എത്രവട്ടം ഇല്ലെന്ന് പറഞ്ഞാലും ഞാന്‍ അനുഭവിച്ചത് ഇല്ലാതാകില്ല; മുന്‍ഭര്‍ത്താവിനെപ്പറ്റി അപ്‌സര

ബിഗ് ബോസ് താരം അപ്‌സരയുടെ ഷോയിലെ പ്രകടനം മാത്രമല്ല വ്യക്തിജീവിതവും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തന്റെ ആദ്യ വിവാഹത്തില്‍ നേരിടേണ്ടി വന്ന ദുരിതങ്ങളെക്കുറിച്ച് അപ്‌സരയും ഭര്‍ത്താവ് ആല്‍ബിയും തുറന്ന് പറഞ്ഞിരുന്നു. പിന്നാലെ അപ്‌സരയ്ക്കും ആല്‍ബിക്കുമെതിരെ മുന്‍ ഭര്‍ത്താവും രംഗത്തെത്തുകയുണ്ടായി. ഇപ്പോഴിതാ ഈ വിവാദങ്ങളോടെല്ലാം പ്രതികരിക്കുകയാണ് അപ്‌സര. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അപ്‌സരയുടെ പ്രതികരണം.

എനിക്ക് ആ വിഷയത്തില്‍ പ്രതികരിക്കാന്‍ താല്‍പര്യമില്ല. ആളുകളുടെ പിന്തുണയോ പ്രീതിയോ കിട്ടാന്‍ വേണ്ടി ഞാന്‍ ആരുടേയും പേര് പരാമര്‍ശിച്ചിട്ടില്ല. അത് വേറൊരു വ്യക്തിയാണ്. അദ്ദേഹത്തിനും ജീവിതമുണ്ട്. എന്റെ ജീവിതത്തില്‍ ഞാന്‍ കടന്നു പോയിട്ടുള്ള കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്. സമൂഹത്തില്‍ ഒരുപാട് പെണ്‍കുട്ടികള്‍ അനുഭവിക്കുന്നുണ്ട്. അത് തുറന്ന് പറയാന്‍ പലര്‍ക്കും മടിയാണ്. ഞാന്‍ തുറന്ന് പറഞ്ഞപ്പോള്‍ എന്താണ് സംഭവിച്ചത്? സ്ത്രീകളടക്കം എനിക്കെതിരെയാണ് സംസാരിച്ചത് എന്നാണ് അപ്‌സര പറയുന്നത്.

Bigg Boss

വീണ്ടും വീണ്ടും ഞാന്‍ ആവര്‍ത്തിച്ച് പറയുന്നത് പിന്തുണ കിട്ടും എന്ന പ്രതീക്ഷ കൊണ്ടല്ല. എനിക്ക് എതിരെ വന്നപ്പോഴും സോഷ്യല്‍ മീഡിയയില്‍ വന്ന് ഞാന്‍ എന്നെ ന്യായീകരിച്ചിട്ടില്ല. കാരണം നമ്മുടെ സമൂഹത്തില്‍ നിന്നും എനിക്ക് പിന്തുണ ലഭിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. എന്തുകൊണ്ടാണ് തുറന്നു പറയുന്ന വ്യക്തികള്‍ക്ക് മാത്രം അറ്റാക്ക് നേരിടേണ്ടി വരുന്നത്? എന്നും അപ്‌സര ചോദിക്കുന്നു.

എന്റെ ജീവിതത്തില്‍ കടന്നു പോയൊരു മോശം സാഹചര്യത്തെക്കുറിച്ച് ഞാന്‍ മുമ്പൊരിക്കല്‍ പറഞ്ഞു. അപ്പോള്‍ ഏറ്റവും കൂടുതല്‍ അറ്റാക്ക് നേരിട്ടത് ഞാനാണ്. എന്തുകൊണ്ട് ഒരാള്‍ പോലും ആ ചെയ്ത വ്യക്തിയ്‌ക്കെതിരെ സംസാരിച്ചില്ല? അന്നും ഞാന്‍ വന്ന് എന്നെ ന്യായീകരിച്ചിട്ടില്ലെന്നും താരം പറയുന്നു.

ഞാന്‍ അനുഭവിച്ചത് പോലെ അനുഭവിച്ചിട്ടുള്ള ഒരുപാട് പെണ്‍കുട്ടികളെ പ്രതിനിധീകരിച്ചാണ് ഞാന്‍ ബിഗ് ബോസില്‍ പോയത്. ജീവിതത്തില്‍ ഒരുപാട് തോറ്റ് പോയിട്ടുള്ള ആളാണ് ഞാന്‍. പലരേയും സ്‌നേഹിച്ചതിന്റേയും പിന്തുണച്ചതിന്റേയും കൂടെ നിര്‍ത്തിയതിന്റേയും വിശ്വസിച്ചതിന്റേയും പേരില്‍ തോറ്റ് പോയിട്ടുള്ള ആളാണ് ഞാന്‍. അമ്മ സത്യം, ബിഗ് ബോസില്‍ പോയത് ഫെയിം ഉണ്ടാക്കാനല്ല. ജീവിക്കണം. ജീവിക്കാന്‍ എന്ത് ജോലിയും, എത്ര കഷ്ടപ്പാട് അനുഭവിക്കാനും ഞാന്‍ തയ്യാറാണെന്നും താരം പറയുന്നു.

Bigg Boss

അവിടെ വച്ച് ഞാന്‍ പറഞ്ഞത് എന്താണ്? നമ്മുടെ ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകളുണ്ടാകും. ഇനിയും ഉണ്ടാകും. മരണം വരെ പ്രശ്‌നങ്ങളുണ്ടാകും. ചെറിയ കാര്യങ്ങള്‍ പോലും എന്നെ വൈകാരികമായി ബാധിക്കും.പക്ഷെ ഞാന്‍ ഇരുന്നു പോകില്ല. കാരണം എനിക്ക് കൊണ്ടു തരാന്‍ ആരുമില്ല എന്ന ചിന്തയാണ്. കഷ്ടപ്പെട്ടാലേ എനിക്ക് ജീവിക്കാനാവുകയുള്ളൂ. ഞാന്‍ ഇരുന്ന് പോയാല്‍ ജയിക്കുക അവരായിരിക്കം. എനിക്ക് എന്റെ സ്വപ്‌നത്തിലേക്ക് എത്തണം എന്നാണ് താരം പറയുന്നത്.

ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകുന്ന പെണ്‍കുട്ടികളോട് ഇക്കാര്യം പറയാന്‍ വേണ്ടിയാണ് ബിഗ് ബോസില്‍ പോയത്. തുറന്ന് പറയാത്തവരായി ഒരുപാട് പേരുണ്ടാകും. പക്ഷെ പറ്റാത്ത ബന്ധമാണെങ്കില്‍ കടിച്ചു തൂങ്ങേണ്ടതില്ല. എത്ര വട്ടം ഇല്ല ഇല്ല എന്ന് പറഞ്ഞാലും ഞാന്‍ അന്ന് അനുഭവിച്ചതൊന്നും ഇല്ലാതാകില്ലെന്നും അപ്‌സര പറയുന്നു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X