ആല്‍ബിച്ചേട്ടന്‍ ഉപയോഗിച്ച ഭാഷ ശരിയല്ല; പുറത്താകാന്‍ ഭര്‍ത്താവിന്റെ പ്രതികരണം കാരണമായോ?

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഞെട്ടിച്ച പുറത്താകലായിരുന്നു അപ്‌സരയുടേത്. ടോപ് ഫൈവിലെത്തുമെന്ന് പലരും കരുതിയിരുന്ന വ്യക്തിയായിരുന്നു അപ്‌സര. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് താരം പുറത്താവുകയായിരുന്നു. അപ്‌സര ബിഗ് ബോസ് വീടിന്റെ അകത്ത് നിറഞ്ഞു നില്‍ക്കുമ്പോള്‍ പുറത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു ഭര്‍ത്താവ് ആല്‍ബി.

ആല്‍ബിയും മുന്‍ ബിഗ് ബോസ് താരം അഖില്‍ മാരാരും തമ്മിലുള്ള വാക് പോര് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ തന്റെ പുറത്താകലിന് ആല്‍ബിയുടെ മറുപടികള്‍ കാരണമായോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അപ്‌സര. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അപ്‌സര മനസ് തുറന്നത്.

Bigg Boss

എന്താണ് അദ്ദേഹം പറഞ്ഞതെന്ന് ഞാന്‍ കേട്ടിട്ടില്ല. പുറത്തുള്ളവര്‍ പറഞ്ഞത് മാത്രമേ അറിയുകയുള്ളൂ. അഖില്‍ മാരാര്‍ പറഞ്ഞത് ഞാന്‍ കേട്ടിട്ടില്ല. ആല്‍ബി ചേട്ടന്‍ പറഞ്ഞതും ഞാന്‍ കണ്ടിട്ടില്ല. പക്ഷെ മറ്റുള്ളവര്‍ പറഞ്ഞത് വച്ച് എനിക്ക് പറയാനുള്ളത് എനിക്ക് അങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല. എന്റെ കൂടെയുണ്ടായിരുന്നവരും തങ്ങള്‍ക്ക് അങ്ങനൊരു അനുഭവം ഉണ്ടായതായി പറഞ്ഞിട്ടില്ലെന്നാണ് അപ്‌സര പറയുന്നത്.അഖില്‍ ചേട്ടന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന് അങ്ങനൊരു അനുഭവം ഉണ്ടായിട്ടുണ്ടാകാം എന്നും താരം പറയുന്നു.

അഖില്‍ മാരാരുടെ പ്രസ്താവനയ്ക്ക് യാതൊരു വാല്യവുമില്ല. അതിനോട് ആല്‍ബിച്ചേട്ടന്‍ പ്രതികരിക്കേണ്ടിയിരുന്നില്ല. അഖില്‍ മാരാര്‍ പറഞ്ഞതില്‍ വ്യക്തതയുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ കൂടെ നിന്നേനെ. ഞാനും ഭര്‍ത്താവും ഒരുമിച്ച് പോയാണ് ഓഡിഷനില്‍ പങ്കെടുത്തത്. എനിക്ക് യാതൊരു അനുഭവവും ഉണ്ടായിട്ടില്ല. പിന്നെ ഞാന്‍ എന്തിന് പ്രതികരിക്കണം? അഖില്‍ മാരാര്‍ ഇപ്പോഴും പറഞ്ഞതില്‍ യാതൊരു ക്ലാരിറ്റിയും തന്നിട്ടില്ലെന്നും അപ്‌സര ചൂണ്ടിക്കാണിക്കുന്നു.

ആല്‍ബിച്ചേട്ടന്‍ എന്റെ ഭര്‍ത്താവാണെങ്കിലും വേറൊരു വ്യക്തിയാണ്. അദ്ദേഹത്തിന് സ്വന്തമായി ചിന്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഞാന്‍ ചിന്തിക്കുന്നത് പോലെയാകില്ല അദ്ദേഹം ചിന്തിക്കുക. അഖില്‍ മാരാരുടെ പ്രസ്താവനയില്‍ ആല്‍ബിച്ചേട്ടനെ പ്രൊവോക്ക് ചെയ്ത എന്തെങ്കിലും ഉണ്ടായിരിക്കാം. അതുകൊണ്ടാകാം അദ്ദേഹം അങ്ങനെ പ്രതികരിച്ചത്. അതിന്റെ പേരില്‍ ഞാന്‍ പുറത്ത് പോകട്ടെ എന്ന് പറയുന്നത് ശരിയാണോ? ഞാനത് വിശ്വസിക്കുന്നില്ലെന്നും അപ്‌സര പറയുന്നു.

അഖില്‍ മാരാര്‍ ഇങ്ങനൊരു പ്രസ്താവന നടത്തുമ്പോള്‍ ഞാനിവിടെയില്ല. അതിന് എന്റെ ഭര്‍ത്താവ് മറുപടി കൊടുക്കുന്നതും എന്നോട് സംസാരിച്ചിട്ടല്ല. തന്റെ മനസില്‍ തോന്നിയത് ആല്‍ബിച്ചേട്ടന്‍ പറഞ്ഞു. അതില്‍ ഞാനെന്ത് അഭിപ്രായം പറയാനാണ്? എന്നാണ് അപ്‌സര ചോദിക്കുന്നത്.

Bigg Boss

അഖില്‍ മാരാരുടെ പ്രസ്താവനയില്‍ എനിക്ക് പ്രതികരണം എന്നു തോന്നിയിട്ടില്ല. എനിക്ക് അങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല. എന്റെ ഒപ്പമുണ്ടായിരുന്നവരും അത്തരം അനുഭവം ഉണ്ടായതായി പറഞ്ഞിട്ടില്ല. അഖില്‍ മാരാര്‍ എന്നല്ല, ലോകത്തിലെ ആര് പറഞ്ഞാലും പിന്നെ ഞാന്‍ എന്തിന് പ്രതികരിക്കണം? അദ്ദേഹം വായില്‍ തോന്നിയത് വിളിച്ച് പറയുന്നതിന് എന്തിന് പ്രതികരിക്കണം? അങ്ങനെയാണെങ്കില്‍ ലോകത്ത് നടക്കുന്ന എല്ലാത്തിലും പ്രതികരിക്കണ്ടേ? എന്നാണ് അപ്‌സര ചോദിക്കുന്നത്.

ആല്‍ബിച്ചേട്ടന് പ്രതികരിക്കണം എന്ന് തോന്നി അദ്ദേഹം പ്രതികരിച്ചു. തന്റെ ഭാര്യയുള്‍പ്പടെ ഇതുവരെ ബിഗ് ബോസില്‍ വന്ന സ്ത്രീകളെയെല്ലാം ബാധിക്കുന്നൊരു പ്രസ്താവന ആയതിനാലായിരിക്കാം അദ്ദേഹം പ്രതികരിച്ചത്. പക്ഷെ അദ്ദേഹം ഉപയോഗിച്ച ഭാഷ ശരിയായിരുന്നില്ല എന്നും അപ്‌സര കൂട്ടിച്ചേര്‍ക്കുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X