കല്യാണത്തിനായി മതം മാറി, വീട്ടില്‍ പ്രശ്‌നമായി; പ്രണയ കഥ പറഞ്ഞ് നിഷാനയും ഭര്‍ത്താവും

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ കോമണറായി കടന്നു വന്ന താരമാണ് നിഷാന. വീട്ടമ്മയും റൈഡറുമായ നിഷാന ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്താകുന്നത് രണ്ടാമത്തെ ആഴ്ചയാണ്. ബിഗ് ബോസ് വീട്ടില്‍ വലിയ ചലനങ്ങളൊന്നും സൃഷ്ടിച്ചില്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ നിഷാനയെ അറിയുന്നവര്‍ക്ക് അവരുടെ ജീവിതം അറിയാം.

പ്രജീഷ് ആണ് നിഷാനയുടെ ഭര്‍ത്താവ്. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെക്കുറിച്ചും പ്രജീഷിന്റെ മതം മാറ്റത്തെക്കുറിച്ചും സംസാരിക്കുകയാണ് നിഷാനയും ഭര്‍ത്താവും. ജാങ്കോ സ്‌പേസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. നിഷാനയെ ആദ്യം കണ്ടതിന്റെ ഓര്‍മ്മ പങ്കുവെക്കുന്നുണ്ട് ഭര്‍ത്താവ്.

Bigg Boss

പത്താം ക്ലാസ് വരെ പ്രൈറ്റിലായിരുന്നു. പ്ലസ് വണ്‍, പ്ലസ് ടു ഗവണ്‍മെന്റിലായിരുന്നു. അവിടെയായിരുന്നു ഈ മുതലുണ്ടായിരുന്നത്. പ്രൈവറ്റില്‍ നിന്നും വന്നതില്‍ ഗവണ്‍മെന്റിലെ സാറുമ്മാര്‍ക്ക് നമ്മളോട് ഇത്തിരി ചൊറിച്ചിലുണ്ട്. എന്തുകണ്ടാലും പിടിച്ച് പുറത്ത് നിര്‍ത്തും. അങ്ങനെ ഒരു ദിവസം പുറത്ത് നിര്‍ത്തിയപ്പോഴാണ് ഇവരുടെ ക്ലാസ് കാണുന്നത്. ഇവളും ഉണ്ടായിരുന്നു. നോക്കിയപ്പോള്‍ ടീച്ചറോട് പരാതിപ്പെട്ടു. ടീച്ചര്‍ വന്ന് പുറത്ത് നിര്‍ത്തുമ്പോള്‍ ഇവിടെ നിര്‍ത്തരുതെന്നും ക്ലാസിലേക്ക് നോക്കി നില്‍ക്കുവാണെന്നും പറഞ്ഞുവെന്നാണ് ഭര്‍ത്താവ് പറയുന്നത്.

ഞങ്ങള്‍ ആദ്യത്തെ ഇംഗ്ലീഷ് മീഡിയ ബാച്ച് ആയിരുന്നു. അതിനാല്‍ കുറച്ച് പ്രൈവസിയൊക്കെ വേണം എന്നു പറഞ്ഞ് ഇവര്‍ സീനിയേഴ്‌സിന്റെ ക്ലാസിന്റെ അടുത്ത് കൊണ്ടിരുത്തിയതായിരുന്നു എന്നാണ് നിഷാന പറയുന്നത്. പിറ്റേദിവസം ഇവള്‍ വീട്ടില്‍ നിന്നും വല്ല്യമ്മയുമായി വന്നു. വല്ല്യമ്മ വന്‍ ഫയര്‍ ആയിരുന്നു. മോന്‍ പഠിക്കാനല്ലേ വന്നത്, ഇനി മേലാല്‍ കൊച്ചിന്റെ പിന്നാലെ നടക്കരുത് എന്നൊക്കെ പറഞ്ഞു. ഞാന്‍ അതോടെ വിട്ടു. ഇടയ്ക്ക് കൈ കഴുകാന്‍ വരുമ്പോഴൊക്കെ ജസ്റ്റ് ഒന്ന് നോക്കും എന്നാണ് ഭര്‍ത്താവ് പറയുന്നത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ക്ലാസ് കഴിഞ്ഞ് ഇങ്ങനെ ആടിപ്പാടി വരുമ്പോള്‍ ഇക്കാക്ക വഴിയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. എനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞു. ഇഷ്ടമാണെങ്കില്‍ വീട്ടില്‍ വന്ന് ചോദിക്കെന്ന് ഞാന്‍ പറഞ്ഞു. അടുത്ത ദിവസം തന്നെ ഒരു കൂട്ടുകാരനേയും കൂട്ടി വീട്ടിലേക്ക് വന്നു. അവിടെ മാമന്മാരെല്ലാം ഉണ്ടായിരുന്നുവെന്നാണ് നിഷാന പറയുന്നത്. അഞ്ചാറ് മാമന്മാരുണ്ടായിരുന്നുവെന്നാണ് ഭര്‍ത്താവ് പറയുന്നത്. ഹിന്ദി നടന്റെ ലുക്കായിരുന്നു അന്ന്, അവര്‍ക്കെല്ലാം ഇക്കാക്കേനെ ഇഷ്ടമായെന്നാണ് നിഷാന പറയുന്നത്.

Bigg Boss

കല്യാണം ചെയ്തു തന്നില്ലെങ്കില്‍ താന്‍ എടുത്തോണ്ട് പോകുമെന്നാണ് അവരോട് പറഞ്ഞത്. ഇവള്‍ക്ക് താഴെ രണ്ട് അനിയത്തിമാരുമുണ്ട്. ഞാന്‍ എന്റെ മതത്തിലേക്ക് കൊണ്ടു വന്നാല്‍ അവരുടെ ജീവിതത്തേയും ബാധിക്കും. അതിലും ബെറ്റര്‍ ഞാന്‍ പോകുന്നതാണ്. എനിക്ക് നേരത്തെ തന്നെ താല്‍പര്യമുണ്ടായിരുന്നുവെന്നാണ് പ്രജീഷ് പറയുന്നത്. ഞാന്‍ നിര്‍ബന്ധിച്ചിട്ടല്ല, മുന്നേ താല്‍പര്യം ഉണ്ടായിരുന്നതാണെന്നാണ് നിഷാന പറയുന്നത്. അതേസമയം, തന്റെ കുടുംബത്തില്‍ വലിയ പ്രശനമായി. അമ്മച്ചിയ്ക്ക് കുഴപ്പമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു..

ഞാന്‍ നോക്കുന്ന എല്ലാവരും വളയാറുണ്ടായിരുന്നു. ഇവള്‍ മാത്രം വളഞ്ഞില്ല. അതുകൊണ്ട് പൊക്കുന്നെങ്കില്‍ ഇതിനെയേ പൊക്കൂ എന്ന് തീരുമാനിച്ചു. അങ്ങനെ പുറകേ പോയി എന്നാണ് നിഷാനയെ ഇഷ്ടപ്പെടാനുള്ള കാരണമായി ഭര്‍ത്താവ് പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X