പ്രശസ്തിയ്ക്ക് വേണ്ടി കളിച്ചത് വൃത്തികെട്ട ഗെയിം; മാനുപ്പുലേഷന്‍ നടന്നില്ല; രതീഷിന്റെ പുറത്താകലില്‍ ജാസ്മിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 ആദ്യ ആഴ്ച പിന്നിട്ടിരിക്കുകയാണ്. ആദ്യത്തെ ആഴ്ച പിന്നിട്ടതോടെ ആദ്യത്തെ എവിക്ഷനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഇന്നലെ ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയ എവിക്ഷന്‍. രതീഷ് കുമാര്‍ ആണ് ഈ സീസണില്‍ ആദ്യമായി പുറത്താക്കപ്പെടുന്നത്. പ്രേക്ഷകര്‍ക്കും സഹതാരങ്ങള്‍ക്കും ഞെട്ടലുണ്ടാക്കിയ പുറത്താകലായിരുന്നു രതീഷിന്റേത്.

ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ ആദ്യ ആഴ്ച ഏറ്റവും കൂടുതല്‍ ജനശ്രദ്ധ നേടിയ താരമാണ് രതീഷ് കുമാര്‍. അവതാരകനും മിമിക്രി താരവുമൊക്കെയായ രതീഷ് കുമാര്‍ സോഷ്യല്‍ മീഡിയയില്‍ പോലും സാന്നിധ്യമില്ലാതിരുന്ന താരമാണ്. എന്നാല്‍ ബിഗ് ബോസിലേക്ക് കടന്നു വന്ന അന്ന് മുതല്‍ തന്നെ ശ്രദ്ധ നേടാന്‍ രതീഷിന് സാധിച്ചിരുന്നു.

Bigg Boss

വഴക്കിട്ടും ഡ്രാമയിറക്കും തമാശയും പാട്ടുമൊക്കെയായി ആദ്യത്തെ ആഴ്ച കളം നിറഞ്ഞാടുകയായിരുന്നു രതീഷ്. താരത്തിന്റെ അനവസരത്തിലുള്ള ബഹളം വെക്കലും മറ്റുള്ളവരുടെ വിഷയങ്ങളില്‍ അനാവശ്യമായി ഇടപെടുന്നതുമെല്ലാം കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനിടെ ബിഗ് ബോസില്‍ നിന്നും താന്‍ ക്വിറ്റ് ചെയ്യുകയാണെന്ന് പറഞ്ഞ് നാടകീയ രംഗങ്ങള്‍ക്കും രതീഷ് കളമൊരുക്കിയിരുന്നു.

എന്നാലും രതീഷ് പുറത്താകുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. പൊതുവെ നെഗറ്റീവ് കണ്ടന്റുണ്ടാക്കുന്നവര്‍ക്കും ദീര്‍ഘനാള്‍ ബിഗ് ബോസില്‍ തുടരാന്‍ സാധ്യതകളുണ്ട്. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് രതീഷ് പുറത്താക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ രതീഷിന്റെ പുറത്താകലിനെ അത്ഭുതത്തോടെയാണ് കാണുന്നത്. മുന്‍ സീസണുകളെ അപേക്ഷിച്ച ഇത്തരം ഗെയിം കളിക്കുന്നവരെ വേണ്ടെന്നാണ് പ്രേക്ഷകരുടെ തീരുമാനം എന്ന് വേണം മനസിലാക്കാന്‍.

രതീഷിന്റെ പുറത്താകല്‍ ചര്‍ച്ചയാവുമ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജാസ്മിന്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മിന്നും താരമായിരുന്നു ജാസ്മിന്‍. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമായ ജാസ്മിന്‍ രതീഷിന്റെ പുറത്താകലില്‍ ബിഗ് ബോസിനോട് നന്ദി പറയുകയാണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ജാസ്മിന്റെ പ്രതികരണം.

Bigg Boss

''താങ്ക് യു ബിഗ് ബോസ്. ഇത്തരം ആളുകള്‍ ശ്രദ്ധ നേടാനും പ്രേക്ഷകരെ മാനുപ്പുലേറ്റ് ചെയ്യാനും എന്തും ചെയ്യും. അവസാനം അയാള്‍ തന്നെ അത് എങ്ങനെ നടപ്പിലായില്ല എന്ന് പറഞ്ഞിരുന്നു. അപ്പോഴും ആളുകള്‍ ഇയാളെ പാവമായിട്ടായിരിക്കും കാണുക. പക്ഷെ പ്രശസ്തിയ്ക്ക് വേണ്ടി വൃത്തികെട്ട ഗെയിം കളിച്ചത് അയാള്‍ തന്നെ തുറന്ന് സമ്മതിച്ചതാണ്. അകത്തായിരുന്നപ്പോള്‍ മത്സരാര്‍ത്ഥികളെക്കുറിച്ച് അയാള്‍ ചിന്തിച്ചതു പോലുമില്ല, പക്ഷെ പുറത്തായ നിമിഷം ആരും ഒന്നും മനസ്സില്‍ വെക്കരുത് കെട്ടോ എന്നായി'' എന്നാണ് ജാസ്മിന്‍ പറയുന്നത്.

നേരത്തെ രതീഷിന്റെ പുറത്താകലിനെ വിമര്‍ശിച്ച് ഫിറോസ് ഖാന്‍ രംഗത്തെത്തിയിരുന്നു. രതീഷിനെ പുറത്താക്കിയത് മണ്ടത്തരമാണെന്നും രതീഷിന് മുമ്പ് പുറത്താകേണ്ടവര്‍ വീടിനുള്ളില്‍ ഉണ്ടെന്നുമാണ് ഫിറോസ് പറഞ്ഞത്. സുരേഷിനെതിരെ നടത്തിയ ആരോപണമാണ് രതീഷിന്റെ പുറത്താകലിന് കാരണമായതെങ്കില്‍ സുരേഷും സമാനമായ തെറ്റ് ചെയ്തിട്ടുണ്ടെന്നും റോക്കിയടക്കമുള്ളവരും പുറത്താക്കപ്പെടേണ്ട പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഫിറോസ് ചൂണ്ടിക്കാണിക്കുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X