ഇയാളൊരു കുഞ്ഞുവാവ തന്നെ; ജിന്റോയാണ് ഈ സീസണിന്റെ മുഖം; മുമ്പൊരിക്കലും ഇങ്ങനെ കണ്ടിട്ടില്ലെന്ന് ആര്യ

മലയാളികള്‍ക്ക് സുപരിചിതയാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെ താരമായ ആര്യ ബിഗ് ബോസ് മത്സരാര്‍ത്ഥിയായും കയ്യടി നേടിയിട്ടുണ്ട്. ബിഗ് ബോ്‌സ് ലയാളം സീസണ്‍ 2ലെ മത്സരാര്‍ത്ഥിയായിരുന്നു. അവതാരക എന്നതിനൊപ്പം അഭിനേത്രിയായും ശ്രദ്ധ നേടിയിട്ടുള്ള ആര്യ സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ്. ആര്യയുടെ വീഡിയോകളും പോസ്റ്റുകളുമെല്ലാം ചര്‍ച്ചയായി മാറാറുണ്ട്.

ഇപ്പോഴിതാ ബിഗ് ബോസ് താരം ജിന്റോയെക്കുറിച്ചുള്ള ആര്യയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയും ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ ശ്രദ്ധേയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ജിന്റോ. തുടക്കത്തില്‍ മണ്ടനെന്ന് പലരും വിളിച്ച രണ്ടാം ആഴ്ചയിലെത്തിയപ്പോള്‍ ഹീറോയായി മാറി. എന്നാല്‍ മൂന്ന് ആഴ്ചകള്‍ പിന്നിടുമ്പോള്‍ ജിന്റോ ബിഗ് ബോസ് വീട്ടിലെ ഏറ്റവും ബുദ്ധിമാനായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

Bigg Boss

ഇന്ന് രാവിലത്തെ ടാസ്‌കിന് പിന്നാലെ ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങളായിരുന്നു. ടാസ്‌കിന് ശേഷം ജിന്റോയും വീട്ടിലെ മറ്റ് അംഗങ്ങളും തമ്മില്‍ വലിയ വാക് പോര് തന്നെ നടന്നിരുന്നു. രംഗം വഷളായപ്പോള്‍ ജിന്റോയും ഗബ്രിയും തമ്മില്‍ കയ്യാങ്കളിയിലേക്ക് എത്തി. ഇതോടെ ജിന്റോയെ ബിഗ് ബോസ് കണ്‍ഫഷന്‍ റൂമിലേക്ക് വിളിച്ചു. അവിടെ വച്ച് ജിന്റോ ബിഗ് ബോസിന് നടന്നതിനെക്കുറിച്ച് വൈകാരികമായി സംസാരിച്ചിരുന്നു.

ഇതിന്റെ വീഡിയോ പങ്കിട്ടുകൊണ്ടാണ് ആര്യയുടെ പ്രതികരണം. ഈ മനുഷ്യനാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ മുഖം എന്നാണ് ആര്യ ജിന്റോയെക്കുറിച്ച് പറയുന്നത്. ബിബി 6 ജിന്റോയ്ക്ക് മുമ്പും ജിന്റോയ്ക്ക് ശേഷവും എന്ന് അറിയപ്പെടും. ഇയാള്‍ ശരിക്കുമൊരു കുഞ്ഞുവാവായാണ്. മുമ്പൊരിക്കലും ഒരാളും ബിഗ് ബോസിന് ഇങ്ങനെ സംസാരിക്കുന്നത് കണ്ടിട്ടില്ല. ഒരു അമ്മ തന്റെ സങ്കടപ്പെട്ടിരിക്കുന്ന കുഞ്ഞിനെ കേട്ടിരിക്കുന്നത് പോലെ കേള്‍ക്കുന്നതും കണ്ടിട്ടില്ലെന്നും ആര്യ പറയുന്നുണ്ട്.

റസ്മിനും ജിന്റോയും തമ്മിലായിരുന്നു വലിയ അടി നടന്നത്. ജിന്റോ റസ്മിന്‍ വീക്കെന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാലിനെ അപമാനിച്ചുവെന്ന് ആരോപിച്ചു. അതിന്റെ കാരണം റസ്മിന്‍ വരുന്ന ഏരിയയുടെ പ്രശ്‌നമാണെന്ന് പറഞ്ഞതോടെയാണ് റസ്മിന്‍ കുപിതയാകുന്നത്. പിന്നാലെ ജിന്റോയെ പവര്‍ റൂമിലെ കാര്യങ്ങള്‍ പുറത്തു പറയുന്നതിന് അര്‍ജുനും റസ്മിനും ചേര്‍ന്ന് ശിക്ഷിക്കുകയായിരുന്നു. ഫ്‌ളോര്‍ ക്ലീന്‍ ചെയ്യുകയായിരുന്നു ശിക്ഷ. ഇതിനിടെ റസ്മിനും ജിന്റോയും വീണ്ടും വഴക്കായി.

Bigg Boss

തുടര്‍ന്ന് റസ്മിന്‍ വേസ്റ്റ് ബിന്നിലെ മാലിന്യം എടുത്തു കൊണ്ടു വന്ന് ഫ്‌ളോറില്‍ ഇട്ടത് വലിയ വിമര്‍ശനത്തിന് ഇടയാക്കി. തുടര്‍ന്ന് വലിയ വാക് പോരുകള്‍ക്ക് വീട് സാക്ഷ്യം വഹിച്ചു. തനിക്ക് ലഭിച്ച ശിക്ഷ ജിന്റോ ചെയ്യുന്നതിനിടെ ഗബ്രിയും അര്‍ജുനും ജാസ്മിനും ചേര്‍ന്ന് ജിന്റോയെ പ്രകോപിപ്പിക്കുകയായിരുന്നു. ഈ സമയത്താണ് ജിന്റോയും ഗബ്രിയും തമ്മില്‍ കയ്യാങ്കളിയുടെ വക്കിലേക്ക് എത്തുന്നും ജിന്റോയെ ബിഗ് ബോസ് വിളിപ്പിക്കുന്നതുമെല്ലാം.

ബിഗ് ബോസിന് മുന്നില്‍ വച്ച് റസ്മിന്റെ നാടിനെപ്പറ്റി പറഞ്ഞതിന് ജിന്റോ മാപ്പ് പറഞ്ഞിരുന്നു. അതേസമയം ഇന്നത്തെ ജിന്റോയുടെ പ്രകടനം അദ്ദേഹത്തിന്റെ ഗെയിം പ്ലാനിംഗ് ആയിട്ടാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. വീട്ടുകാരെ മുഴുവന്‍ തനിക്കെതിരെയാക്കുകയും പ്രേക്ഷകര്‍ക്കിടയില്‍ തനിക്ക് സഹതാപ തരംഗം സൃഷ്ടിക്കുകയുമാണ് ജിന്റോയുടെ ലക്ഷ്യമെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X