ജിന്റോയ്ക്ക് സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍, വര്‍ക്കൗട്ടിന്റെ പേരില്‍ സ്ത്രീകളുടെ സ്വകാര്യഭാഗത്ത് പിടിക്കും: ദിയ സന
ബിഗ് ബോസ് മലയാളം സീസണ്‍ 6 മൂന്ന് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. ഇതിനോടകം തന്നെ അതിനാടകീയമായ പല രംഗങ്ങള്‍ക്കും ബിഗ് ബോസ് വീടാ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. താരങ്ങള്‍ തമ്മിലുള്ള അടിയും വഴക്കും ബിഗ് ബോസ് വീട്ടില്‍ പതിവാണ്. താരങ്ങള്‍ തമ്മിലുള്ള വഴക്ക് കയ്യാങ്കളിയിലേക്ക് പോകുന്നതിനും ബിഗ ്‌ബോസ് വീട് സാക്ഷിയായി. സഹതാരത്തെ തല്ലിയതിന് ഒരു മത്സരാര്‍ത്ഥിയെ ഷോയില്‍ നിന്നും പുറത്താക്കുന്ന സംഭവം വരെയുണ്ടായി.
നിലവില്‍ ബിഗ് ബോസ് വീട്ടില്‍ ഗെയിം മുന്നോട്ട് കൊണ്ടു പോകുന്നവരില്‍ ഒരാളാണ് ജിന്റോ. തുടക്കത്തില്‍ മണ്ടനെന്ന് പലരും വിളിച്ച ജിന്റോ പിന്നീട് ശക്തമായി ഗെയിമിലൂടെ മുന്നേറുന്നതാണ് കണ്ടത്. എന്നാല്‍ ജിന്റോയുടെ ഗെയിമും കാഴ്ചപ്പാടുകളുമൊക്കെ അകത്തും പുറത്തും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ജിന്റോയെക്കുറിച്ചുള്ള ദിയ സനയുടെ കുറിപ്പ് ചര്‍ച്ചയാവുകയാണ്.

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയായിരുന്ു ദിയ സന. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ദിയ ഈ സീസണിലെ മത്സരാര്‍ത്ഥികളുടെ സെലക്ഷനേയും വിമര്‍ശിക്കുന്നുണ്ട്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ദിയയുടെ പ്രതികരണം.
ബിഗ്ഗ് ബോസ്സില്‍ നടക്കുന്നത് വൃത്തികേടാണ്. പക്ഷെ നമ്മള്‍ കാണും. നമ്മള്‍ക്ക് ജാസ്മിന്‍ ഗബ്രി വിഷയമൊക്കെ അവരാതം പറയാനുള്ള വകുപ്പുകളാണ്.. ഇതാണ് പൊതുജന രീതി. ലാലേട്ടന്‍ വന്ന് ചോദിക്കും അവര്‍ക്ക് അത് മനസിലാകും എന്നാലും അവര്‍ അത് തന്നെ തുടരും. ഇതൊക്കെ മാര്‍ക്കറ്റിങ് മാത്രമാണെന്നാണ് ദിയ സന പറയുന്നത്.
ആകെ യൂട്യൂബ്‌ഴ്‌സിനൊക്കെ ഇപ്പൊ ഉള്ള വരുമാനം ജബ്രി കൊമ്പോയെ അവരാതിക്കലാണ്. സ്മരണ വേണം യൂട്യൂബേര്‍സ്. എല്ലാരും പറയുന്നു അവരെ പുറത്താക്കണമെന്ന്.. അപ്പൊ നിങ്ങള്‍ക് അവരാതം പറയുന്ന കണ്ടന്റ് കിട്ടാതായി നിങ്ങള്‍ക്കൊക്കെ ഗതിയില്ലാതാകില്ലേ എന്നും ദിയ ചോദിക്കുന്നുണ്ട്. ഇപ്പോ പുതിയ ഒരെണ്ണം സീസണ്‍ ടു രജിത്കുമാര്‍ 4.0 ഇറങ്ങിയിട്ടുണ്ട്.. രജിത് കുമാര്‍ സ്യൂടോ സയന്‍സിന്റെ ഉസ്താതാണെങ്കില്‍ ജിന്റോ കള്ളം പറയുന്നവനും സ്വന്തം അച്ഛനെ പോലും അവന്റെ ലാഭത്തിനു തട്ടിക്കളയുന്ന കൂട്ടത്തിലാണെന്നാണ് ദിയ പറയുന്നത്.
പിന്നെ ജിന്റോയെ പറ്റിയുള്ള വേറെ കുറച്ചു കഥകള്‍ ഉണ്ട് അത് വഴിയേ നമ്മള്‍ അറിയും. സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍ ചെറുതൊന്നുമല്ല ജിന്റൊക്ക് ഉള്ളത്. അതിന്റെ വിക്മിമായിട്ടുള്ളവര്‍ ഉടനെ രംഗത്ത് വരും എന്നും ദിയ പറയുന്നുണ്ട്. എന്നാലും എന്റെ ബിഗ്ഗ്ബോസ്സ് നിങ്ങള്‍ക്ക് ഈ സീസണ്‍ 6 ലെ കണ്ടസ്റ്റന്റ്‌സിനെ എവിടുന്ന് കിട്ടി എന്നാണ് ദിയ സന ചോദിക്കുന്നത്.

ഗുണ്ടകളെയും കള്ളന്മാരെയും അവരാതകരെയുമൊക്കെയാണല്ലോ സെലക്ഷന്‍. വല്ല കീരികാടന്‍ ജോസോ മറ്റോ ആയിരുന്നോ സെലക്ഷന്‍ കമ്മിറ്റി എന്നും ദിയ സന ചോദിക്കുന്നു. അതേസമയം, നല്ല രീതിയില്‍ പോയ ഒരു ഷോയെ ചിലര്‍ വന്ന് ഇല്ലാതാക്കിയതില്‍ മനം നൊന്ത് എഴുതിയ എഴുത്താണിതെന്നും നന്ദി നമസ്‌കാരം എന്നും പറഞ്ഞാണ് ദിയ കുറിപ്പ് അവസാനിക്കുന്നത്. പിന്നാലെ പോസ്റ്റിന്റെ കമന്റിലും ദിയ ജിന്റോയ്‌ക്കെതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്നുണ്ട്.
ഇയാള്‍ കൊണ്ട് പോയി പെട്ടുപായ 3 പെണ്‍കുട്ടികള്‍ എന്റെ ഇന്‍ബോക്‌സില്‍ വന്നിട്ടുണ്ട്.. മാത്രമല്ല സെലിബ്രട്ടി ആര്‍ട്ടിസ്റ്റുകളോടുള്ള ജിന്റോയുടെ പെരുമാറ്റം വര്‍ക്ക് ഔട്ടിന്റെ പേരില്‍ സ്ത്രീകളുടെ പ്രൈവറ്റ് ഇടങ്ങളില്‍ പിടിക്കുക ഇതൊക്കെയാണ് ആശാന്റെ മെയിന്‍. കുറെ ഇടങ്ങളില്‍ നിന്ന് അയാള്‍ക്ക് തല്ലൊക്കെ കിട്ടിയിട്ടുണ്ട്. എന്നാലും ഇത് തന്നെയാണ് അവസ്ഥ എന്നാണ് ദിയ പറയുന്നത്. ദിയ സനയുടെ ആരോപണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.


Click it and Unblock the Notifications