ജാസ്മിന് സമ്മാനം കിട്ടാത്തത് ഗബ്രി കാരണം; ജിന്റപ്പന്‍ കഴുകന്‍ ആണെന്നും അസി റോക്കി
ജാസ്മിന് അര്‍ഹിക്കുന്ന അംഗീകാരം കിട്ടാതെ പോയെന്ന് അസി റോക്കി. ബിഗ് ബോസില്‍ ജാസ്മിന് രണ്ടാം സ്ഥാനമെങ്കിലും കിട്ടാതെ പോയതിന്റെ കാരണം ഗബ്രിയാണെന്നാണ് റോക്കി പറയുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ മത്സരാര്‍ത്ഥിയായിരുന്നു റോക്കി. എന്നാല്‍ സഹതാരത്തെ കയ്യേറ്റം ചെയ്തതിന് താരത്തെ ഷോയില്‍ നിന്നും പുറത്താക്കുകയായിരുന്നു.
ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചും ഗബ്രിയെക്കുറിച്ചും ജിന്റോയെക്കുറിച്ചും റോക്കി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് റോക്കി മനസ് തുറന്നത്. ജാസ്മിന്‍ ഒരുപാട് കഠിനാധ്വാനം ചെയ്തിരുന്നു. സ്വന്തം ഇമേജ് പോലും നോക്കിയിരുന്നില്ല. മറ്റൊരാളും അങ്ങനെ ചെയ്തിട്ടില്ലെന്നും റോക്കി പറയുന്നുണ്ട്.

ബിഗ് ബോസ് ഷോയില്‍ എന്നെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ നെഗറ്റീവ് വൈബ് നല്‍കിയ മത്സരാര്‍ത്ഥി ഗബ്രിയായിരുന്നു. ജാസ്മിന് സെക്കന്‍ഡ് കിട്ടാതിരുന്നതിന് പിന്നില്‍ പോലും ഗബ്രിയാണെന്നാണ് കരുതുന്നത് എന്നാണ് റോക്കി പറയുന്നത്. അവസാനം നിമിഷം ഗബ്രി വീട്ടിലേക്ക് തിരിച്ച് വന്നതിന് ശേഷം അവന്‍ ഒപ്പിച്ച കാര്യങ്ങള്‍ ജാസ്മിന് തിരിച്ചടിയായെന്നും റോക്കി അഭിപ്രായപ്പെടുന്നുണ്ട്.
പുറത്ത് നടക്കുന്ന കാര്യങ്ങള്‍ എല്ലാം അവന് അറിയാം. ഫൈനല്‍ കഴിയാന്‍ രണ്ടോ മുന്നോ ദിവസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആ സമയത്ത് അവന്‍ മര്യാദയ്ക്ക് നിന്നിരുന്നെങ്കില്‍ ആ പെണ്ണിന് രണ്ടാം സ്ഥാനമെങ്കിലും കിട്ടിയേനെ എന്നാണ് റോക്കി പറയുന്നത്. നമ്മള്‍ അമേരിക്കന്‍ സമൂഹത്തിലൊന്നുമല്ല ജീവിക്കുന്നത്. നമ്മുടെ ആളുകളുടെ ചിന്തയിലൊക്കെ ചില പ്രത്യേകതകളും നമുക്ക് സാമൂഹ്യ മൂല്യങ്ങളുമുണ്ടെന്നും റോക്കി ചൂണ്ടിക്കാണിക്കുന്നു.
ബിഗ് ബോസ് കാണുന്ന മിക്കവാറും ആളുകളും വീട്ടമ്മമാരും മറ്റുമാണ്. അവര്‍ക്ക് പഴയ കാര്യങ്ങള്‍ വീണ്ടും ചിന്തിക്കാനുള്ള ചില കാര്യങ്ങള്‍ അവസാന രണ്ട് മൂന്ന് ദിവസങ്ങളില്‍ അവിടെ ഉണ്ടായി. ആ ദിവസങ്ങളിലെ ഗബ്രിയുടെ പെരുമാറ്റമാണ് ജാസ്മിന്‍ രണ്ടാമത് എത്താത്തിന് പിന്നിലെന്ന് ഞാന്‍ പറയുമെന്നും റോക്കി തുറന്നടിക്കുന്നു. അതേസമയം ജിന്റോ വിജയത്തില്‍ തനിക്കുള്ള അതൃപ്തിയും റോക്കി അറിയിക്കുന്നുണ്ട്.
ഒന്നാം സ്ഥാനം ജിന്റോയ്ക്ക് കൊടുക്കണം എന്ന് ഞാന്‍ പറയില്ല. പകരം ആര്‍ക്ക് കൊടുക്കണം എന്ന് ചോദിച്ചാല്‍ എനിക്കൊരു ഉത്തരമില്ല. അര്‍ജുന്‍ നല്ലൊരു വ്യക്തിയാണ്, ഒര്‍ജിനലാണെന്ന് തോന്നിയിട്ടുണ്ട്. അവന്റെ കരച്ചിലൊക്കെ ഇമോഷണലായി ഉണ്ടായതാണ് എന്നാണ് റോക്കി പറയുന്നത്. എന്നാല്‍ അര്‍ജുന്‍ ശ്രീതു കോമ്പോയൊക്കെ അവിടെ ഉണ്ടാക്കപ്പെട്ടതാണെന്നാണ് റോക്കി പറയുന്നത്. കൂടാതെ കുറച്ച് ദിവസം കൂടെ ഞാന്‍ അവിടെ നിന്നിരുന്നെങ്കില്‍ ഞാനും ചിലപ്പോള്‍ കോമ്പോ പിടിച്ചേനെയെന്നും താരം പറയുന്നു.
ജിന്റോയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് റോക്കി പ്രതികരിക്കുന്നത്. ജിന്റപ്പന് കഴുകന്റെ സ്വഭാവമാണ്. എന്നെ കഴുകനായി കാണാന്‍ സാധിക്കില്ല. ഞാന്‍ ആരേയും പറ്റിക്കാനോ വഞ്ചിക്കാനോ പിന്നില്‍ നിന്ന് കുത്താനോ പോയിട്ടില്ല. നേരെ വാ നേരെ വാ നയമാണ് റോക്കിയുടേത്. ചോദിക്കാനുള്ളത് മുഖത്ത് നോക്കി ചോദിക്കും. പിന്നില്‍ നിന്ന് കുത്താനോ കാര്യങ്ങള്‍ വളച്ചൊടിക്കാനോ തയ്യാറാകില്ലെന്നും റോക്കി പറയുന്നു.

