പിആര്‍ ടീം ജയിച്ചു, നമ്മള്‍ തോറ്റു! കൂടെയുണ്ടെന്ന് ആല്‍ബി; വോട്ട് നേടാനുള്ള സെന്റിയെന്ന് ആരാധകര്‍
അങ്ങനെ ബിഗ് ബോസ് വീട്ടില്‍ വീണ്ടുമൊരു പടിയിറക്കം. ഈ ശനിയും ഞായറും വീക്കെന്റ് എപ്പിസോഡ് ഉണ്ടായിരുന്നില്ല. മോഹന്‍ലാലിന്റെ ജന്മദിനം ഇന്ന് ആഘോഷിക്കുവാന്‍ വേണ്ടിയായിരുന്നു എപ്പിസോഡ് മാറ്റിവച്ചത്. അതുകൊണ്ട് തന്നെ എവിക്ഷന്‍ പ്രോസസും മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ ഇതിനോടകം തന്നെ ആരാണ് ഈ ആഴ്ച ബിഗ് ബോസ് വീടിനോട് യാത്ര പറയുന്നതെന്ന ചോദ്യങ്ങളും ഉത്തരങ്ങളും ചര്‍ച്ചയായി മാറിയിട്ടുണ്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ആഴ്ച ബിഗ് ബോസ് വീടിനോട് വിട പറഞ്ഞത് റസ്മിനാണ്. പിന്നാലെ ഇപ്പോഴിതാ അപ്‌സരയും പുറത്തായെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ രാവിലെ മുതല്‍ക്കു തന്നെ അപ്‌സര പുറത്തായെന്ന വാര്‍ത്തകള്‍ സജീവമായി മാറിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ അപ്‌സരയുടെ ഭര്‍ത്താവ് ആല്‍ബി ഫ്രാന്‍സിസ് പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.

