പോകുമ്പോഴും അന്‍സിബ ഇംപാക്ടുണ്ടാക്കും; ഗെയിമില്‍ ഈ പുറത്താകല്‍ നിര്‍ണായകം; കാരണം ഇതാണ്‌

ഒരാള്‍ കൂടി ബിഗ് ബോസ് വീട്ടില്‍ നിന്നും പടിയിറങ്ങിയിരിക്കുകയാണ്. അന്‍സിബയാണ് ഈ ആഴ്ച ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട രണ്ടാമത്തെയാള്‍. ഇന്നലെ അപ്‌സര ബിഗ് ബോസില്‍ നിന്നും പുറത്തായിരുന്നു. അപ്‌സരയുടെ പുറത്താകലിന്റെ ഞെട്ടല്‍ മാറും മുമ്പ് തന്നെ അന്‍സിബ പുറത്തായതിന്റെ ഞെട്ടിലാണ് താരങ്ങളും പ്രേക്ഷകരും.

പൊതുവെ കണ്ടു വരുന്ന വഴക്കുകളിലൂടേയും തര്‍ക്കങ്ങളിലൂടേയുമൊക്കെ ഗെയിം കളിക്കുക എന്ന രീതിയ്ക്ക് എതിരെ സഞ്ചരിച്ച മത്സരാര്‍ത്ഥിയായിരുന്നു അന്‍സിബ. നിശബ്ദമായി വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ അന്‍സിബയ്ക്ക് സാധിച്ചിരുന്നു. ബിഗ് ബോസ് വീട്ടില്‍ നടന്ന പല വലിയ സംഭവങ്ങളുടേയും ട്രിഗര്‍ ആയി പ്രവര്‍ത്തിച്ചത് അന്‍സിബയായിരുന്നു. അതുകൊണ്ട് തന്നെ അന്‍സിബയെ ശക്തയായ മത്സരാര്‍ത്ഥിയായിട്ടാണ് പ്രേക്ഷകര്‍ കണ്ടിരുന്നത്.

Bigg Boss

എന്നാല്‍ ഇന്ന് അന്‍സിബ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയിരിക്കുന്നു. ഈ പുറത്താകലോടെ ഇനിയെന്താകും ബിഗ് ബോസ് വീട്ടില്‍ സംഭവിക്കുക എന്നത് കണ്ടറിയണം. ഇപ്പോഴിതാ അന്‍സിബയുടെ പുറത്താകലിനെക്കുറിച്ച് സജിത്ത് എംഎസ് എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

അന്‍സിബ പുറത്തായി. മാക്‌സിമം നാല് വീക്ക് നില്‍ക്കും എന്ന് കരുതിയിരുന്ന മത്സരാര്‍ത്ഥി ആയിരുന്നു അന്‍സിബ. വളരെയധികം ബാക്ക് ഫൂട്ട് ഗെയിം ആയിരുന്നു തുടക്കം മുതല്‍ പുള്ളിക്കാരി കളിച്ചിരുന്നത്. വൈല്‍ഡ് കാര്‍ഡ് വരുന്നത് വരെ അന്‍സിബ അവിടെ എന്തേലും ഗെയിം കളിക്കുന്നു എന്ന് പോലും ആരും ശ്രദ്ധിച്ചിരുന്നില്ല. തനിക്ക് ഒപ്പം നില്‍ക്കുന്നവരുടെ മേല്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിവുള്ള ഒരു മാനുപ്പുലേറ്റര്‍ ആയിരുന്നു അന്‍സിബ. റോക്കി, ഋഷി, അഭിഷേക് ഒക്കെ ഇതുപോലെ അന്‍സിബയുടെ കീഴില്‍ പലസമയത്ത് നിന്നവര്‍ ആയിരുന്നു.

അന്‍സിബയോളം നെഗറ്റീവ് ഗെയിം നടത്തിയ ആരും ഈ സീസണില്‍ ഇല്ലായിരുന്നു എന്ന് പറയാം.അന്‍സിബയ്ക്ക് ബാക്കിയുള്ളവരോട് അവര്‍ക്കുള്ള നെഗറ്റീവ് ഇംപാക്ട് മറ്റുള്ളവരുടെ മേല്‍ സ്‌പ്രെഡ് ചെയ്യാന്‍ കഴിവുണ്ട്.പവര്‍ റൂമില്‍ ഇരിക്കവേയാണ് ഈ സ്വഭാവം എവിഡന്റ് ആയത്.

Bigg Boss

അന്‍സിബ ഈ ഷോയില്‍ തുടക്കം മുതല്‍ ഇമ്പാക്ട് ഉണ്ടാക്കിയിരുന്നു. രതീഷിന്റെ എവിക്ഷന്‍, റോക്കിയെ സൈലന്റ് ആയി ട്രിഗര്‍ ചെയ്തത്, ശ്രീരേഖ - ശരണ്യ എന്നിവരെ നോമിനേഷനില്‍ ഇട്ടത് ഒക്കെ അങ്ങനെയുള്ള കാര്യങ്ങള്‍ ആയിരുന്നു.
ഒരേസമയം നെഗറ്റീവ് ഇമ്പാക്ട് ഉണ്ടാക്കിയിട്ടും ഒരുപാട് പ്രേക്ഷകര്‍ക്കിടയില്‍ പ്രധാനമായും കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ വല്യ പോസിറ്റീവ് ഇമ്പാക്ട് ഉണ്ടാക്കാന്‍ അന്‍സിബയ്ക്ക് തുടക്കം കഴിഞ്ഞു.

മലയാളം ബിബിയില്‍ വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ് അത്. ഫാമിലി വീക്ക് ല്‍ അടക്കം അന്‍സിബ വലിയ രീതിയില്‍ പോസിറ്റീവ് ഇമേജ് ഒരുപാട് പേര്‍ക്കിടയില്‍ ഉണ്ടാക്കി. പോകുമ്പോള്‍ കൂടി അന്‍സിബ ഒരു ഇമ്പാക്ട് ഉണ്ടാക്കും. ജാസ്മിന്‍ ഹേറ്റേഴ്സ് വോട്ട് നേടിയിരുന്ന ആളെന്ന നിലയില്‍ അന്‍സിബ പോകുമ്പോള്‍ ആ വോട്ട് ആരിലേക്ക് പോകും എന്നത് ഗെയിമിന്റെ നിലവിലെ സാഹചര്യത്തില്‍ നിര്‍ണായകമാകും. അന്‍സിബയുടെ ഉമ്മയുടെ സ്വപ്നം പോലെ നല്ലൊരു ജീവിതം അന്‍സിബയ്ക്ക് കിട്ടട്ടെ...

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X