പെണ്‍കുട്ടി സത്യം പറഞ്ഞാല്‍ അഹങ്കാരി, തന്റേടി; ആണാണെങ്കില്‍ മാസ്; വിവാദ പോസ്റ്റിന്റെ സത്യാവസ്ഥ
ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അപ്‌സര. കഴിഞ്ഞ ദിവസം അപ്‌സര പുറത്തായെന്ന തരത്തിലുള്ള ഭര്‍ത്താവ് ആല്‍ബിയുടെ പോസ്റ്റ് വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ പോസ്റ്റിനെക്കുറിച്ചും അപ്‌സരയുടെ ഗെയിമിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ആല്‍ബി.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ആല്‍ബിയുടെ പ്രതികരണം. പെണ്‍കുട്ടികള്‍ സത്യങ്ങള്‍ തുറന്നു പറയുമ്പോള്‍ അവരെ അഹങ്കാരികള്‍, തന്റേടി എന്നൊക്കെ വിളിക്കുന്നത് ശരിയാണോ? ആണുങ്ങള്‍ പറഞ്ഞാല്‍ അത് മാസ്. എനിക്കും ചിലത് പറയാനുണ്ട് എന്ന കുറിപ്പോടെയാണ് ആല്‍ബി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആല്‍ബിയുടെ വാക്കുകള്‍ വായിക്കാം.

ഞാന്‍ ഇന്നലെ ഒരു പോസ്റ്റ് ഇട്ടിരുന്നു. അപ്‌സര പുറത്തായി എന്നു പറഞ്ഞു കൊണ്ടായിരുന്നു. ഒരുപാട് പേര്‍ വിളിച്ച് അന്വേഷിച്ചിരുന്നു. ഞാന്‍ അറിഞ്ഞ കാര്യമാണ് ഞാന്‍ പറഞ്ഞത്. റസ്മിന്‍ പുറത്തായി, പിന്നാലെ അപ്‌സര ഔട്ടായി എന്ന് ലോകത്തിലെ എല്ലാ സോഷ്യല്‍ മീഡിയ പേജുകളും റിവ്യുവേഴ്‌സും പറയുന്നതായാണ് കണ്ടത്. ഇതൊരു ഷോ ആണെന്നും അപ്‌സരയ്ക്ക് വോട്ട് കുറവാണെന്നും എനിക്കറിയാം.
കഴിഞ്ഞ 15 വര്‍ഷമായി ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്. നിരവധി ഷോകള്‍ സംവിധാനം ചെയ്യുകയും എഴുതുകയും ചെയ്തിട്ടുണ്ട്. ഇതൊരു ഷോയായി മാത്രം കാണുന്നുള്ളു. അപ്‌സരയ്ക്ക് വോട്ട് കുറവാണെങ്കില്‍ അപ്‌സര പുറത്താകുമെന്ന് എനിക്ക് അറിയാവുന്ന കാര്യമാണ്. അതില്‍ പ്രത്യേകിച്ച് അത്ഭുതങ്ങളൊന്നുമില്ല. ഒരുപക്ഷെ അപ്‌സരയ്ക്ക് വോട്ട് കിട്ടിയിട്ടുണ്ടാകില്ല. അതുകൊണ്ടാകും അണ്‍ഒഫീഷ്യല്‍ വോട്ടിംഗില്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌സരയ്ക്ക് വോട്ട് കുറവാണെന്ന് കാണുന്നത്.
ഞാന്‍ അറിഞ്ഞത് ശരിയാണെങ്കില്‍ അപ്‌സര ഇന്ന് രാത്രി ഒരുപക്ഷെ ഔട്ട് ആകും. റസ്മിന്‍ പുറത്തായെന്നാണ് പോസ്റ്റുകള്‍ പറയുന്നത്. അപ്‌സരയും ഔട്ടായേക്കാം. അപ്‌സര ഔട്ടായി പുറത്ത് വന്നാല്‍ പോലും ഇത് ജീവിതത്തിന്റെ അവസാനമൊന്നുമല്ല. ബിഗ് ബോസ് ഒരു ഷോ മാത്രമാണെന്ന് അറിയുന്ന, ഇതിന്റെ പിന്നണിയിലെ എല്ലാ കാര്യങ്ങളും അറിയുന്ന രണ്ടു പേരാണ് ഞങ്ങള്‍. പുറത്തായാല്‍ അതിലെന്താണ്? ആള്‍ക്കാര്‍ക്ക് ഇഷ്ടമാകാത്തതു കൊണ്ടാകാം.
അവിടെയുള്ള പന്ത്രണ്ടോ പതിമൂന്നോ പേരില്‍ അപ്‌സരയേക്കാള്‍ വോട്ട് കിട്ടിയവരുണ്ടെങ്കില്‍ അവര്‍ അവിടെ നില്‍ക്കട്ടെ. കൂടുതല്‍ വോട്ട് കിട്ടിയവര്‍ അവിടെ നില്‍ക്കും. അല്ലാത്തവര്‍ പുറത്താകും. ഇതത്ര വലിയ സംഭവമൊന്നുമല്ല. എന്റെ കാഴ്ചപ്പാടില്‍ അപ്‌സര നന്നായി കളിക്കുന്നുണ്ട്. ദയവു ചെയ്ത് പോസ്റ്റുകളില്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകള്‍ ഇടാതിരിക്കുക. അത് നമ്മളെ വിഷമിപ്പിക്കുന്നതാണ്. നിങ്ങളുടെ വീട്ടിലുള്ളവരെക്കുറിച്ച് അനാവശ്യം പറയുമ്പോള്‍ നിങ്ങള്‍ക്ക് എന്ത് വിഷമമാണോ ഉണ്ടാകുന്നത് അത് തന്നെയാണ് ഞങ്ങള്‍ക്കും.
അപ്‌സര അഹങ്കാരിയാണ്, അമിത ആത്മവിശ്വാസമാണെന്നൊക്കെ പറയുന്നുണ്ട്. സ്വന്തം കഴിവില്‍ വിശ്വാസമുള്ള ഒരാള്‍ അതിനെക്കുറിച്ച് പറയുന്നത് അഹങ്കാരം ആണെന്ന് ഞാന്‍ ഒരിക്കലും പറയില്ല. അപ്‌സര ഇതിനെ കാണുന്നത് ഒരു ഗെയിമായിട്ട് മാത്രമാണ്. ഒരു പെണ്‍കുട്ടിയായതിനാലാണ് പലരും അപ്‌സരയ്ക്ക് ഓവര്‍ കോണ്‍ഫിഡന്‍സ് ആണെന്ന് പറയുന്നത്. മറിച്ച് അവിടെയുള്ളൊരു പുരുഷനായിരുന്നുവെങ്കില്‍, അത് അഹങ്കാരമാകുന്നില്ല. ഇതാണ് ആണത്വം, ആണ്‍കുട്ടിയെന്നാകും പറയുക.
ബിഗ് ബോസില്‍ വന്നിട്ട് ഒരു പെണ്‍കുട്ടി അഭിപ്രായം പറയുമ്പോള്‍ അത് അഹങ്കാരമാണ് ഓവര്‍ കോണ്‍ഫിഡന്‍സ് ആണെന്ന് പറയുന്നത് കൂടുതലും പെണ്‍കുട്ടികളാണ്. ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്. സ്ത്രീകള്‍ക്കെതിരെ പറയുന്നത് സ്ത്രീകള്‍ തന്നെയാണ്. എന്റെ ഭാര്യ പറയുന്നത് അഹങ്കാരമോ ഓവര്‍ കോണ്‍ഫിഡന്‍സോ അല്ല. ജീവിതത്തില്‍ വിജയിക്കാന്‍ സഹായിക്കുന്ന ഘടകമാണ് കോണ്‍ഫിഡന്‍സ്.

പല ആള്‍ക്കാരും സോഷ്യല്‍ മീഡിയയില്‍ വന്ന് അപ്‌സര പുറത്തായിട്ടില്ലെന്നും ഇതെന്റെ ഗെയിം സ്ട്രാറ്റജി ആണെന്നും പറയുന്നുണ്ട്. പക്ഷെ, അപ്‌സര പുറത്താകില്ല എന്നുള്ളതാണ് പ്രേക്ഷകര്‍ വിചാരിച്ചിരിക്കുന്നത്. പക്ഷെ അപ്‌സരയ്ക്ക് വോട്ട് കുറവാണെങ്കില്‍ അപ്‌സര പുറത്താകും. ഇപ്പോഴത്തെ പോളുകള്‍ വച്ച് നോക്കുമ്പോള്‍ ഇന്നൊരു എവിക്ഷനുണ്ടെങ്കില്‍ പുറത്താവുക അപ്‌സര പുറത്താകാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് അപ്‌സരയെ ഇഷ്ടമാണെങ്കില്‍ മാത്രം വോട്ട് ചെയ്യുക. ഞാന്‍ ആരേയും നിര്‍ബന്ധിക്കുന്നില്ല.
വോട്ട് കിട്ടാന്‍ വേണ്ടിയല്ല ഇന്നലെ പോസ്റ്റിട്ടത്. എന്ത് സംഭവിച്ചാലും എന്റെ പിന്തുണ എല്ലാ കാലത്തും അപ്‌സരയ്ക്കുണ്ടാകും. എന്റെ ഭാര്യയാണ്. ജീവിതകാലം മുഴുവന്‍ കൂടെ തന്നെയുണ്ടാകും.


Click it and Unblock the Notifications