ആല്‍ബിച്ചേട്ടന്‍ പിണങ്ങിപ്പോയോ? എനിക്ക് ഭയങ്കര പേടിയായി; വെളിപ്പെടുത്തി അപ്‌സര
ബിഗ് ബോസ് മലയാളം സീസണ്‍ 6 ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു അപ്‌സര. തുടക്കം മുതല്‍ തന്നെ ശ്രദ്ധ നേടാന്‍ സാധിച്ചിരുന്നു അപ്‌സരയ്ക്ക. അതുകൊണ്ടു തന്നെ അപ്‌സര ഫിനാലെ വരെ എത്തുമെന്നായിരുന്നു പലരും കരുതിയിരുന്നത്. എന്നാല്‍ പ്രേക്ഷകരേയും മത്സരാര്‍ത്ഥികളേയുമെല്ലാം ഞെട്ടിച്ചു കൊണ്ട് അപ്‌സര ഷോയില്‍ നിന്നും പുറത്താവുകയായിരുന്നു. തീര്‍ത്തും അമ്പരപ്പിച്ച പുറത്താകലായിരുന്നു അപ്‌സരയുടേത്.
ഈ സീസണിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നായിരുന്നു അപ്‌സരയുടെ കുടുംബത്തിന്റെ വരവ്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് അപ്‌സര. എന്തുകൊണ്ടാണ് രണ്ടാഴ്ച താന്‍ ഡൗണ്‍ ആയിപ്പോയതെന്നും അപ്‌സര പറയുന്നുണ്ട്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

എല്ലാ വീട്ടുകാരും വന്നപ്പോഴും പുറത്തെ കാര്യങ്ങള്‍ പറയരുതെന്ന് ബിഗ് ബോസ് അനൗണ്‍സ് ചെയ്തിരുന്നു. എന്റെ വീട്ടുകാര്‍ വന്നപ്പോള്‍ മാത്രമായിരിക്കും അങ്ങനൊരു അനൗണ്‍സ്‌മെന്റേ ചെയ്തില്ല. ഇവര്‍ എന്തിനാണ് വന്നതെന്ന് എനിക്കറിയില്ല. വൈല്‍ഡ് കാര്‍ഡ് വന്നപ്പോഴും എല്ലാവരും പുറത്തെ കാര്യങ്ങള്‍ ചോദിച്ചിരുന്നു. ഞാന്‍ ചോദിച്ചിരുന്നില്ല. പക്ഷെ ചോദിച്ചിരുന്നയാളുകള്‍ പറഞ്ഞത് അപ്‌സരയ്ക്ക് പോസിറ്റീവാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ വീട്ടില്‍ നിന്നും വന്നപ്പോള്‍ കൃത്യമായൊരു ചിത്രം തരുമെന്ന് കരുതി. ആല്‍ബിച്ചേട്ടനെങ്കിലും പറയുമെന്ന് കരുതി. പക്ഷെ അവര്‍ അങ്ങനൊന്നും എനിക്ക് തന്നില്ല. കാലങ്ങള്‍ക്ക് ശേഷം കാണുന്നത് പോലെ കണ്ടു. നല്ല സമയം ചെലവിട്ടു. തിരിച്ചു പോയി.
കുറേ ആളുകള്‍ പറയുന്നുണ്ട് രണ്ടാഴ്ച അപ്‌സര ഡൗണ്‍ ആയിരുന്നു. അവിടെ നമ്മള്‍ ഏത ഡ്രസ് ഇടണമെന്നും എത്ര ഡസ് വരണം എന്നൊക്കെ തീരുമാനിക്കുന്നത് അവരാണ്. ഞാന്‍ ഇതൊക്കെ കൃത്യമായി വീട്ടുകാരെ പറഞ്ഞേല്‍പ്പിച്ച് പോയ ആളാണ്. ക്യാപ്റ്റനൊക്കെയായി ആളുകളുടെ പ്രശംസയൊക്കായി നില്‍ക്കുന്ന സമയത്ത് ബെല്‍ കേട്ട് സ്റ്റോര്‍ റൂമിലേക്ക് ഓടി. എല്ലാവര്‍ക്കും ഡ്രസ് ഉണ്ട്. എന്റെ പേരെഴുതിയ ഒന്നും വന്നിട്ടില്ല. അയ്യോ ഇതെന്തുപറ്റിയെന്ന് വിചാരിച്ചുവെന്നാണ് അപ്‌സര പറയുന്നത്.

പിറ്റേ ആഴ്ചയും ഞാന്‍ നോക്കിയപ്പോഴും ഞാന്‍ മുമ്പ് ഉപയോഗിച്ച വസ്ത്രങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മൂന്നാമത്തെ ആഴ്ചയും ഇത് തന്നെ സംഭവിച്ചു. അതെന്നെ വല്ലാതെ ബാധിച്ചു. കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന, നാട്ടിന്‍പുറത്ത് ജനിച്ച സാധാരണക്കാരിയാണ് ഞാന്‍. എനിക്ക് ഭയങ്കര പേടിയായി. എന്തെങ്കിലും പറ്റിയോ? എന്തെങ്കിലും പറ്റി ആല്‍ബിച്ചേട്ടന്‍ പിണങ്ങിപ്പോയോ? എത്ര പേര്‍ ഞാന്‍ പറയുന്നത് വിശ്വസിക്കുമോ എന്നറിയില്ല. നമ്മള്‍ മുമ്പ് കണ്ടിട്ടുള്ളതാണ് ഭാര്യയും ഭര്‍ത്താവും തമ്മില്‍ പിണങ്ങുന്നതും വീട്ടുകാര്‍ തമ്മില്‍ പ്രശ്‌നമുണ്ടാകുന്നതുമെല്ലാം.
ഭര്‍ത്താവ് പിണങ്ങിപ്പോകാന്‍ മാത്രമൊന്നും അപ്‌സര ചെയ്തിട്ടില്ലെന്ന് കൂടെയുള്ളവര്‍ പറഞ്ഞു. പിന്നെ എന്താ അമ്മയ്ക്ക് വല്ലതും പറ്റിയോ? അല്ലാതെ ഒരു കാരണവുമില്ല. അവിടെ എനിക്ക് കുറച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നു. അതിന്റെ കുറേ ലിമിറ്റേഷനുകളുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ വിശ്രമിക്കാന്‍ പറയും. പക്ഷെ അത് നടക്കില്ല. ഇതെല്ലാം എന്നെ ബാധിച്ചിരുന്നു. അത്രയ്ക്ക് സ്‌ട്രോങ് ആയൊരാളല്ല ഞാന്‍. ആ രണ്ടാഴ്ച എന്നെ ഭീകരമായി ബാധിച്ചു. പിന്നെ വീട്ടുകാര്‍ വന്നപ്പോഴാണ് അതൊന്ന് മാറിയത്. ആ സമയത്ത് പുറത്തെ കാര്യങ്ങള്‍ ആയിരുന്നില്ല ഞാന്‍ ചിന്തിച്ചത്. അവരെക്കുറിച്ച് അന്വേഷിക്കാനായിരുന്നു ഞാന്‍ ശ്രമിച്ചതെന്നും അപ്‌സ കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications