അപ്‌സരയ്ക്ക് അഹങ്കാരമല്ല, കളി അറിയില്ല! അപ്‌സരയുടെ അഹങ്കാരവും ജനങ്ങളുടെ മനഃശാസ്ത്രവും
ബിഗ് ബോസ് വീട്ടിലെ ശക്തയായ മത്സരാര്‍ത്ഥിയാണ് അപ്‌സര. തുടക്കത്തില്‍ വരും ദുര്‍ബല എന്ന് കരുതിയ അപ്‌സര എല്ലാവരേയും ഞെട്ടിക്കുന്ന പ്രകടനമാണ് പിന്നീട് കാഴ്ച വച്ചത്. എന്നാല്‍ പവര്‍ റൂമിലേക്ക് വന്നതോടെ അകത്തും പുറത്തും അപ്‌സരയുടെ പ്രകടനം വിമര്‍ശനം നേരിടുന്നുണ്ട്. ഇപ്പോഴിതാ എന്തുകൊണ്ടാണ് അപ്‌സര വിമര്‍ശനം നേരിടുന്നത് എന്ന് പറയുകയാണ് ഒരു ആരാധകന്‍.
അപ്‌സരയുടെ അഹങ്കാരവും പവര്‍ റൂമിന്റെ അധികാരങ്ങളും ജനങ്ങളുടെ മനഃശാസ്ത്രവും എന്ന തലക്കെട്ടോടെ എഴുതിയ കുറിപ്പാണ് ഈ വിഷയം ചര്‍ച്ച ചെയുന്നത്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

പവറും പണവും യഥാര്‍ത്ഥത്തില്‍ ഇരുതല മൂര്‍ച്ചയുള്ള വാളുകളാണ്. ശരിക്ക് ഉപയോഗിക്കാന്‍ അറിയാത്തവരുടെ കയ്യില്‍ അത് കിട്ടി കഴിഞ്ഞാല്‍ അത് അവരെ തന്നെ നശിപ്പിക്കും. ഇപ്പോള്‍ അപ്‌സര നേരിടുന്ന ആരോപണങ്ങള്‍ താഴെ പറയുന്നവയാണ്.
1. പണി ഒന്നും എടുക്കുന്നില്ല.
2. ഭക്ഷണം മുമ്പില്‍ വിളമ്പി തരും.
3. ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ പാത്രം കിച്ചണ്‍ ടീം കഴുകി വെക്കും
4. പവര്‍ റൂമില്‍ ആയത് കൊണ്ട് എക്‌സ്ട്രാ ഫുഡ് ആയി ചിക്കനും മട്ടനും ഏതാണ്ട് എല്ലാ ദിവസവും.(പുറത്ത് ഉള്ളവര്‍ക്ക് കൊടുക്കില്ല എന്ന് അപ്‌സര തീരുമാനിച്ചു).
യഥാര്‍ത്ഥത്തില്‍ ഇതുതന്നെയാണ് പവര്‍ റൂമിലെ അധികാരങ്ങള്‍ , പക്ഷേ ആ അധികാരങ്ങള്‍ കൃത്യമായിട്ട് കാണിച്ചു കഴിഞ്ഞു കഴിഞ്ഞാല്‍ ആള്‍ക്കാര്‍ അവരെ നെഗറ്റീവ് ആയിട്ട് കാണും. അവരെ അഹങ്കാരിയായിട്ട് കണക്കാക്കും
കൃത്യമായിട്ട് ഗെയിം അറിയാവുന്ന ആളാണെങ്കില്‍, പവര്‍ റൂമിന്റെ അധികാരങ്ങള്‍ അതുപോലെ കാണിച്ചു കഴിഞ്ഞാല്‍ തനിക്ക് നെഗറ്റീവ് ആണ് എന്ന് മനസ്സിലാക്കി പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ കളിക്കണം.
അതായത് സ്വല്പം അഭിനയം കൂടെ കൈവശം വേണം. പവര്‍ ഉണ്ടെങ്കിലും മനുഷ്യത്വം കൂടിയുണ്ട് എന്ന് തോന്നുന്ന ഒരാളെയാണ് ജനങ്ങള്‍ക്ക് ഇഷ്ടം. പലര്‍ക്കും തോന്നും അപ്സരയ്ക്ക് അഹങ്കാരം ആണെന്ന് യഥാര്‍ത്ഥത്തില്‍ അപ്‌സരയ്ക്ക് കളി അറിയത്തില്ല അത്രയേ ഉള്ളൂ. ജനങ്ങള്‍ക്ക് എല്ലാം ഇങ്ങനെ തന്നെയാണ്
അവരുടെ കണ്ണില്‍ പൊടിയിടുന്ന ആള്‍ക്കാരെ മാത്രമേ അവര്‍ ഇഷ്ടപ്പെടുകയുള്ളൂ.
കോടീശ്വരന്‍ ആണെങ്കിലും വളരെ വിനയത്തോടെ സംസാരിക്കുന്ന ലാളിത്യത്തോടെ സംസാരിക്കുന്ന ഒരാളെ നമ്മള്‍ ഇഷ്ടപ്പെടും.

കോണ്‍ഫിഡന്റ് ഓടെ കാര്യം സംസാരിച്ചു കഴിഞ്ഞാല്‍ അയാളെ അഹങ്കാരി എന്ന് വിളിക്കും. മികച്ച പടങ്ങള്‍ ഒക്കെ നല്‍കുന്ന ഒരുവിധം മികച്ച സംവിധായകനുമായ പൃഥ്വിരാജിനെ ആണോ തുടരെ തുടരെ പടങ്ങള്‍ പരാജയപ്പെടുന്ന ധ്യാന്‍ ശ്രീനിവാസനെയാണോ ജനങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം. മേല്‍പ്പറഞ്ഞവയില്‍ ധ്യാനിനെയാണ് ആള്‍ക്കാര്‍ക്ക് കൂടുതല്‍ ഇഷ്ടം. അത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ അയാള്‍ സംസാരിക്കുന്നത് കൊണ്ടാണ്. ജനങ്ങളുടെ പള്‍സ് പുള്ളിക്ക് അറിയാം.
മേല്‍പ്പറഞ്ഞ കേസില്‍ ഇത് രണ്ടും അവരുടെ യഥാര്‍ത്ഥ സ്വഭാവങ്ങളാണ്.
എന്നാല്‍ ജനങ്ങളുടെ പള്‍സ് മനസ്സിലാക്കി ഇതേ കാര്യം അഭിനയിക്കുന്നവരുണ്ട്.
ഇവരെ തിരിച്ചറിയാന്‍ പലപ്പോഴും ജനങ്ങള്‍ക്ക് കഴിയാറില്ല. പലപ്പോഴും നന്മയുള്ളവരായും നന്മ മരങ്ങളായും നമ്മള്‍ കരുതുന്നത് ഇത്തരക്കാരെയാണ്. നിങ്ങള്‍ക്ക് ഇത്തരത്തില്‍ ഏതെങ്കിലും ഒരാള്‍ നന്മ അഭിനയിക്കുന്നതായിട്ട് തോന്നിയിട്ടുണ്ടോ?


Click it and Unblock the Notifications