ഗബ്രി ടോക്‌സിക്, ജാസ്മിനുള്ള ആത്മാര്‍ത്ഥത അവനില്ല; ജാസ്മിന്‍ പറഞ്ഞത് സംഭവിക്കാന്‍ പോകുന്നു!

രണ്ടാമത്തെ ആഴ്ചയിലൂടെ കടന്നു പോവുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6. ആദ്യ നാളുകളില്‍ തന്നെ ഗെയിം ഓണ്‍ ആയ സീസണ്‍ രണ്ടാം എപ്പിസോഡിലേക്ക് കടക്കുന്നതും അങ്ങനെ തന്നെയാണ്. ആവശ്യത്തിനുള്ള അടിയും വഴക്കും പിണക്കവും ഇണക്കവുമെല്ലാം ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിക്കഴിഞ്ഞു. താരങ്ങള്‍ക്കിടയില്‍ വാക് പോര് നിത്യ സംഭവമായി മാറിയിരിക്കുകയാണ്.

ഇതിനിടെ ചില കോമ്പോകളും സെറ്റായി വരുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ജാസ്മിന്‍-ഗബ്രി കോമ്പോ. ഇരുവരുടേയും സൗഹൃദം ബിഗ് ബോസ് വീടിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തുടക്കത്തില്‍ മികച്ച മത്സരാര്‍ത്ഥിയെന്ന് പേര് നേടിയ താരമാണ് ജാസ്മിന്‍. എന്നാല്‍ നിലവില്‍ ഗബ്രിയുമായുള്ള അടുപ്പം ജാസ്മിന് വിനയായി മാറുന്നതാണ് കാണുന്നത്.

Bigg Boss

ബിഗ് ബോസ് വീടിന് അകത്തും പുറത്തും ഈ സൗഹൃദം വിമര്‍ശനം നേരിടുന്നുണ്ട്. ലവ് ട്രാക്കിനായി മനപ്പൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണ് ഈ കോമ്പോ എന്നാണ് സോഷ്യല്‍ മീഡിയയുടേയും ഹൗസ്‌മേറ്റ്‌സിന്റേയും വിമര്‍ശനം. ഇതില്‍ നിന്നും ജാസ്മിന്‍ പുറത്തു കടക്കണമെന്നും മികച്ചൊരു മത്സരാര്‍ത്ഥിയാകാനും ഒരുപക്ഷെ വിന്നര്‍ ആകാന്‍ വരെ യോഗ്യതയുള്ള താരമാണ് ജാസ്മിനെന്നുമാണ് ആരാധകര്‍ പറയുന്നത്.

ഇതിനിടെ ഇപ്പോഴിതാ ജാസ്മിന്‍-ഗബ്രി കൂട്ടുകെട്ടനെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ജാസ്മിനെ ഗ്രബി പിന്നിലേക്ക് വലിക്കുകയാണെന്നാണ് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ ഒരു ആരാധകന്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

ജാസ്മിന്‍ പറഞ്ഞത് പോലെ തന്നെ സംഭവിക്കുമോ? അവള്‍ അവിടെ എല്ലാവരുടെയും മുന്നില്‍ വെച്ച് പറഞ്ഞിട്ടുണ്ട്, ഇവിടെ എന്നെ തകര്‍ക്കാന്‍ ആര് വിചാരിച്ചാലും സാധിക്കില്ല. പക്ഷെ ഗബ്രി തിരിഞ്ഞാല്‍ ഞാന്‍ തകര്‍ന്നു പോകും, എന്നാണ് കുറിപ്പില്‍ പറയുന്നത്.

