വീട്ടുകാരെ നാട്ടുകാര്‍ക്ക് പിച്ചി ചീന്താന്‍ ഇട്ടു കൊടുത്തു; നോറ വിക്ടിം കാര്‍ഡ് കളിക്കുന്നുവെന്ന് അന്‍സിബ
ബിഗ് ബോസ് വീട്ടിലെ അടുത്ത സുഹൃത്തുക്കളില്‍ രണ്ട് പേരാണ് നോറയും അന്‍സിബയും. എന്നാല്‍ ഇരുവരും തമ്മില്‍ വലിയൊരു വഴക്കുണ്ടാകുന്നതിനാണ് ഇന്നത്തെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. തീര്‍ത്തും വ്യക്തിപരമായി മാറിയൊരു വഴക്കായിരുന്നു നോറയും അന്‍സിബയും തമ്മിലുണ്ടായത്. നോറയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അന്‍സിബ ഇന്ന് ഉന്നയിച്ചത്.
മോണിംഗ് ടാസ്‌ക് ലഭിച്ചത് ഇന്ന് നോറയ്ക്കായിരുന്നു. ആര് എന്ത് ചോദിച്ചാലും തെറ്റായ മറുപടി നല്‍കുക എന്നതായിരുന്നു ടാസ്‌ക്. പിന്നാലെ മത്സരാര്‍ത്ഥികള്‍ നോറയോട് ചോദ്യങ്ങളുമായി എത്തി. ഇതിനിടെ നോറയും അന്‍സിബയും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. പിന്നാലെ നോറയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി അന്‍സിബ എത്തുകയായിരുന്നു.

സ്വന്തം വീട്ടുകാരെ പോലും നാട്ടുകാര്‍ക്ക് മുന്നില്‍ പിച്ചിചീന്താന്‍ ഇട്ടു കൊടുത്തിട്ട് വിക്ടിം കാര്‍ഡ് കളിക്കാറില്ല അല്ലേ നോറ എന്നായിരുന്നു അന്‍സിബ പറഞ്ഞത്. സ്വന്തം വീട്ടുകാരെ പിച്ചി ചീന്തിയിരുന്നെങ്കില്‍ ഒരിക്കലും അവര്‍ ഈ വീട്ടില്‍ കയറില്ലായിരുന്നു. എന്നെ കാണണ്ട എന്ന് പറഞ്ഞിരുന്ന എന്റെ ഉപ്പ മരിച്ചാല്‍ പോലും എന്നെ കാണണ്ട എന്ന് പറഞ്ഞ ഉപ്പ വരില്ലായിരുന്നു. അങ്ങനെ വന്നിട്ടുണ്ടെങ്കില്‍ ഞാന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് മനസിലാക്കിയത് കൊണ്ടാണ് എന്ന് നോറ മറുപടി നല്‍കി.
എന്നിട്ടും ആ മനുഷ്യനെപ്പറ്റി കുറ്റം പറയുകയായിരുന്നു നോറ ചെയ്തത് എന്ന് അന്‍സിബ പറഞ്ഞു. ഞാന്‍ എന്ത് കുറ്റം പറഞ്ഞു എന്ന് നോറ ചോദിച്ചപ്പോള്‍, നീ കുറ്റം പറഞ്ഞിട്ടുണ്ട്. അതിന്റെയൊക്കെ വീഡിയോയും ആളുകള്‍ കണ്ടിട്ടുണ്ടെന്നായിരുന്നു അന്‍സിബയുടെ മറുപടി. എന്റെ ഉപ്പ എന്നെ മനസിലാക്കുന്നില്ല എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അത് ഞാന്‍ ഇപ്പോഴും പറയും. എന്ന് കരുതി വായില്‍ തോന്നിയ എന്തും വിളിച്ച് പറയരുതെന്നായിരുന്നു നോറയുടെ പ്രതികരണം.
തനിക്ക് വിശ്വാസയോഗ്യയായ ഒരാളാണ് അന്‍സിബ എന്നായിരുന്നു നോറ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ നോറ അന്‍സിബയെ എതിര്‍ക്കുകയാണ്. അത് എന്തുകൊണ്ടെന്ന് സിജോ ചോദിച്ചു. അവരുടെ വ്യക്തിത്വം എനിക്ക് ഇപ്പോള്‍ ഇഷ്ടമല്ലെന്നായിരുന്നു നോറയുടെ മറുപടി. അതിന് കാരണം അവരുടെ നിലപാടുകളും കാഴ്ചപ്പാടുകളുമാണെന്നായിരുന്നു നോറയുടെ മറുപടി.

അവളെ വിഷമിപ്പിച്ചു എന്ന രീതിയില്‍ അവരെപ്പറ്റി കുറ്റം പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അവര്‍ എന്നെ മനസിലാക്കുന്നില്ലെന്ന് നോറ പറഞ്ഞു. ലാലേട്ടന്റെ എപ്പിസോഡിലും ആ ടോപ്പിക് എടുത്തിടാന്‍ നോക്കി. അപ്പോള്‍ തന്നെ ലാലേട്ടന്‍ പറഞ്ഞു, അങ്ങനെ പറയരുത് സ്‌നേഹം ഉള്ളതു കൊണ്ടാണ് അവര്‍ ഇവിടെ വന്നതെന്ന്. അപ്പോള്‍ തന്നെ ഇവള്‍ ഉള്‍ട്ടയടിച്ച് അതെ അതെ എന്ന് പറഞ്ഞുവെന്ന് അന്‍സിബ പറയുന്നു.
അവര്‍ എന്നെ മനസിലാക്കുന്നില്ല, എന്നെ മനസിലാക്കുന്നില്ല എന്ന് പറയുകയാണ്. അതായത് അവള്‍ക്ക് വിഷമമുണ്ട് എന്ന വ്യാജേന അവരെപ്പറ്റി കുറ്റം പറഞ്ഞു കൊണ്ടിരിക്കുകയാണ് നോറയെന്നും അന്‍സിബ പറയുന്നു. ഇന്ന് നോറ തന്നോട് ഇരന്ന് വാങ്ങിയതാണെന്നും അന്‍സിബ പറയുന്നു. എന്ത് പറഞ്ഞാലും വീടും വീട്ടുകാരേയും ബന്ധപ്പെടുത്തിയാണ് നോറ സംസാരിക്കുന്നതെന്നും താരം പറയുന്നു.


Click it and Unblock the Notifications