ജാസ്മിന്റെ പിആര്‍ ദിയ സനയോ? ആര്യയ്ക്ക് ബോധമില്ലേ എന്ന് ചോദിച്ചിട്ടില്ല; തുറന്നടിച്ച് ദിയ സന

ബിഗ് ബോസ് മലയാളം സീസണ്‍ 6 അകത്ത് മാത്രമല്ല പുറത്തും വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. മുന്‍ ബിഗ് ബോസ് താരങ്ങളായ ആര്യയും ദിയ സനയുമൊക്കെ ഇതിനോടകം ചര്‍ച്ചകളുടേയും വിവാദങ്ങളുടേയും ഭാഗമായി മാറിയവരാണ്. ഇതിനിടെ കഴിഞ്ഞ ദിവസം ജാസ്മിന്റെ പിആര്‍ ആണ് ദിയ സന എന്ന സിബിനും ആര്യയും പറയുന്ന വീഡിയോ വൈറലായിരുന്നു. പിന്നാലെ ഇരുവര്‍ക്കും മറുപടിയുമായി ദിയ സന രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയ ലൈവില്‍ ആര്യയും സിബിനുമെത്തിയിരുന്നു. ബിഗ് ബോസുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും ഇരുവരും പ്രതികരിക്കുന്നുണ്ട്. ഇപ്പോഴിതാ ആര്യയ്ക്കും സിബിനും മറുപടിയുമായി ദിയ സന രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ദിയ സനയുടെ പ്രതികരണം. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Bigg Boss

ആര്യയോട് പറയാനുള്ളത്, എനിക്ക് വളരെ വിഷമം തോന്നിയൊരു കാര്യമാണ്. ആര്യ പറഞ്ഞു ദിയയൊരു ആക്ടിവിസ്റ്റ് അല്ലേ, ദിയയ്ക്ക് അതിനുള്ള ബോധമില്ലേ എന്ന്. ഞാന്‍ ആര്യയുടെ പ്രൊഫഷനെ ചോദിക്കുകയോ, ആര്യയ്ക്ക് ബോധമില്ലേ എന്ന് ചോദിക്കാനോ ഞാന്‍ ആളല്ല. ആര്യയ്ക്ക് ഈ വിഷം പോട്ടെ, പറഞ്ഞ് മുഷിയണ്ട എന്ന് പറഞ്ഞ് അവസാനിപ്പിക്കാമായിരുന്നു. അത് ചെയ്തില്ല. അതുകൊണ്ടാണ് എനിക്ക് സ്റ്റോറി ഇടേണ്ടി വന്നതും. അതുകൊണ്ടാണ് നിങ്ങള്‍ക്ക് എന്റെ കാര്യം ലൈവില്‍ ചര്‍ച്ച ചെയ്യേണ്ടി വന്നതും എന്നാണ് ദിയ പറയുന്നത്.

സിബിനോടുള്ള കാര്യം, സിബിനാണ് പറഞ്ഞ് ജാസ്മിന്റെ പിആര്‍ ദിയ സന ആണെന്ന്. ഞാന്‍ ജാസ്മിനെ പിന്തുണയ്ക്കുന്ന ആളാണ്. അതില്‍ എനിക്കൊരു അഭിമാനക്കുറവുമില്ല. ഞാന്‍ സിബിനേയും പിന്തുണച്ചിരുന്നു. സിബിന്‍-ജാസ്മിന്‍ വാര്‍ നടക്കാന്‍ പോകുന്നു എന്നാണ് ഞാന്‍ പോസ്റ്റില്‍ എഴുതിയിരുന്നത്. അത്രയും നന്നായി ഞാന്‍ സിബിനെ പിന്തുണച്ചിരുന്നുവെന്നും ദിയ പറയുന്നു.

Bigg Boss

സിബിന് സൈബര്‍ ബുള്ളിയിംഗ് വന്നതിന് പിന്നില്‍ ജാസ്മിന്റെ ആര്‍മികളാണെന്നൊരു പ്രസ്താവന സിബിന്‍ നടത്തിയിരുന്നു. എന്നെ പിആര്‍ ആക്കുമ്പോള്‍ ഞാനും കൂടെ ചേര്‍ന്നാണ് സിബിനെ ആക്രമിച്ചത് എന്നൊരു വിമര്‍ശനം സിബിന് ഉള്ളത് പോലെയാണ് എനിക്ക് ആ വീഡിയോയില്‍ നിന്നും മനസിലായത്. സ്വാഭാവികമായും എനിക്കുണ്ടായ വികാരം. നിങ്ങള്‍ പറഞ്ഞത് നല്ല കാര്യമാണ് പറഞ്ഞതെന്നാണ്. നിങ്ങള്‍ക്ക് നല്ലതോ ചീത്തയോ പറയാം, പക്ഷെ അത് എന്നോടാണ് പറയേണ്ടത്. അതോടെ അതവിടെ തീരുമായിരുന്നു എ്ന്നും ദിയ പറയുന്നു.

ഒരു പ്ലാറ്റ്‌ഫോമില്‍ ഇത് വന്നതോടെ ആളുകള്‍ തെറ്റിദ്ധരിക്കുകയും എനിക്കത് അയച്ചു തരികയും ചെയ്തു. ഈ വിഷയം നടന്നപ്പോള്‍ എന്റേയും ആര്യയുടേയും സുഹൃത്തു വഴി ഇക്കാര്യം ഞങ്ങള്‍ സംസാരിച്ചിരുന്നു. പിന്നീടാണ് ആര്യ സ്റ്റോറി ഇടുന്നത്. അപ്പോള്‍ ഞാന്‍ അവനോട് പറഞ്ഞത് ഇനി ഇക്കാര്യം ആര്യയോട് ചോദിക്കണ്ട അവള്‍ തന്നെ പറയട്ടെ എന്നായിരുന്നു. അതിന് ഞാന്‍ പ്രതികരിച്ചോളാം എന്ന്. സുഹൃത്തുക്കളുടെ ഇടയില്‍ പറഞ്ഞ കാര്യമാണ്. ആര്യ ചെയ്തതില്‍ തെറ്റുള്ളതു കൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞതെന്നാണ് ദിയ പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X