അന്‍സിബയുടെ ഈ മാറ്റത്തിനു പിന്നിലെ സത്യാവസ്ഥ എന്താണ്? കാണാന്‍ പോകുന്നത്
തുടക്കത്തില്‍ ഒതുങ്ങിയിരുന്ന് ഗെയിം കളിച്ചിരുന്ന അന്‍സിബ ഇപ്പോള്‍ കളത്തിലിറങ്ങി കളിക്കുന്നുണ്ട്. തുടക്കത്തില്‍ അന്‍സിബയിലെ ഗെയ്മറെ പലരും തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ നേരിട്ടിറങ്ങാതെ തന്നെ ബിഗ് ബോസ് വീടിനെ ഇളക്കി മറിക്കുന്ന സംഭവങ്ങള്‍ക്ക് തിരികൊളുത്താന്‍ സാധിക്കുന്ന മത്സരാര്‍ത്ഥിയാണ് അന്‍സിബ. വ്യക്തമായി സംസാരിക്കാനും ടാസ്‌കുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കാനും അന്‍സിബയ്ക്ക് സാധിക്കുന്നുണ്ട്.
ഇതിനിടെ ഇപ്പോഴിതാ അന്‍സിബയുടെ ഗെയിമിനെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. അന്‍സിബ ക്ലാസിക് ഗെയ്മര്‍ ആണെന്നാണ് കുറിപ്പില്‍ പറയുന്നത്. അന്‍സിബയ്ക്കുണ്ടായ മാറ്റത്തെക്കുറിച്ചും കുറിപ്പില്‍ പറയുന്നുണ്ട്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

അന്‍സിബ ദി ക്ലാസിക് ഗെയ്മര്‍. പൊതുവെ ശാന്ത സ്വഭാവവും അടക്കവും ഒതുക്കവും ഉള്ള എല്ലാവരോടും മാന്യമായി പെരുമാറുന്ന ഒരു പെണ്‍കുട്ടി. ഇതാണ് അന്‍സിബ പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക് ഇട്ടു കൊടുത്ത അന്‍സിബ. എന്നാല്‍ ഫസ്റ്റ് വീക്ക് ഗബ്രിയും ആയി ഉണ്ടായ തര്‍ക്കത്തില്‍ അന്ന് മുതല്‍ ഗബ്രി ഔട്ട് ആകുന്ന ദിവസം വരെ അവനോട് പക വച്ച് പുലര്‍ത്തുകയും റൂമില്‍ ഇരുന്ന് ഓരോ ദിവസവും ഋഷിയോടും റോക്കിയോടും മറ്റുള്ളവരെ പറ്റി വാ തോരാതെ കുറ്റം പറയുകയും ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയില്‍ ആണ് പ്രേക്ഷകര്‍ ആദ്യ ദിനങ്ങളിള്‍ അന്‍സിബയെ കാണുന്നത്.
റോക്കി ഔട്ട് ആയ ശേഷവും ഋഷിയെ ഈ ഒരു മാന്ത്രിക വലയത്തില്‍ നിര്‍ത്താന്‍ അന്‍സിബക്ക് സാധിച്ചു. അര്‍ജുന്‍ ഈ നെഗറ്റീവ് കൂട്ടുക്കെട്ടില്‍ നിന്ന് പുറത്ത് കടന്നു. അന്‍സിബ റോക്കി, ഋഷി, ജാന്മണി എന്നിവരെ ഒഴിച്ച് സീസണ്‍ 6ല്‍ ഇത് വരെ വന്നു പോയ എല്ലാവരെയും പറ്റി വളരെ മോശം ആയി ആണ് സംസാരിച്ചിട്ടുള്ളത്. സിജോയെ ഗുരുതരമായി പരിക്കേല്‍പ്പിച്ച റോക്കിയും താന്‍ എന്ത് പറഞ്ഞാലും അതിനൊത്ത് തുള്ളുന്ന ഋഷിയും എല്ലാവരെയും ലോ ക്ലാസ് ആയി കാണുന്ന ജാന്മണിയും ആണ് അന്‍സിബയുടെ സുഹൃത്തുക്കള്‍.
നമ്മുടെ അടുത്ത സുഹൃത്തുക്കളുടെ സ്വാഭാവത്തിന്റെ ആകെ തുകയായിരിക്കും നമ്മുടെ സ്വാഭാവം എന്ന് പറയുന്നത് എത്ര ശെരിയാണ്. ഇനി ഗെയിം കളിക്കാന്‍ അറിയാത്ത അന്‍സിബയെ പറ്റി നോക്കാം. വൈല്‍ഡ് കാര്‍ഡ് വരുന്നത് വരെ അവിടെ എല്ലാവരെയും ജഡ്ജ് ചെയ്ത് ഋഷിയെ പിരി കേറ്റി വിട്ട് നടന്ന അന്‍സിബ പെട്ടെന്ന് ഒരു ദിവസം എനിക്ക് ഈ ഗെയിം കളിക്കാന്‍ അറിയില്ല, ഇവിടെയുള്ള നെഗറ്റിവിറ്റി എന്നെ ബാധിക്കുന്നു, ഇവിടെ എനിക്ക് പിടിച്ച് നിക്കാന്‍ പറ്റുന്നില്ല എന്നൊക്കെ പറയുന്നു.
എന്നാല്‍ അന്‍സിബയുടെ ഈ മാറ്റത്തിനു പിന്നിലെ സത്യാവസ്ഥ എന്താണ്? വൈല്‍ഡ് കാര്‍ഡ് വരികയും ഋഷിയെ പിരികേറ്റി വിടുന്നതും കട്ടിലില്‍ ഇരുന്ന് എല്ലാവരെയും കുറ്റം പറയുന്നതും കാരണം പുറത്ത് കട്ടില്‍ റാണി, പരദൂഷണം റാണി തുടങ്ങിയ ഇമേജ് ആണ് തനിക്ക് എന്ന് അന്‍സിബക്ക് മനസ്സിലായി. അന്ന് തൊട്ട് അന്‍സിബ മുഖം മൂടി എടുത്ത് അണിഞ്ഞു. ആരെയും കുറ്റം പറയാത്ത കുട്ടി ആയി.

