പുറത്തായിട്ടും അപ്‌സരയ്ക്ക് ജിന്റോയോട് അസൂയ, പക്ഷെ ജിന്റോ ഞങ്ങളുടെ രാജാവ് തന്നെ; ആരാധികയുടെ കുറിപ്പ്
ബിഗ് ബോസ് വീട്ടില്‍ നിന്നും ഈയ്യടുത്ത് പുറത്തായ മത്സരാര്‍ത്ഥിയാണ് അപ്‌സര. അകത്തുള്ളവരേയും പുറത്തുള്ളവരേയും ഒരുപോലെ ഞെട്ടിച്ച പുറത്താകലായിരുന്നു അപ്‌സരയുടേത്. പുറത്ത് വന്ന ശേഷം അപ്‌സരയും ഇക്കാര്യം പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. അതേസമയം ജിന്റോയെക്കുറിച്ചുള്ള അപ്‌സരയുടെ ചില പ്രസ്താവനകള്‍ ചര്‍ച്ചയായി മാറിയിരുന്നു.
ഇപ്പോഴിതാ അപ്‌സരയെക്കുറിച്ചും ജിന്റോയെക്കുറിച്ചുമുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. അപ്‌സരയ്ക്ക് ജിന്റോയോട് അസൂയയാണെന്നാണ് കുറിപ്പില്‍ പറയുന്നത്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലാണ് ഈ കുറിപ്പ് ചര്‍ച്ചയാകുന്നത്. കുറിപ്പ ്‌വായിക്കാം തുടര്‍ന്ന്.

കുറച്ചു ദിവസമായി ബിഗ്ഗ്ബോസ്സില്‍ നിന്നും ഔട്ട് ആയി പോയ ചില മത്സരാര്‍ത്ഥികള്‍ ഓടി നടന്നു ഇന്റര്‍വ്യൂ കൊടുക്കുന്നത് കണ്ടു. നല്ല കാര്യം. ഇനിയിപ്പോള്‍ ഇങ്ങനേം കുറച്ചു ക്യാഷും പബ്ലിസിറ്റിയും കിട്ടുമെങ്കില്‍ ആരാ കളയുന്നത്. നടക്കട്ടെ. അപ്‌സരയുടെ ഒരു ഇന്റര്‍വ്യൂ കണ്ടു.. അതില്‍ അഖില്‍ മാരാര്‍ വിഷയവും വന്നു ബിഗ്ഗ്ബോസ് വിഷയവും വന്നു. അഖില്ഡ മാരാര്‍ വിഷയം അവിടെ നിക്കട്ടെ. ബിഗ്ഗ്ബോസ് ആണല്ലോ ഇപ്പോള്‍ ഫിനാലെ ആവാറായി നിക്കുന്നത്. നമുക്ക് അതിനെ പറ്റി കുറച്ചു ചര്‍ച്ച ചെയ്യാം.
അപ്‌സര എല്ലാവര്‍ക്കും പരിചിതയായിട്ടുള്ള ഒരു ആര്‍ട്ടിസ്റ്റ്. ബിഗ്ഗ്ബോസില്‍ വന്ന ആദ്യ വീക്ക് ഭയങ്കരമായി പെര്‍ഫോം ചെയ്ത് വീക്കിലി ഗിഫ്റ്റ് വാങ്ങിക്കൊണ്ടിരുന്ന ആള്‍. എല്ലാവരും ഏറ്റവും നല്ല ഗെയ്മര്‍ എന്ന് പറഞ്ഞു തലയില്‍ എടുത്തു വച്ച മത്സരാര്‍ത്ഥി. എന്തിലും ഓവര്‍കോണ്‍ഫിഡന്‍സ് ഉള്ള ഈ അപ്‌സര എങ്ങനെ ഔട്ട് ആയി. സത്യം പറഞ്ഞാല്‍ ആദ്യ രണ്ടു ആഴ്ച നല്ലപോലെ ഗെയിം കളിച്ചു സമ്മതിച്ചു. പക്ഷേ വൈല്‍ഡ് കാര്‍ഡ് വന്നു പൊക്കി പറഞ്ഞ ശേഷം ഈ ലോകത്തൊന്നുമല്ലായിരുന്നു അപ്‌സര. താന്‍ ആണ് ബെസ്റ്റ് എന്ന മൂഢ ചിന്തയില്‍ ചീപ്പ് ഗെയിം കളിക്കാന്‍ തുടങ്ങി.
ഉദാഹരണം: താന്‍ പവര്‍ റൂമില്‍ കയറിയപ്പോള്‍ റൂള്‍ പറഞ്ഞു ഡിസിപ്ലിന്‍ പറഞ്ഞ ആള് മറ്റുള്ളവര്‍ അധികാരത്തില്‍ കയറിയപ്പോള്‍ ഒപോസിറ്റ് അലമ്പ് കാണിക്കാന്‍ തുടങ്ങി. ഒരു ടാസ്‌ക് വന്നാല്‍ അപ്‌സരയേക്കാള്‍ നന്നായി ആരേലും പെര്‍ഫോം ചെയ്താല്‍ അംഗീകരിക്കാന്‍ മനസില്ല. മാറ്റാര്‍ക്കെലുമാണ് ലാലേട്ടന്‍ ബെസ്റ്റ് പെര്‍ഫോമര്‍ ഗിഫ്റ്റ് കൊടുക്കുന്നതെങ്കില്‍ ആ സമയം അപ്‌സരയുടെ മുഖം ശ്രദ്ധിക്കണം. നമ്മള്‍ പറയാറില്ലേ മരണ വീട്ടില്‍ പോയാല്‍ ശവം ആവണം കല്യാണ വീട്ടില്‍ പോയാല്‍ കല്യാണ പെണ്ണോ ചെക്കനോ ആവണം അതാണ് മൈന്റ്.
ഇത്രേം സ്വാര്‍ത്ഥത ഞാന്‍ മറ്റൊരു മത്സരാര്‍ത്ഥിയിലും കണ്ടിട്ടില്ല. മറ്റാരും അവിടെ നില്കാന്‍ യോഗ്യരല്ല എന്നൊരു ഭാവം. എവിക്ഷന്‍ ടൈം ആയപ്പോള്‍ പോലും ഓവര്‍ കോണ്‍ഫിഡന്‍സ് ആയിരുന്നു അപ്‌സരക്ക്. ഋഷിയെ മാറ്റി ജിന്റോയെ ബിഗ്ഗ്ബോസ് വിളിച്ചപ്പോള്‍ ജിന്റോ പോകുമെന്ന് കരുതി. എന്നാല്‍ നടന്നതോ. താന്‍ ആണ് ബെസ്റ്റ് താന്‍ ആണ് വിന്നര്‍ എന്ന് സ്വയം ചിന്തിച്ചു തോറ്റുപോയി. പുറത്തു വന്നിട്ട് അപ്‌സര പറയുന്നു താന്‍ കരുതി താന്‍ തന്നെ ആവും വിന്നര്‍ എന്ന്.. മാത്രവുമല്ല അവളെക്കാള്‍ ജനപിന്തുണ ജിന്റൊക്ക് ഉണ്ടെന്നറിഞ്ഞത് സഹിക്കാനും പറ്റുന്നില്ല. അത്രക്കും ഫ്രസ്റ്റ്രേഷന്‍ അപ്‌സരക്കു ഉണ്ട്.
എന്തിനാണ് ഇവള്‍ക്ക് അസൂയ.. അവള്‍ക്കു കിട്ടേണ്ട കിരീടം ജിന്റോ നേടുമെന്ന പേടിയോ. അതോ അയാളെ വെറും നികൃഷ്ടമായി കണ്ടിട്ട് അങ്ങനൊരാളെ വിന്നര്‍ ആയി കാണാന്‍ പറ്റാത്തൊണ്ടോ. അപ്‌സര ഒന്ന് മനസിലാക്കുക.. നിങ്ങള്‍ക്ക് ഒരുപാടു മിസ്റ്റേകുകള്‍ വന്നു. നിങ്ങളിലെ അഹങ്കാരി വെളിയില്‍ വന്നപ്പോള്‍ പ്രേക്ഷകര്‍ നിങ്ങളെ പുറത്താക്കി. ജിന്റോ അവിടെ നിക്കുന്നത് അയാളെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് കൊണ്ടാണ്. ഇനിയെങ്കിലും തലയിലെ അഹങ്കാരത്തിന്റെ ഖനം ഇറക്കി വെക്ക്.