ജിന്റോ പലപ്പോഴും പറയേണ്ട കാര്യങ്ങള്‍ പറയില്ല. പറയേണ്ട കാര്യങ്ങള്‍ വിഴുങ്ങും. അതിനാല്‍ ജിന്റോയ്ക്ക് കപ്പ് കൊടുത്തത് എനിക്ക് ഫെയറായിട്ട് തോന്നിയില്ലെന്നും ഇതിലൂടെ കപ്പിന്റെ വാല്യൂ തന്നെ പോയപോലെയാണ് തോന്നുന്നതെന്നും റോക്കി പറയുന്നു. എങ്ങനെയാണ് കപ്പ് നേടിയതെന്നും എനിക്ക് അറിയില്ല. മൊത്തം കണ്‍ഫ്യൂഷനാണ്. വിജയിക്കാനായി എന്ത് മാനദണ്ഡമാണ് ഇവര്‍ നോക്കുന്നതെന്ന് അറിയില്ലെന്നും റോക്കി പറയുന്നു.
സഹതാരമായ സിജോയെ ഇടിച്ചതിനെ തുടര്‍ന്നാണ് റോക്കി ഷോയില്‍ നിന്നും പുറത്താകുന്നത്. ഇതോടെ താരത്തിന് ഫിനാലെ വീക്കില്‍ പോലും തിരിച്ചു വരാന്‍ സാധിച്ചിരുന്നില്ല. അതേസമയം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവാണ് റോക്കി. കഴിഞ്ഞ ദിവസം സിജോയെ തല്ലിയത് തന്റെ ഭാഗത്തു നിന്നുമുണ്ടായ ഓട്ടോമാറ്റിക് റിഫ്‌ളക്ഷനായിരുന്നുവെന്നും തന്നെ അപമാനിച്ചതു കൊണ്ട് ഇടിച്ചു പോയതാണെന്നുമാണ് റോക്കി പറയുന്നത്.


Click it and Unblock the Notifications