'ന്യൂനപക്ഷമായ ഞങ്ങള്‍ ഭൂരിപക്ഷമാകുന്നത് കാണിച്ചു തരാം';നാദിറയുടെ മെസേജ് കയ്യിലുണ്ട്! തുറന്നടിച്ച് അഭിഷേക്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലൂടെ മലയാളികള്‍ക്ക് പരിചിതനായി മാറിയ താരമാണ് അഭിഷേക് ശ്രീകുമാര്‍. വന്ന് കയറിയ ആദ്യനാള്‍ തന്നെ എല്ലാവരുടേയും ശ്രദ്ധ നേടാന്‍ അഭിഷേകിന് സാധിച്ചിരുന്നു. എല്‍ജിബിടിക്യു മനുഷ്യര്‍ക്കെതിരായ പ്രസ്താവനകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വിലക്കിയ അഭിഷേകിന്റെ ബിഗ് ബോസ് എന്‍ട്രി വലിയ വിവാദമായിരുന്നു. ബിഗ് ബോസ് വീട്ടിലും അതാവര്‍ത്തിച്ചതോടെ താരത്തിനെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് കണ്ടത് വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയും ഗെയിമില്‍ കൂടുതല്‍ ശ്ര്ദ്ധിക്കുകയും ചെയ്യുന്ന അഭിഷേകിനെയായിരുന്നു. ഇതോടെ അഭിഷേകിനുള്ള അകത്തേയും പുറത്തേയും സ്വീകാര്യത വര്‍ധിക്കുകയും ചെയ്തു. അതേസമയം അഭിഷേകിനെതിരെ രംഗത്തെത്തിയവരില്‍ മുന്‍ ബിഗ്‌ബോസ് താരങ്ങളായ നാദിറയും റിയാസ് സലീമുമുണ്ട്. ഷോയില്‍ നിന്നും പുറത്ത് വന്ന ശേഷം അഭിഷേക് റിയാസിന് മറുപടി നല്‍കുകയും ചെയ്തിരുന്നു.

Bigg Boss

ഇപ്പോഴിതാ നാദിറയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുകയാണ് അഭിഷേക് ശ്രീകുമാര്‍. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഭിഷേക് മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. അവര്‍ അവരുടെ ഐഡിയോളജിയില്‍ പോകുന്നു. ഈ ഐഡിയോളജി അംഗീകരിക്കാത്ത ആളാണ് ഞാന്‍. അത്രയേയുള്ളൂ. അല്ലാതെ എനിക്ക് അവരോട് വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമില്ല. അവരെല്ലാം കൂടെ എന്നെ ടാര്‍ജറ്റ് ചെയ്യുന്നത് കണ്ടു. ഞാന്‍ അങ്ങനെ ടാര്‍ജറ്റ് ചെയ്തിട്ടില്ല. അങ്ങനെ ചെയ്യണമായിരുന്നുവെങ്കില്‍ ആദ്യം പറയേണ്ടിയിരുന്നതുണ്ട്. അഞ്ച് വര്‍ഷം കൊണ്ട് ന്യൂനപക്ഷമായ ഞങ്ങളെ ഭൂരിപക്ഷമാക്കി കാണിച്ചു തരാം എന്ന് നാദിറ മെസേജ് അയ്യച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്ത് വന്നിരുന്നു. അതൊക്കെ വച്ച് എനിക്ക് ടാര്‍ജറ്റ് ചെയ്യാമായിരുന്നു. പക്ഷെ എനിക്കതില്‍ താല്‍പര്യമില്ലെന്നാണ് അഭിഷേക് പറയുന്നത്.

Bigg Boss

ഞാന്‍ ഒരു സംഘം ആളുകളെയാണ് എതിര്‍ക്കുന്നത്. പക്ഷെ ഞാന്‍ വന്നപ്പോള്‍ അവരെല്ലാം കൂടി എന്നെ ടാര്‍ജറ്റ് ചെയ്തു. എനിക്കതിലൊന്നും പ്രശ്‌നമില്ല. ഇവിടെയുള്ള നൂറ് ശതമാനം പേരും എന്നെ ഇഷ്ടപ്പെടണം എന്നെനിക്കില്ല. ഇഷ്ടപ്പെടുന്ന കുറച്ചുപേര്‍ കട്ടയ്ക്ക് കൂടെ നിന്നാല്‍ മതി എനിക്ക്. അല്ലാതെ നാദിറയോടോ റിയാസിനോടോ വ്യക്തിപരമായ പ്രശ്‌നമില്ല. രണ്ടു പേരയും നേരിട്ട് കണ്ടിട്ടുമില്ല. ബിഗ് ബോസില്‍ അവര്‍ക്കെതിരെ ഒരാള്‍ വരുമ്പോള്‍ എതിര്‍ക്കുക എന്നത് അവരുടെ ഭാഗമാണ്. ഞാനത് മനസിലാക്കുന്നു. അതിന് മറുപടി നല്‍കുക എന്നതായിരുന്നു എന്റേത്. ഞാനും സുഹൃത്തുക്കളും അത് ചെയ്തുവെന്നും താരം പറയുന്നു.

എല്‍ജിബിടിക്യു കമ്യൂണിറ്റിയെ എതിര്‍ത്ത് നിന്നത് കപ്പ് നഷ്ടപ്പെടാന്‍ കാരണമായിട്ടില്ല. ആദ്യ ആഴ്ച നിന്നത് അവര്‍ക്കെതിരെ പറഞ്ഞതു കൊണ്ടാണെന്ന് പിന്നെ മനസിലായി. വോട്ടിംഗിന്റെ ചാര്‍ട്ട് കാണിച്ചപ്പോള്‍ എനിക്ക് നല്ല വോട്ട് ഷെയര്‍ ഉണ്ടായിരുന്നു. ചേട്ടന്‍ വന്നിട്ട് ചെയ്തത് ഭയങ്കരമായിരുന്നു എന്ന് മെസേജുകള്‍ കണ്ടു. അത് ഭയങ്കര ഇംപാക്ടായിരുന്നു. ആദ്യത്തെ ആഴ്ചയിലെ നോമിനേഷന്‍ ജയിക്കാന്‍ കാരണം അവര്‍ക്കെതിരെ പറഞ്ഞതായിരുന്നു. അത് ഞാന്‍ സമ്മതിക്കുന്നു. അതുകൊണ്ടാണ് ആരാണ് അഭിഷേക് ശ്രീകുമാര്‍ എന്ന് ജനങ്ങള്‍ അറിഞ്ഞതെന്നും അഭിഷേക് പറയുന്നുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X