പേഴ്‌സണല്‍ സ്‌പേസ് സംരക്ഷിക്കണം! ഹിന്ദിയില്‍ നടന്നതുമായി റോക്കി; ഇനി കേറ്റരുതെന്ന് പ്രേക്ഷകര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നിന്നും സഹ താരത്തെ കയ്യേറ്റം ചെയ്തതിന് പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് അസി റോക്കി. വാക്ക് തര്‍ക്കത്തിനിടെ സിജോയെ റോക്കി മുഖത്ത് ഇടിക്കുകയായിരുന്നു. ഇതോടെ താരത്തെ ഷോയില്‍ നിന്നും പുറത്താക്കി. പുറത്ത് വന്ന ശേഷം റോക്കി തന്നെ തിരികെ ബിഗ് ബോസിലേക്ക് കൊണ്ടുവരാനായി പ്രേക്ഷകരുടെ പിന്തുണ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

ഇന്നലെ വിക്കെന്‍ഡ് എപ്പിസോഡില്‍ സിജോയെ മോഹന്‍ലാല്‍ വേദിയിലേക്ക് വിളിച്ചിരുന്നു. സിജോ സര്‍ജറിയ്ക്ക് വിധേനായിരിക്കുകയാണ്. സിജോയ്ക്ക് വായ്ക്ക് അകത്ത് സ്‌ക്രൂ ഇടേണ്ടി വന്നിട്ടുണ്ട്. ഇതിനാല്‍ സിജയോക്ക് കുറച്ച് നാള്‍ വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ സിജോ തിരികെ വരുമെന്നാണ് മോഹന്‍ലാലും സിജോയും മത്സരാര്‍ത്ഥികളെ ഇന്നലെ അറിയിച്ചത്.

Bigg Boss

ഇതിനിടെ ഇപ്പോഴിതാ അസി റോക്കി പങ്കുവച്ച പോസ്റ്റ് ചര്‍ച്ചയാവുകയാണ്. ബിഗ് ബോസ് ഹിന്ദിയില്‍ നിന്നുമുള്ളൊരു വീഡിയോയാണ് റോക്കി പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ രണ്ട് മത്സരാര്‍ത്ഥികള്‍ ചേര്‍ന്ന് ഒരു മത്സരാര്‍ത്ഥിയെ പ്രകോപ്പിക്കുന്നതാണുള്ളത്. ഒടുവില്‍ അയാള്‍ തനിക്ക് നേരെ ടിഷ്യൂ എറിഞ്ഞ താരത്തിന്റെ കവിളില്‍ അടിക്കുന്നതാണ് വീഡിയോ. ഇത് പങ്കുവച്ചു കൊണ്ട് പേഴ്‌സണല്‍ സ്‌പേസിനെക്കുറിച്ച് സംസാരിക്കുകയാണ് റോക്കി.

നമ്മുടെ നിത്യ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് പേഴ്‌സണല്‍ സ്‌പേസ് എന്നത്. മറ്റുള്ളവരില്‍ നിന്നും നമ്മെ സംരക്ഷിച്ചു നിര്‍ത്താന്‍ നമ്മള്‍ നിശ്ചയിക്കുന്ന വൈകാരികവും ശാരീരികവുമായ അതിരുകളാണത്. ആരോഗ്യകരമായ ബന്ധങ്ങള്‍ക്കും കംഫര്‍ട്ടും സുരക്ഷിതത്വ ബോധവും നല്‍കുന്നതിനും പേഴ്‌സണല്‍ സ്‌പേസിനെ മാനിക്കേണ്ടത് വളരെ പ്രധാനമാണെന്നാണ് റോക്കി പറയുന്നത്.

നമ്മളുടെ പേഴ്‌സണല്‍ സ്‌പേസിലേക്ക് ഒരാള്‍ കടന്നു കയറുമ്പോള്‍ നമുക്ക് അസ്വസ്ഥത അനുഭവപ്പെടും. കൂടാതെ, വ്യക്തികള്‍ക്കും സംസ്‌കാരങ്ങള്‍ക്കും അനുസരിച്ച് പേഴ്‌സണല്‍ സ്‌പേസ് എന്നതില്‍ മാറ്റങ്ങളുണ്ടാകാം. മറ്റുള്ളവരുമായി പോസിറ്റീവായ ഇന്ററാക്ഷനുകള്‍ നടത്താന്‍ ഇതേക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും ഈ വ്യത്യാസങ്ങളെ മാനിക്കേണ്ടതും പ്രധാനപ്പെട്ടതാണെന്നും റോക്കി പറയുന്നു.

എന്നാല്‍ റോക്കിയുടെ പോസ്റ്റിന് കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. നിരവധി പേരാണ് താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. താന്‍ ഇനി എന്തൊക്കെ കിടന്ന് പറഞ്ഞാലും തന്നെ ഈ സീസണില്‍ അങ്ങോട്ട് കയറ്റില്ല, കുണുവാവ ഒരു കാര്യം ചെയ് രണ്ട് റൗണ്ട് കണ്ടത്തില്‍ ഓടിവായോ എന്നിട്ട് ഞായീകരിച്ചു മെഴുകാം എന്നായിരുന്നു ചിലരുടെ പ്രതികരണം.

Bigg Boss

ജബ്രിയോടുള്ള വെറുപ്പുകൊണ്ടാണ് നിനക്ക് സപ്പോര്‍ട്ട് കിട്ടിയത്... നീ വെറും പാഴ് മത്സരാര്‍ത്ഥി ആണ്.. ഗബ്രിയേട് തര്‍ക്കിച്ചു നില്‍ക്കാന്‍ പോലും നിനക്ക് പറ്റിയിട്ടില്ല. ജാസ്മിന്‍ കളിയാക്കി വിട്ടതിനു കണക്കില്ല.. നിന്റെ പ്രശ്‌നം 'അസൂയ' യാണ്.. ഋഷി ഗെയിം കളിക്കില്ലന് അറിയാവുന്നത് കൊണ്ട് നിനക്ക് അവനെ വിശ്വാസം.. നീ മനസിന് ഉറപ്പ് കിട്ടാന്‍ ഒരു ഡോക്ടറെ കാണ് കുണുവാവേ, ഒരുത്തനെ തല്ലി ഹോസ്പിറ്റലില്‍ ആക്കിയിട്ട് അത് എഡിറ്റ് ചെയ്തു മാസ്സ് ബിജിഎം ഇട്ട് പോസ്റ്റ് ചെയ്ത നിന്നെ തിരിച്ചു ബിഗ്ഗ്ബോസ്സില്‍ എടുക്കണം അല്ലേടാ,
നീ അടിച്ച adi അവന്റെ താടി എല്ല് വരെ പൊട്ടി.. ഇനിയും വന്നു ന്യായികരിക്കല്ലേ റോക്കി എന്നും സോഷ്യല്‍ മീഡിയ പറയുന്നു.

ഇന്നലെ സിജോയെ ആ അവസ്ഥയില്‍ കണ്ടപ്പോള്‍ എല്ലാവര്‍ക്കും സങ്കടം തോന്നി. പക്ഷേ അയാള്‍ ഈ അവസ്ഥയില്‍ എത്താന്‍ കാരണക്കാരനായ താങ്കള്‍ക്ക് അങ്ങനെയൊരു സങ്കടമോ അതുപോലെ ഉള്ള ഒരു വികാരമോ ഇതുവരെ തോന്നിയിട്ടില്ല എന്ന് മനസ്സിലാക്കുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ കുറച്ചു പ്രയാസമുണ്ടെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X