പിന്നെ ഹൗസിന് അകത്തും പുറത്തും അപ്‌സര ഒരുപോലെ ആണ് ഒരു കാര്യത്തില്‍. അസൂയ. ജിന്റോ കപ്പടിക്കുമെന്നുള്ള അസൂയ, ജിന്റോയെ ജനങ്ങള്‍ അംഗീകരിക്കുന്നു എന്നതിന്റെ അസൂയ. നീ എത്ര ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ചാലും ജിന്റോയെ ഞങ്ങള്‍ കൈ വിടില്ല.. നിനക്കൊക്കെ വിലയില്ലായിരിക്കും. ഞങ്ങള്‍ക്ക് ഞങ്ങളുടെ രാജാവ് തന്നെയാ ജിന്റോ. ഇനിയും ജിന്റൊക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ ചിലര്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.
അവസാനം ജാസ്മിനെ പോലെ ആക്കാന്‍ നാറ്റ കേസില്‍ പെടുത്താന്‍ നോക്കും ജാസ്മിന്‍ ഫാന്‍സും ഇപ്പോള്‍ അവിടുന്ന് ഇറങ്ങിയ ചില മത്സരാര്‍ത്ഥികളും പിന്നെ സ്ത്രീ പക്ഷത്തിനു വേണ്ടി തരാം താഴാന്‍ തയ്യാറാവുന്ന ചില ഫെമിനിസ്റ്റുകളും. വൈകാതെ എല്ലാവരുടെയും കള്ളത്തരം പൊളിയും. ഒരു സാധാരണക്കാരന്‍ തന്നെ ഈ വര്‍ഷം വിജയിക്കും.. നീയൊക്കെ കുറവായി കാണുന്നതൊക്കെയാണ് അയാളുടെ പോസിറ്റീവ്‌സ്.


Click it and Unblock the Notifications