അന്ന് നയന്‍താര നേരിട്ടത്, മറുപടി നല്‍കിയത് സിനിമയിലൂടെ; അതുപോലെ ജാസ്മിനും! ചര്‍ച്ചയായി കുറിപ്പ്‌

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. തുടക്കം മുതല്‍ക്കു തന്നെ ജനശ്രദ്ധ നേടാന്‍ ജാസ്മിന് സാധിച്ചിരുന്നു. ടാസ്‌കുകളിലെ മികച്ച പ്രകടനവും സംസാരിക്കാനുള്ള കഴിവുമാണ് ജാസ്മിന്റെ കരുത്ത്. എന്നാല്‍ സഹതരായ ഗബ്രിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ അകത്തും പുറത്തും ജാസ്മിന് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇതിനിടെ മുന്‍കൂട്ടി തയ്യാറാക്കി വന്ന ഡ്രാമ കളിക്കുന്നുവെന്നും ബിഗ് ബോസ് ജാസ്മിന് ഫേവര്‍ ചെയ്യുന്ന എന്ന ആരോപണങ്ങളും നേരിടേണ്ടി വന്നു.

ഗബ്രിയുമായുള്ള സൗഹൃദം അകത്തും പുറത്തും വലിയ വിവാദമായി മാറിയിരുന്നു. എന്നാല്‍ ഇതിനിടെ ഗബ്രി പുറത്തായി. പിന്നീട് കാണുന്നത് കൂടുതല്‍ ഊര്‍ജ്ജസ്വലായി മാറിയ, വീട്ടിലെ മറ്റുള്ളവരോട് കൂടുതല്‍ ഇടപെടുന്ന ജാസ്മിനെയാണ്. എന്നിരുന്നാലും അകത്തും പുറത്തും വിവാദങ്ങള്‍ ജാസ്മിനെ വിട്ടൊഴിയുന്നില്ല എന്നത് വസ്തുതയാണ്. ഇതിനിടെ ഒരു ജാസ്മിന്‍ ആരാധകന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്.

Bigg Boss

ജാസ്മിനെ തെന്നിന്ത്യന്‍ സിനിമയുടെ സൂപ്പര്‍ താരം നയന്‍താരയോട് ഉപമിക്കുന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നയന്‍താരയും ഒരുപാട് വിമര്‍ശനങ്ങളും വീട്ടുകാരുടെ എതിര്‍പ്പുമെല്ലാം തുടക്കത്തില്‍ നേരിട്ടിരുന്നു. എന്നാല്‍ സിനിമാ ജീവിതത്തിലൂടെ അതിനെ നയന്‍താര മറി കടന്നു. സമനമായ രീതിയില്‍ പ്യഥ്വിരാജും വിമര്‍ശനങ്ങളെ കയ്യടികളാക്കി മാറ്റിയ വ്യക്തിയാണ്. അതുപോലെ ജാസ്മിനും സാധിക്കുമെന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ശരിക്കും ഒരു റോയല്‍ എക്‌സിക്യൂട്ടീവ് ലുക്കാണ് ജാസ്മിന്. ഒരിക്കലും കൊല്ലത്ത് മാത്രം ഒതുങ്ങി ജീവിക്കേണ്ടവളല്ല. ഒരു പക്ഷേ അവളുടെ ലൈഫിലെ ഒരു ഗെയിം ചേഞ്ചിംഗ് മൊമന്റ ആയിരിക്കും ബിഗ് ബോസ്. ഇപ്പോള്‍ ഒരുപാട് നെഗറ്റീവ് പരാമര്‍ശം ഉണ്ട്. ഞങ്ങളുടെ നാട്ടുകാരിയാണ് നയന്‍താര. ശരിക്കും ഉള്ള പേരു ഡയാന മേരി കുര്യന്‍. സിനിമയില്‍ വരുന്നതിനു മുന്നേ ദൂരദര്‍ശനെ റിയാലിറ്റി ഷോ ഒക്കെ ചെയ്തിരുന്ന ആളാണ്. തമിഴില്‍ പോയ ശേഷം സിനിമയില്‍ അഭിനയിക്കേണ്ട എന്ന വീട്ടുകാര്‍ പറഞ്ഞു എങ്കിലും നയന്‍താര അതൊന്നും കേട്ടില്ല.

Bigg Boss

അവസാനം വീട്ടുകാര്‍ സ്വീകരിക്കാത്ത അവസ്ഥ വരെ ഉണ്ടായി. അന്ന് ഇതുപോലെ സോഷ്യല്‍ മീഡിയ ഇന്റര്‍നെറ്റ് തരംഗം ഒന്നുമില്ല. മുഴുവന്‍ മൗത്ത് പബ്ലിസിറ്റി ആയിരുന്നു. അന്നത്തെ പാട്ടുകള്‍ ഒക്കെ ഹോട്ട്, വൈറല്‍ ആകുമ്പോള്‍ ആ കാര്യത്തില്‍ നാട്ടുകാര്‍ എന്താണ് വിചാരിക്കുന്നത് എന്ന് അറിയാമല്ലോ. അതിനിടെ വാരികകള്‍ ഒരുപാട് ഗോസിപ്പ് അടിച്ചിറങ്ങി

നയന്‍താര അതിനൊക്കെ മറുപടി കൊടുത്തത് സിനിമയിലൂടെ ആണ്. ഇതുപോലെ സൈബര്‍ ആക്രമണത്തിന് ഇരയായ ഒരുപാട് പേരുണ്ട്. നയന്‍താര പൃഥ്വിരാജ്. ഇന്ന് പണ്ടത്തെ കാര്യം പറഞ്ഞ് അവരെ കളിയാക്കാന്‍ പറ്റുമോ ഇല്ല. ശേഷം തെലുങ്ക് തമിഴ് സിനിമയില്‍ നിന്നും ഓഫര്‍ വന്നാല്‍ തീര്‍ച്ചയായും ജാസ്മിന്‍ പോകണം. ഗ്ലാമര്‍ ഡ്രസ്സില്‍ ജാസ്മിനെ ചിന്തിക്കാന്‍ പോലും പറ്റത്തില്ല അമ്മാതിരി ഗ്ലാമര്‍. മികച്ച ഒരു കരിയര്‍ ഉണ്ട് ജാസ്മിന്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X