അപ്‌സര പുറത്തായെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയാണ് ആല്‍ബി. അപ്‌സരയ്‌ക്കൊപ്പമുള്ള ചിത്രമടക്കം പങ്കുവച്ചാണ് ആല്‍ബിയുടെ പ്രതികരണം. അപ്‌സര പുറത്തായെന്ന് പറഞ്ഞ് പലരും തനിക്ക് മെസേജ് അയക്കുന്നുണ്ടെന്നും പിആര്‍ ടീമുകള്‍ ജയിച്ചു, നമ്മള്‍ തോറ്റു എന്നാണ് ആല്‍ബി പോസ്റ്റില്‍ പറയുന്നത്.
തോറ്റാലും ജയിച്ചാലും എനിക്ക് ജനിക്കാനിരിക്കുന്ന മക്കളുടെ അമ്മ എന്റെ കൂടെയുണ്ടാവും. ഞാന്‍ പൊന്നു പോലെ നോക്കുകയും ചെയ്‌തോളാം എന്നും ആല്‍ബി പറയുന്നുണ്ട്. ആല്‍ബിയുടെ വാക്കുകള്‍ വായിക്കാം.
''അപ്പോ കാര്യങ്ങള്‍ അങ്ങിനെയാണ്. പലരും എനിക്ക് മെസ്സേജ് അയക്കുന്നു. അപ്‌സര പുറത്തായെന്നും പറഞ്ഞ്. പിആര്‍ ടീമുകള്‍ ജയിച്ചു. നമ്മള്‍ തോറ്റു. അപ്‌സര എന്ന ബിഗ്ഗ് ബോസ്സ് മത്സരാര്‍ത്ഥിയെ ഇഷ്ടപ്പെട്ടവര്‍ക്കും , വോട്ട് ചെയ്തവര്‍ക്കും നന്ദി. ഇഷ്ടപ്പെടാത്തതുകൊണ്ട് വോട്ട് ചെയ്യാത്തവര്‍ക്കും നന്ദി. നല്ല മത്സരാര്‍ത്ഥികള്‍ക്കു മാത്രമേ വോട്ട് ചെയ്യേണ്ടതുള്ളൂ. തോറ്റാലും ജയിച്ചാലും എനിക്ക് ജനിക്കാനിരിക്കുന്ന മക്കളുടെ അമ്മ എന്റെ കൂടെയുണ്ടാവും. ഞാന്‍ പൊന്നു പോലെ നോക്കുകയും ചെയ്‌തോളാം'' എന്നാണ് ആല്‍ബിയുടെ വാക്കുകള്‍.
എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് അപ്‌സര പുറത്തായിട്ടില്ല എന്നാണ്. അപ്‌സര പുറത്തായതെന്നത് വ്യാജ വാര്‍ത്തയായിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആല്‍ബിയുടെ പ്രതികരണം അപ്‌സര പുറത്തായെന്ന പറയുന്ന വ്യാജ വാര്‍ത്തകളോടുള്ള സര്‍ക്കാസം ആണെന്നാണ് കരുതപ്പെടുന്നത്. എന്നിരുന്നാലും നിരവധി പേര്‍ ആല്‍ബിയുടെ പോസ്റ്റിന് കമന്റുമായി എത്തിയിരുന്നു.
നല്ല മത്സരാര്‍ത്ഥി ആയിരുന്നു..ഇടയ്ക്ക് ഒന്ന് ഡാണ്‍ ആയെങ്കിലും സൂപ്പര്‍ ആയിരുന്നു, അപ്‌സര തീര്‍ച്ചയായും ഫൈനല്‍ ഫൈവ് ല്‍ എത്താന്‍ യോഗ്യതയുള്ള മത്സരാര്‍ത്ഥി ആയിരുന്നു... വളരെ നല്ല വ്യക്തിത്വത്തിനുടമ. അവള്‍ ഔട്ട് ആയി എന്ന വാര്‍ത്ത എന്നെ നിരാശപെടുത്തുന്നു. ഈ വര്‍ഷത്തെ ബിഗ് ബോസ് ടോടല്ലി നിരാശ തന്നെ ആണ്. ഞങ്ങളുടെ സ്‌നേഹം അറിയിക്കുക. എന്നാണ് ചിലര്‍ പറയുന്നത്. അതേസമയം ആല്‍ബിയുടെ പോസ്റ്റിനെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

നെക്സ്റ്റ് വീക്ക് ഇ നോമിനേഷന്‍ തന്നെ തുടരും, ലാസ്റ് പൊസിഷന്‍ ഉള്ള റെസ്മിന്‍ പുറത്തായി സെക്കന്റ് ലാസ്‌റ് ഉള്ളത് അപ്‌സര ആണ് നോമിനേഷന്‍ തുടരുന്നത് കൊണ്ട് നെക്സ്റ്റ് വീക്ക് എവിക്ട അകാന്‍ ചാന്‍സ് അപ്‌സര ആണ്, അതുകൊണ്ടു സെന്റി അടിച്ചു വോട്ട് മേടിക്കാന്‍ ഉള്ള അടവ് എന്നായിരുന്നു ഒരാളുടെ കമന്റ്.
ആല്‍ബി അണ്ണാ നമ്മള്‍ നല്ല മത്സരാര്‍ത്ഥികള്‍ക്ക് തന്നെ ആണ് വോട്ട് ഇടുന്നതു, അതിന്റെ ഇടയില്‍ കൂടെ ഒരു കുത്തു, അപ്‌സര പേര്‍സണല്‍ ഗ്രേഡ്ജ് വച്ച് പെരുമാറുന്ന ഒരു ആള് ആണ്, അത് ് ലാലേട്ടന്‍ എപ്പിസോഡ് ഇല്‍ സംസാരിച്ചപ്പോള്‍ മനസിലായി, അതുകൊണ്ടു ആണ് വോട്ട് കുറഞ്ഞത് എന്നും കമന്റില്‍ പറയുന്നുണ്ട്.


Click it and Unblock the Notifications