പെണ്‍കുട്ടികളോടുള്ള ജിന്റോയുടെ സമീപനം ശരിയല്ല, എനിക്കും അനുഭവമുണ്ട്; തുറന്ന് പറഞ്ഞ് ദിയ സന
ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാന നാളുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ആരാകും ആറാം പതിപ്പിലെ വിജയി എന്നറിയാന്‍ ഇനി വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. വാശിയേറിയ മത്സരാണ് അവസാന ഘട്ടത്തിലും നടക്കുന്നത്. ആരാകും കപ്പുയര്‍ത്തുക എന്നത് സംബന്ധിച്ച് യാതൊരു സൂചനകളും ലഭ്യമല്ല. മുന്‍ സീസണുകളെ അപേക്ഷിച്ച് ഇത്തവണ വിജയിയെ പ്രവചിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.
ഇതിനിടെ ഇപ്പോഴിതാ ബിഗ് ബോസ് താരങ്ങളെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് ദിയ സന. മുന്‍ ബിഗ് ബോസ് താരവും സാമൂഹിക പ്രവര്‍ത്തകയുമാണ് ദിയ സന. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ദിയ. ബിഗ് ബോസുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ദിയ സന പ്രതികരിക്കാറുണ്ട്. ഇതിന്റെ പേരില്‍ വിവാദങ്ങളിലും വാര്‍ത്തകളിലും ദിയ സന ഇടം നേടാറുണ്ട്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ദിയ മനസ് തുറന്നിരിക്കുന്നത്.

്ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചത് ജാസ്മിന്‍ ആണ്. ഒന്നാം സ്ഥാനത്ത് ജാസ്മിനെ കാണുന്നു. രണ്ടാമത് ജിന്റോ. അര്‍ജുന്‍ നന്നായി പെര്‍ഫോം ചെയ്ത് കയറി വരുന്നുണ്ട്. പിന്തുണയും കൂടി വരുന്നുണ്ട്. ആള്‍മാറാട്ടം ടാസ്‌ക് ഒരു ദിവസം മുഴുവന്‍ എന്റര്‍ടെയ്ന്‍മെന്റായി കൊണ്ടു പോകാന്‍ സാധിച്ചിട്ടുണ്ട്. ഇതുവരെയുള്ള അര്‍ജുന്റെ യാത്രയിലെ ഹൈലൈറ്റ് ആയിരുന്നു. 100 ദിവസത്തേത് ഒരുമിച്ചു കൊടുത്തത് പോലെയായിരുന്നു അര്‍ജുന്റെ പ്രകടനം എന്നാണ് ദിയ സന പറയുന്നത്.
ടിക്കറ്റ് ടു ഫിനാലെ കിട്ടിയെങ്കിലും അഭിഷേകിന് പ്രത്യേകിച്ച് പൊട്ടന്‍ഷ്യല്‍ ഉണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നാണ് ദിയ സന പറയുന്നത്. ആദ്യം കമ്യൂണിറ്റിക്കെതിരെയുള്ള പ്രസ്താവനയുമായാണ് വന്നത്. ഇപ്പോള്‍ അതൊന്നുമില്ല. കൊടുക്കുന്ന ഗെയിമുകള്‍ അറ്റന്‍ഡ് ചെയ്യുക എന്നതാണ് അഭിഷേകിന്റെ രീതിയെന്നാണ് ദിയ സന ചൂണ്ടിക്കാണിക്കുന്നത്. വ്യക്തിപരമായി അഭിഷേകുമായി പൊളിറ്റിക്കലായ ആശയ ഭിന്നതയുണ്ടെന്നും ദിയ സന വ്യക്തമാക്കുന്നുണ്ട്.
പുറത്ത് മെനിനിസ്റ്റ് സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ആളാണ് അഭിഷേക്. രാഷ്ട്രീയ ബോധമുള്ള ആളായി അഭിഷേകിനെ കാണാന്‍ സാധിച്ചിട്ടില്ല. പുറത്ത് അയാള്‍ കമ്യൂണിറ്റിക്കെതിരെ സംസാരിച്ചതായി ആരോപണം കേട്ടിരുന്നു. എല്‍ജിബിടിക്യു കമ്യൂണിറ്റിക്കെതിരെ സംസാരിക്കുന്നയാളെ എനിക്ക് എടുക്കാനോ ഉള്‍ക്കൊള്ളാനോ പറ്റില്ല. അതുകൊണ്ട് ഞാന്‍ എടുക്കുന്നില്ലെന്നാണ് ദിയ പറയുന്നത്. പിന്നാലെ താരം ജിന്റോയെക്കുറിച്ചും സംസാരിക്കുന്നുണ്ട്.

വ്യക്തിപരമായി ഒരു തരത്തിലും താല്‍പര്യമില്ലാത്ത വ്യക്തിയാണ് ജിന്റോ. ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. അതിലേക്ക് കൂടുതല്‍ കടക്കാന്‍ ആഗ്രഹിക്കുന്നില്ല. ജിന്റോയുടെ ആര്‍മികളെ ഭയന്നിട്ടല്ല. ചില നിഷ്‌കളങ്കതകള്‍ ഞാന്‍ അതില്‍ കാണുന്നുണ്ട്. അയാളുടെ കുരുത്ത കേടായി അയാളുടെ ആക്ടിനെ എടുക്കാം എന്ന ലെവലിലാണ് ഞാന്‍ എടുക്കുന്നത്. പക്ഷെ എനിക്ക് ഷേക്ക് ഹാന്‍ഡ് കൊടുത്തപ്പോള്‍ മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഞാനത് എഴുതുകയും ചെയ്തിരുന്നു. മറ്റ് പെണ്‍കുട്ടികളോടുള്ള ജിന്റോയുടെ സമീപനത്തെക്കുറിച്ച് പലരും പറഞ്ഞത് വച്ച് ഞാനൊരു പോസ്റ്റ് എഴുതിയിരുന്നു. അതുകൊണ്ട് തന്നെ ജിന്റോയെ വ്യക്തിപരമായി ഇഷ്ടമല്ലെന്നാണ് ദിയ പറയുന്നു.
ടിക്കറ്റ് ടു ഫിനാലെയിലെ രണ്ട് ടാസ്‌കുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ജിന്റോയുടെ പ്രകടനം ഈയ്യടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ജിന്റോയുടെ ആളുകള്‍ പറയുന്നത് ജിന്റോയ്ക്ക് സ്‌ക്രീന്‍ സ്‌പേസ് കൊടുക്കുന്നുള്ളൂവെന്നാണ്. പ്രശ്‌നം എന്താണെന്ന് വച്ചാല്‍ കണ്ടന്റ് മേക്ക് ചെയ്യുന്നവരെ കാണിച്ചതു കൊണ്ടേ അവര്‍ക്ക് കാര്യമുള്ളൂ എന്നതാണ്. അവര്‍ക്ക് ടിആര്‍പി അതാണ്. അതില്ലെങ്കില്‍ എടുക്കില്ലെന്നാണ് ദിയ പറയുന്നത്.


Click it and Unblock the Notifications