അന്‍സിബ ബലിയാടാകും! കട്ടില്‍റാണിയെ വളര്‍ത്തിയത് ജിന്റോ പിആറിന്റെ അജണ്ട; നടക്കുന്നത് ഇതാണ്‌

തുടക്കത്തില്‍ പലരും വിമര്‍ശിച്ചിരുന്ന മത്സരാര്‍ത്ഥിയായിരുന്നു അന്‍സിബ. ഇറങ്ങിക്കളിക്കുന്നില്ലെന്നായിരുന്നു അന്‍സിബയെക്കുറിച്ച് മിക്കവരും പറഞ്ഞത്. എന്നാല്‍ സമീപനാളുകള്‍ കണ്ടത് അന്‍സിബ ഇറങ്ങി കളിക്കുന്നതായിരുന്നു. ഇതോടെ അന്‍സിബയുടെ ആരാധകരും കൂടി. എ്ന്നാല്‍ അന്‍സിബയുടെ ഇപ്പോഴത്തെ പിന്തുണയും ഹൈപ്പുമെല്ലാം ജിന്റോ പിആറിന്റെ തന്ത്രമാണെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. അന്‍സിബയെ ബലിയാടാക്കുകയാണെന്നാണ് ആരാധകന്‍ കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ബിഗ് ബോസ് സീക്‌സിലെ കഴിഞ്ഞ കുറെ ആഴ്ചകളിലെ പെര്‍ഫോമന്‍സ് വച്ചു ബിഗ് ബബോസ് ഫാന്‍സ് അന്‍സിബയ്ക്ക് കൊടുത്ത ടാഗ് ലൈന്‍ ആണ് കട്ടില്‍ റാണി. തനിക്ക് ഏറ്റവും പ്രിയമായ ആളുകളോട് മാത്രം സംസാരിക്കുന്ന, അവരോടു മാത്രം ഫ്രീ ആയി ഇടപെടുന്ന അന്‍സിബയക്ക് ഒരു ടിപ്പിക്കല്‍ ബിഗ് ബോസ് ആരാധകന്‍ ആ ടാഗ് ലൈന്‍ കൊടുത്തതില്‍ വലിയ അത്ഭുതം ഒന്നുമില്ല. പക്ഷെ അന്‍സിബയുടെ ചില അഭിപ്രായങ്ങള്‍ അല്ലെങ്കില്‍ വിലയിരുത്തലുകള്‍ ബിഗ് ബോസ് 6ന്റെ സിംഹഭാഗം വരുന്ന പ്രേഷകന്റെ അഭിപ്രായങ്ങളോട് ഒത്തുപോകുന്ന ഒന്നായിരുന്നു.

Bigg Boss

പക്ഷെ അന്നൊന്നും അന്‍സിബ മൈന്‍ഡ് ഗെയിംര്‍ ആയില്ല, അന്നൊന്നും അന്‍സിബ ബിഗ് ബോസ് മെറ്റീരിയല്‍ എന്ന് ആരും വാഴ്ത്തി പാടിയില്ല. കാരണം. സത്യങ്ങള്‍ ആയാലും നുണ ആയാലും അത് വലിയ ശബ്ദത്തില്‍ ഉച്ചത്തില്‍ പറയുന്നവരെ ആണ് ഭൂരിഭാഗം പ്രേഷകര്‍ക്കും ഇഷ്ടപെടുക എന്ന ബേസിക് മെന്റാലിറ്റി തന്നെ. പക്ഷെ, ഇതുവരെ കട്ടില്‍ റാണി എന്ന പദവി കൊടുത്തവര്‍ക്ക് കഴിഞ്ഞ ആഴ്ച മുതല്‍ അന്‍സിബ മികച്ച ഗെയ്മര്‍, മൈന്‍ഡ് ഗെയിംര്‍ ആകുന്നു. അന്‍സിബ ബൂസ്റ്റിംഗ് പോസ്റ്റുകള്‍ ഗ്രൂപുകളില്‍ നിറയുന്നു. ഒരു കാരണവും ഇല്ലാതെ പൊട്ടിത്തെറിക്കുന്ന ബാലിശമായ ന്യായങ്ങള്‍ പറയുന്ന ഋഷി യുടെയും അന്‍സിബയുടെയും കോമ്പോ ഏറ്റവും മികച്ച കോമ്പോ ആയി മാറുന്നു.