ശരിക്കും അവള്‍ ഇമോഷണലി ട്രാപ്പ്ഡ് ആണ്. അത് ഒരിക്കലും ഗെയിനു വേണ്ടിയുള്ളതല്ല. ഇന്നലെ എങ്ങനെയാണ് അവള്‍ ഗബ്രി ക്കു വേണ്ടി ഒറ്റയ്ക്ക് ഫൈറ്റ് ചെയ്തത് കണ്ടതാണ്. അവള്‍ക്കു അറിയാം ഗബ്രിയുടെ ഭാഗത്തു ന്യായം ഇല്ല എന്ന്. ഇടയില്‍ വന്ന നോറയെ നേരിട്ടപ്പോള്‍ അവളുടെ കണ്ട്രോള്‍ മൊത്തം പോയി. ഗെയിം ആണെങ്കില്‍ അവള്‍ ഗബ്രി യുടെ കൂടെ അത്രയും ഭീകരമായി നില്‍ക്കില്ലെന്നും കുറിപ്പില്‍ പറയുന്നു.

അവിടെ ഇനി ഒരു തര്‍ക്കം വരുമ്പോള്‍ അതെടുത്തിടും എന്ന് അറിയാത്തവള്‍ അല്ല. ജിന്റോയുടെ പ്രശ്‌നത്തില്‍ അതാണ് അപ്‌സര പറഞ്ഞപ്പോള്‍ അവള്‍ തനിക്കു തെറ്റ് പറ്റി എന്ന് പറഞ്ഞത്. കേള്‍ക്കാത്ത പ്രശ്‌നത്തില്‍ ഇടപെടില്ല എന്ന് പറഞ്ഞ് ഗബ്രിക്ക് വേണ്ടി അവള്‍ക്കു സ്റ്റാന്‍ഡ് മാറ്റേണ്ടി വന്നു. അവന്‍ ഭാഗ്യവാനാണ്, കൂടെ ഇതുപോലെ ചങ്കു പറിച്ചു കൂടെ നില്ക്കാന്‍ വേറെ ആരെ കിട്ടും എന്നാണ് ആരാധകന്‍ ചോദിക്കുന്നത്.

Bigg Boss

പക്ഷെ അവള്‍ക്കു ഉള്ള ആത്മാര്‍ത്ഥ ഗബ്രിക്കില്ല. ഇന്നലെ ഐസ് ക്രീമില്‍ അവനു അത്രയും കുരു പൊട്ടന്‍ കാരണം, അവനു പെര്‍ഫോം ചെയ്യാന്‍ പറ്റിയില്ല എന്ന കാരണവും ഉണ്ട്. അവനായിരുന്നു പെര്‍ഫോം ചെയ്യാന്‍ നിന്നിരുന്നത് എങ്കില്‍ അവന്‍ ആ ബഹളം അവിടെ ഉണ്ടാക്കില്ലായിരുന്നു. അവന്‍ അവളോട് ചെയ്യുന്ന പലതും ടോക്‌സിക്ക് ആണ്. ഇപ്പോള്‍ ചെയ്യുന്നതാണ് ഭീകരമെന്നും കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.

ഒരു വഴക്കിനു ശേഷം ബാക്കിയുള്ളവരെ ഫേസ് ചെയ്യാന്‍ അറിയില്ല. അവന്‍ പിന്‍വലിയുന്നതിനു ഒപ്പം അവളെയും പിന്‍വലിക്കുകയാണ്. ഇന്നലെ പല തവണ അത് കണ്ടു. രാത്രി എല്ലാവരും കൂടി പാട്ടുപാടിയപ്പോള്‍ അവള്‍ പറഞ്ഞതാണ് നമുക്ക് അവരുടെ കൂടെ പോകാം എന്ന്. അവന്‍ പറഞ്ഞത് നീ പൊയ്‌ക്കോ. ഗബ്രി എത്രെയും പെട്ടെന്ന് പോകുന്നോ അത്രെയും പെട്ടെന്ന് ജാസ്മിന്‍ ആ വീട്ടിലോട്ടു തിരിച്ചു വരുമെന്നും കുറിപ്പ് പറയുന്നുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X