അവരുടെ പ്രണയം നാട്ടുകാരോട് സമ്മതിക്കണം എന്ന വാശി എന്തിന്? മറ്റാരേയും അവര്‍ ബുദ്ധിമുട്ടിക്കുന്നില്ല

ബിഗ് ബോസ് വീടിന് അകത്തും പുറത്തും ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഗബ്രിയും ജാസ്മിനും തമ്മിലുള്ള സൗഹൃദം. ഇരുവരും തമ്മിലുള്ള അടുപ്പം തുടക്കം മുതല്‍ക്കെ കടുത്ത വിമര്‍ശനം നേടിയിരുന്നു. കണ്ടന്റിന് വേണ്ടി ലവ് ട്രാക്ക് പ്ലാന്‍ ചെയ്ത് സൃഷ്ടിക്കുകയാണെന്നായിരുന്നു വിമര്‍ശനം. കഴിഞ്ഞ ദിവസം ഇക്കാര്യം മോഹന്‍ലാല്‍ ഇരുവരോടും ചോദിച്ചിരുന്നു.

തങ്ങളുടെ അടുപ്പവുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ നീക്കം ചെയ്യാന്‍ ഇരുവര്‍ക്കും ഇതുവരേയും സാധിച്ചിട്ടില്ല. അകത്തുള്ളവരും ജാസ്മിന്റേയും ഗബ്രിയുടേയും സൗഹൃദത്തെ വിമര്‍ശിച്ചാണ് രംഗത്തെത്തിയത്. ഇതോടെ ഗബ്രിയും ജാസ്മിനും മാനസികമായി തകര്‍ന്നിരിക്കുകയാണ്. താന്‍ ഷോയില്‍ നിന്നും ക്വിറ്റ് ചെയ്യുകയാണെന്ന് പോലും ഗബ്രി പറയുകയുണ്ടായി.

Bigg Boss

ഇപ്പോഴിതാ ഇരുവരേയും കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. സത്യം സോഷ്യല്‍ മീഡിയയില്‍ ഇത്രെയും പൊങ്കാല കൊള്ളാനും വേണ്ടി ഇവളെന്ത് തെറ്റ് ചെയ്തു എന്നാലോചിച്ചിട്ടുണ്ട്. അഥവാ പ്രേമം ആണെങ്കില്‍ തന്നെ നമ്മള്‍ നാട്ടുകാര്‍ക്ക് എന്താണ് എന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

സത്യം സോഷ്യല്‍ മീഡിയയില്‍ ഇത്രെയും പൊങ്കാല കൊള്ളാനും വേണ്ടി ഇവളെന്ത് തെറ്റ് ചെയ്തു എന്നാലോചിച്ചിട്ടുണ്ട്. അഥവാ പ്രേമം ആണെങ്കില്‍ തന്നെ നമ്മള്‍ നാട്ടുകാര്‍ക്ക് എന്താണ്. നാട്ടുകാരോട് സമ്മതിച്ചു തരണം എന്നതിനു നമ്മള്‍ എന്തിനാണ് വാശി പിടിക്കുന്നത്. ഇപ്പോള്‍ വേറെ ചെക്കന്‍ പുറത്തുണ്ടെങ്കില്‍ അതൊക്കെ അവര്‍ പുറത്ത് വന്ന് അവരും കുടുംബക്കാരും സംസാരിച് തീര്‍ക്കെട്ടെ.
നമ്മള്‍ ജാസ്മിന്‍ എന്ന കളിക്കാരിയെയും ഗബ്രി എന്ന കളിക്കാരനെയും കളിയുടെ നിലവാരത്തില്‍ വിലയിരുത്തുകയെല്ലേ വേണ്ടത്.

അവര്‍ വേറെ ആരെയെങ്കിലും ബുദ്ധിമുട്ടികുണെങ്കില്‍ അത് പറയാം കാരണമായി. വൃത്തി കുറവാണ് കുറച്ച്. അത് ഒരു തെറ്റ് തന്നെയാണ് എല്ലാവരും നല്ല വൃത്തിയുള്ളവരെല്ലല്ലോ ശീലങ്ങളാണ്. അത് മറ്റ് ഹൗസ് മേറ്റ്‌സ് പറഞ്ഞും മനസിലാക്കിയും കൊടുക്കണം. പെട്ടെന്ന് ഒരു ദിവസം മാറ്റവുന്ന ഒന്നല്ല.
അതിനെ ന്യായികരിക്കുന്നില്ല. പക്ഷെ അതൊക്കെ പുറത്താക്കാന്‍ ഉള്ള കാരണമാണോ ? പിന്നെ കോമ്പോ വേണ്ടെന്ന് പറഞ്ഞ് വാശിപിടിക്കുന്നതില്‍ ലോജിക് ആയ ഒരു റീസണ്‍ പറയുക.

Bigg Boss

മറ്റ് ടീമിലായിട്ടും ഏതേലും ടാസ്‌കില്‍ ഫേവറേറ്റിസം കാണിച്ചാല്‍ മനസിലാക്കാം
ജാസ്മിനെ വെളുപ്പിക്കല്ല. പക്ഷെ അവര്‍ക്ക് ഈ വിഷയം സംസാരമാകേണ്ട എന്ന് കണ്ടാല്‍ മനസിലാകും ഗബ്രി അല്ല വിഷയം അതുമായി ബന്ധപ്പെടുത്തുന്ന റിലേഷനെയാണ്. പുറത്ത് ആണെങ്കില്‍ മോശം പറയുന്നത് അറിഞ്ഞാല്‍ നമുക്ക് കംഫേര്‍ട്ടിബിള്‍ ഉള്ള ആരെങ്കിലുംണ്ടെങ്കില്‍ അവിടെ പോയി പറയുകയോ സമാധാപെടുക്കെയോ ചെയ്യാം. ജാസ്മിന്‍ അവിടെ എന്ത് ചെയ്യണം എന്ന് കൂടി ഈ വിമര്‍ശിക്കുന്നവര്‍ പറയെട്ടെ..

പിന്നെ റോക്കിയെയും റോബിനെയും ആഘോഷമാക്കിയ നാട്ടില്‍, ഒരു വലിയ കൂട്ടം പ്രോപ്പര്‍ റീസണ്‍ ഇല്ലാതെ എന്തോ ആണ് മാസ്സ് അതാണ് ഹീറോയിസം എന്ന് വിശ്വസിച് തലയില്‍ വെച് നടക്കുന്നവരെ വളര്‍ത്തുന്ന നാട്ടില്‍.
എനിക്ക് പ്രിയം തോന്നിയത് മണ്ടത്തരങ്ങളാല്‍ നമ്മളെ ചിരിപ്പിച്ചും ഇടക്ക് വെറുപ്പിക്കേലുമായി തോന്നുന്ന ജിന്റോ ആണ്. ആള് കൊള്ളാം. എന്റര്‍ടൈന്‍മെന്റ് രീതിയില്‍. മനുഷ്യനായിട്ട് വിലയിരുത്താന്‍ നമ്മള്‍ ആര്. അതാണോ ഈ പരിപാടിയുടെ ലക്ഷ്യം

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X