എന്തുകൊണ്ട്? ഇത്ര നാളും ഇതേ ഒരേ പോലെ തന്നെ പോയിരുന്ന അന്‍സിബ ഒറ്റ രാത്രി കൊണ്ട് എങ്ങനെ മികച്ച ഗെയിംര്‍ ലെവലിലേക്ക് എന്ന അടിച്ചേല്പിക്കല്‍ എവിടെ നിന്ന് വന്നു? ഉത്തരം നിസാരം ആണ്. ബിഗ് ബോസ് 6 ലെ രാജാവ് അന്വേഷണത്തില്‍ പല മുഖങ്ങള്‍ മാറി മറിഞ്ഞു വന്നു. രതീഷ്, റോക്കി, സിജോ മുതല്‍ തുടങ്ങി അവിടെ നിന്നും വന്നെത്തി നില്കുന്നത് ജിന്റോയില്‍ ആണ്.( അതൊരു സ്വാഭാവിക പ്രോസസ്സ് ആണെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ട്. കാരണം ആളുകളെ മാനീപ്പുലേറ്റ് ചെയ്യാന്‍ കഴിയുന്ന മുന്‍ സീസണുകളില്‍ അത്തരം പ്രവര്‍ത്തി ചെയ്തിട്ടുള്ള പല യൂട്യൂബ് റോക്കറ്റുകളുടെ ടാഗ് ലൈന്‍ അതൊക്കെ സാധുകരിക്കുന്നു ) ജിന്റോ എന്ന രാജാവിന് എതിരാളി എന്ന് പറയാന്‍ അവിടെ രണ്ടേ രണ്ടു പേരെ ഉണ്ടായിരുന്നുള്ളു. ജാസ്മിനും ഗബ്രിയും.

ജാസ്മിന്റെയും ഗബ്രിയുടെയും രീതികള്‍ ഭൂരിഭാഗം ബിഗ് ബോസ് പ്രേഷകനേയും ശത്രുക്കള്‍ ആക്കിയപ്പോള്‍ അതിന്റെ പരണിത ഫലമായി ജിന്റൊക്ക് പ്രേഷകര്‍ കൂടി. ഗബ്രിയുടെ പടിയിറക്കത്തോടെ ജാസ്മിന്‍ ഒറ്റക്ക് കളിക്കും എന്നൊരു ചിന്തയില്‍ നിന്നും ജിന്റോ ഫാന്‍സ് (ജിന്റോ പിആര്‍) നു ഉരുതിരിഞ്ഞു വന്ന ഐഡിയ ആണ് അന്‍സിബ. അല്ലെങ്കില്‍ പെട്ടന്ന് അന്‍സിബയോട് ജിന്റോ ഫാന്‍സിനു ഇത്ര സ്‌നേഹം എവിടെ നിന്നു വന്നു? പ്രത്യക്ഷത്തില്‍ ജിന്റോയെ അനുകൂലിക്കുന്ന അന്‍സിബയെ ബൂസ്റ്റ് ചെയ്തു ജാസ്മിന് മേല്‍ പ്രതീഷ്ട്ടിച്ചാല്‍ കിട്ടുന്ന അഡ്വാന്‍ടേജ് ആയിരുന്നു ലക്ഷ്യം.

അന്‍സിബ യുടെ പല വിലയിരുത്തലുകളും മികച്ചതാണ്. ഗെയിം റീഡ് ചെയ്യാന്‍ ഉള്ള സെന്‍സും ഉണ്ട്. കട്ടില്‍ റാണി എന്ന പദവക്ക് അപ്പുറം നല്ല ഗെയിംര്‍ എന്ന രീതിയില്‍ ആദ്യ ആഴ്ച മുതല്‍ പൊങ്ങി വരാത്ത അന്‍സിബ പെട്ടന്ന് ഒരു സുപ്രഭാതത്തില്‍ മികച്ച ഗെയിമര്‍ ആയതു അത്ര നിഷ്‌കളങ്കം ആണെന്ന് വിശ്വസിക്കാന്‍ അല്പം പ്രയാസം ഉണ്ട്. അഖില്‍ മാരര്‍ ആരോപിച്ച പല ആരോപണങ്ങള്‍ക്കും പ്രൂഫ് ഒന്നും തന്നെ ഇല്ല. പക്ഷെ അതൊക്കെയും 'ജാസ്മിന് ഒരു കപ്പ് പദ്ധതി ' എന്ന ആരോപണം കൊണ്ട് ബൂസ്റ്റ് ചെയ്യപ്പെട്ടു. ജിന്റോ ഫാന്‍സിലെ പലരും അഖില്‍ മാരറിനെ പിന്തുണച്ചു. കാരണം ആ ആരോപണത്തില്‍ പ്രത്യക്ഷത്തില്‍ ഒരു പങ്കും ഇല്ലാത്ത ജാസ്മിനെ അവിടെ പ്രതി ചേര്‍ത്ത് കൊണ്ട് ആളുകള്‍ ആക്രോശിച്ചു.

Bigg Boss

എന്നാല്‍ കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി ജിന്റോ എന്ന കോണ്ടെസ്റ്റാന്റ് നു എതിരെ വരുന്ന കാസ്റ്റിംഗ് കൗച്, അഡ്ജസ്ട്‌മെന്റ്‌സ് തുടങ്ങിയ ആരോപണങ്ങള്‍ക്ക് മേല്പറഞ്ഞ പ്രബുദ്ധ ആരാധകര്‍ക്ക് തെളിവ് വേണം വിശ്വസിക്കാന്‍.
അഖില്‍ മരാര്‍ ബിബിയില്‍ കാസ്റ്റിംഗ് കൗച് ഉണ്ട് എന്ന് പറഞ്ഞാല്‍ അതു സത്യം, എന്നാല്‍ ജിന്റോ ക്ക് എതിരെ ആരേലുംഅദ്ദേഹം കാസ്റ്റിംഗ് കൗച് നടത്തുന്നുണ്ട് എന്ന് പറഞ്ഞല്‍ അതിനു തെളിവ് വേണം വിശ്വസിക്കാന്‍ ഇല്ലെങ്കില്‍ അതൊക്കെ നുണ മാത്രം. എന്ത് ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ് ആണ് അത്?

അന്‍സിബ ഒരു നല്ല ബിഗ് ബോസ് ഗെയിംര്‍ തന്നെയാണ്. പഴ്‌സനേല്‍ ഗ്രഡ്ജ് വളരെ കൂടുതല്‍ ഉണ്ട് എന്നൊരു നെഗറ്റിവ് ഉണ്ട്. ഒരുപക്ഷെ അവിടെ ഉള്ള സോ കോള്‍ഡ് രാജാവ് നെ ഒക്കെ വച്ചു നോക്കിയാല്‍ ഭേദം ആണ്. പക്ഷെ പെട്ടെന്ന് ഉള്ള അന്‍സിബയുടെ ഉയര്‍ന്നു വരവ് ജാസ്മിനെ ഒഴിവാക്കി അന്‍സിബയെ കൊണ്ട് വന്നു ഫൈനല്‍ അടുക്കുംതോറും ജിന്റോക്ക് ഒരു കേക്ക് വാക് ഫൈനല്‍ ഒരുക്കുക എന്ന പിആര്‍ അജണ്ടയുടെ ഭാഗം മാത്രം ആണ്. വരും ആഴ്ചകളില്‍ ഇന്ന് അന്‍സിബയെ വാഴ്ത്തി പൊക്കിയ ജിന്റോ ഫാന്‍സ് ഫിനാലെ അടുക്കും തോറും അന്‍സിബയെ ബലിയാട് ആക്കുന്ന പോസ്റ്റുകള്‍ കണ്ടാല്‍ അത്ഭുതപെടേണ്ട.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X