ഇത്രയും പ്രശ്‌നങ്ങള്‍ നടക്കുന്ന ബിഗ്ഗ്ബോസ് തന്നെ പോലെ സ്റ്റാന്‍ഡേര്‍സ് ഉള്ള ഒരാള്‍ക്ക് പറ്റിയ സ്ഥലം അല്ലെന്ന് വരുത്തി തീര്‍ത്തു. പുറത്ത് നെഗറ്റീവ് ഇമേജ് ആണെന്ന് കരുതി ഗെയിമില്‍ നിന്ന് മാറി നിന്ന അന്‍സിബ തുടര്‍ച്ചയായി 2 വീക്ക് സേവ് ആയി. പുറത്ത് പോകും എന്ന് ഉറപ്പിച്ച അവസരത്തില്‍ ഹൗസില്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അന്‍സിബ ഇന്‍ ആയി. അവിടുന്ന് തൊട്ട് അന്‍സിബ വീണ്ടും മാറി.
ഇപ്പൊ ഉള്ളത് ഓവര്‍ കോണ്‍ഫിഡന്റ് ആയിട്ടുള്ള ഒരു അന്‍സിബയാണ്. ആ ഓവര്‍ കോണ്‍ഫിഡന്‍സിന്റെ പുറത്ത് ഒരു ദിവസം കൊണ്ട് വന്ന മാറ്റം ആണ് ഇന്നലെ മാത്രം കണ്ടത്. അന്‍സിബ എന്ന കൗശലകാരി ആയ ഗെയ്മറെ ആണ് ഇനി കാണാന്‍ പോകുന്നത്. ഫാന്‍സ് കൂടുമോ അതോ ഉള്ള ഫാന്‍സ് പോകുമോ എന്ന് ഈ വീക്ക് കൊണ്ട് അറിയാം.


Click it and Unblock the Notifications











