അന്‍സിബ ഒരു പാഠപുസ്തകം! പലരും അത് ശ്രദ്ധിച്ചിട്ടുണ്ടാകില്ല; എതിരാളികളെപ്പോലും കയ്യിലെടുത്തു

ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് അന്‍സിബ. ബിഗ് ബോസില്‍ പതിവായി കാണുന്ന തരത്തിലുള്ള ഗെയിമല്ല അന്‍സിബയുടേത്. അമിത ബഹളങ്ങള്‍ക്കൊ അനാവശ്യ വഴക്കുകള്‍ക്കോ അന്‍സിബ മുതിരാറില്ല. അതുകൊണ്ട് തന്നെ തുടക്കത്തില്‍ അന്‍സിബയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ പിന്നീട് കണ്ടത് പതിയെ അന്‍സിബ എന്ന ഗെയ്മറുടെ ബുദ്ധിപരമായ നീക്കങ്ങളാണ്.

എല്ലാ വള്ളികളും പിടിക്കാതെ കൃത്യമായി കരുക്കങ്ങള്‍ നീങ്ങി മുന്നോട്ട് പോകുന്ന അന്‍സിബയെയാണ് തുടര്‍ന്ന് കണ്ടത്. അതേസമയം തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും വളരെ വ്യ്ക്തമായി തന്നെ പറയാനും അന്‍സിബയ്ക്ക് സാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ തുടക്കത്തിലുണ്ടായിരുന്ന അഭിപ്രായങ്ങളെ മാറ്റിയെഴുതി മികച്ച പിന്തുണയുമായി മുന്നേറുകയാണ് അന്‍സിബ.

Bigg Boss

ഇന്ന് ബിഗ് ബോസ് വീട്ടില്‍ ജനപ്രീതിയുള്ള മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അന്‍സിബ. ബഹളം വെക്കാതേയും എല്ലാ പ്രശ്‌നങ്ങളിലും തലയിടാതേയും ഗെയിം കളിക്കാമെന്ന് അന്‍സിബ കാണിച്ചു തന്നുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇപ്പോഴിതാ അന്‍സിബയെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ ഒരു ആരാധകന്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

അന്‍സിബ എന്ന വ്യക്തി ഒരു പാഠപുസ്തകമാണ്. അത് നിലപാടിലായാലും വ്യകതിത്വത്തിലായാലും സംസാര ശൈലിയിലായാലും ശരി. ഒരാളുടെ തെറ്റ് അയാളുടെ മനസ് വേദനിപ്പിക്കാതെ അയാളെ പ്രകോപിപ്പിക്കാതെ എങ്ങനെ അയാളെ പറഞ്ഞ് മനസിലാക്കാം എന്ന് അന്‍സിബ കഴിഞ്ഞ ദിവസത്തെ മോണിങ് ടാസ്‌ക്കില്‍ നമുക്ക് കാണിച്ച് തന്നു എന്നാണ് കുറിപ്പില്‍ പറയുന്നത്.

പലരും അത് ശ്രദ്ധിച്ച് കാണാന്‍ വഴിയില്ല. അതില്‍ എടുത്ത് പറയേണ്ടത് ജിന്റോ ചേട്ടന്റെ തെറ്റ് ചൂണ്ടികാണിച്ചതാണ്. 'ജിന്റപ്പന്‍ എന്തൊക്കെ കള്ളത്തരങ്ങള്‍ കാണിച്ചാലും ചെയ്താലും പറഞ്ഞത് മാറ്റി പറഞ്ഞാലും അവിടെ ഉള്ളത് ചെറിയ രീതിയില്‍ അക്ഷരം മാറ്റി ഇവിടെ വന്ന് പറഞ്ഞാലും എന്തോ അയാള്‍ക്കുള്ളില്‍ ഒരു ക്വാലിറ്റിയുണ്ട് .... ആ അത് നമ്മുടെ ജിന്റെപ്പനല്ലെ എന്ന് നമ്മള്‍ കരുതും.
അത് കേട്ടിരിക്കുന്ന ജിന്റോയുടെ മുഖത്ത് വിടരുന്ന ഒരു പുഞ്ചിരിയുണ്ട്. അതുപോലെ തന്നെ നോറയുടെ തെറ്റും ചൂണ്ടികാണിക്കുന്ന രീതി വളരെ പ്രശംസനീയമാണ് എന്നാണ് കുറിപ്പില്‍ പറയുന്നത്.

Bigg Boss

ഇതില്‍ അവര്‍ക്ക് അവരുടെ തെറ്റുകള്‍ മനസിലാക്കാനും പറ്റി. മനസില്‍ പറഞ്ഞ ആളോട് യാതൊരു വിധ പരിഭവവുമില്ല. എതിരാളികളെ പോലും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ നമ്മള്‍ നമ്മുടെ ഭാഷാശുദ്ധിയെയും ശൈലിയേയും ശ്രദ്ധിച്ചാല്‍ മതി എന്നുള്ളതാണ് അന്‍സിബയില്‍ നിന്ന് നാം മനസിലാക്കേണ്ടത് എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

അതേസമയം ഈ ആഴ്ച എവിക്ഷനെ നേരിടുന്ന താരങ്ങളില്‍ ഒരാളാണ് അന്‍സിബ. ഏഴ് വോട്ടുകളുമായാണ് അന്‍സിബ എവിക്ഷന്‍ പ്രക്രിയയിലേക്ക് എത്തിയിരിക്കുന്നത്. താരം പുറത്താകുമോ ഇല്ലയോ എന്ന് കണ്ടറിയണം. എന്നാല്‍ നിലവില്‍ അന്‍സിബയ്ക്ക് പുറത്ത് ജനപ്രീതി വർധിച്ചുവരുന്നതായി കാണാം. കഴിഞ്ഞ ആഴ്ച മികച്ച കുക്കിനുള്ള സമ്മാനവും അന്‍സിബയെ തേടിയെത്തിയിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X