കളിക്കാനാകും എന്നാണ് അഭിഷേക് പറഞ്ഞത്.
ജാസ്മിനോട് ചോദിക്കാന്‍ എന്നോട് പുറത്ത് വച്ച് പലരും ഒരു കാര്യം പറഞ്ഞിരുന്നു. പക്ഷെ അതിവിടുത്തെ നിയമത്തിന് എതിരായതിനാല്‍ ഞാന്‍ പറയുന്നില്ല. എ്ന്നാലും ചോദിക്കുകയാണ്, ഉളുപ്പുണ്ടോ ജാസ്മിനെ? എന്നായിരുന്നു അഭിഷേകിന്റെ പ്രതികരണം. എന്റെ ഗെയിമിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് ജാസ്മിന്‍ ചോദിച്ചപ്പോള്‍ അതിന് നീയിവിടെ എന്ത് ഗെയിമാണ് കളിക്കുന്നത്, തെറി വിളിക്കുന്നതോ? എന്നായിരുന്നു അഭിഷേകിന്റെ മറുചോദ്യം. എനിക്ക് ഇംപ്രസ് ആകാനുള്ള ഗെയിം ഒന്നും നീ കളിക്കുന്നില്ലെന്നും അഭിഷേക് പറഞ്ഞു. ജാന്‍മണി ജെന്റര്‍ കാര്‍ഡ് ഇറക്കി കളിക്കുന്നു. ശാപവാക്കുകളും പ്രാക്കും ശരിയല്ലെന്നും അഭിഷേക് പറഞ്ഞു.


Click it and Unblock the Notifications