ചെരുപ്പിടാതെ നടന്നതിന് വെട്ടാന്‍ ചെരുപ്പ്, പൂഴിക്കടകനിട്ട് തിരിച്ചുവെട്ടി ജാസ്മിന്‍; മിണ്ടാതിരുന്നവരെ പൊക്കി

ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ ജാഫര്‍. എന്നാല്‍ അകത്തും പുറത്തും ധാരാളം വിമര്‍ശനങ്ങളും ജ്ാസ്മിന്‍ നേരിടുന്നുണ്ട്. ഗബ്രിയുമായുള്ള സൗഹൃദവും വൃത്തിയില്ലായ്മയും സഹതാരങ്ങളോട് മോശമായി പെരുമാറുന്നതുമെല്ലാം ജാസ്മിനെതിരെയുള്ള വിമര്‍ശനങ്ങളാണ്. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ വന്നപ്പോഴും ജാസ്മിന് വഴക്ക് കേട്ടിരുന്നു.

ബിഗ് ബോസ് വീട്ടില്‍ ചെരുപ്പിടാതെ നടന്നതിനും മൈക്ക് ധരിക്കാതിരിക്കുന്നതിനും സഹതാരങ്ങളോട് മോശമായി പെരുമാറിയതിനുമൊക്കെ ജാസ്മിന് വഴക്ക് കേട്ടിരുന്നു. പിന്നാലെ താരത്തെ മോഹന്‍ലാല്‍ ഡയറ്ക്ട് നോമിനേഷനിലേക്ക് ഇടുകയും ചെയ്തിരുന്നു. ഇതിനിടെ ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

Bigg Boss

ചെരിപ്പിടാതെ നടന്ന തന്നെ വെട്ടാന്‍ ചെരുപ്പ് കൊണ്ട് വന്ന ബോസ്സണ്ണനെ പൂഴിക്കടകന്‍ ഇട്ടു തിരിച്ചു വെട്ടി ജാസ്മിന്‍. എന്നെ മാത്രം ടാര്‍ഗറ്റ് ചെയ്യരുത് ലാലേട്ടാ എന്ന് പറയാന്‍ കുറച്ചൊന്നും ഗഡ്‌സ് അല്ല വേണ്ടത്
സാധാരണ ലാലേട്ടന്റെ മുന്നില്‍ കൃതൃമ വിനയം ഭവ്യത കാണിച്ചു. ബിഗ് ബോസ് ക്രൂ അടിച്ചു തരുന്ന എല്ലാ ചാപ്പകളും ഏറ്റു വാങ്ങുകയാണ് അവിടയുള്ളവര്‍ ചെയ്യുന്നത്.. ലാലേട്ടനോട് തര്‍ക്കിച്ചാല്‍ അത് അഹങ്കാരം ആകുമോ എന്ന് ഭയന്ന്, ബട്ട് നോട്ട് ജാസ്മിന്‍.

അവള്‍ പക്ഷെ ആരൊക്കെയാണ് ചെരിപ്പിടാത്തതു പറഞ്ഞില്ല. തന്നെ റോസ്റ്റ് ചെയ്യുമ്പോള്‍ സൗകര്യപൂര്‍വ്വം കേട്ടിരുന്നവരെ ഒക്കെ അവള്‍ പറയാതെ തന്നെ അവള്‍ പൊക്കി. അവസാനം ലാലേട്ടന് പറയേണ്ടു വന്നു ..ഇത്ര പേര് ചെരിപ്പിടാതെ നടക്കുന്നുണ്ട് എന്ന് ഞങ്ങള്‍ അറിഞ്ഞില്ല. ഞങ്ങള്‍ക്ക് ഒരു ജോഡി ചെരുപ്പേ ഉള്ളൂ ..ഏതു 24 മണിക്കൂറും നിങ്ങളെ ഞങ്ങള്‍ കാണുന്നുണ്ട് എന്ന് പറഞ്ഞു ശ്വാസം എടുക്കുന്നതിനു മുന്‍പ്.

അറിയാത്തതു ഒന്നുമല്ല. അവരുടെ സ്‌ക്രിപ്റ്റില്‍ ഒരാള്‍ എഴുന്നേറ്റു നിന്ന് ഞാന്‍ മാത്രമല്ല ലവരും ഉണ്ട് എന്ന് പറയും എന്ന് ആരും പ്രതീക്ഷിച്ചില്ല. നിങ്ങളുടെ സ്‌ക്രിപ്റ്റ് വര്‍ക്ക് ആകും, ഒരു ആവറേജ് പ്ലെയറുടെ മുന്നില്‍. പക്ഷെ ആരെയും പേടിക്കാതെ സ്വന്തം ബോധ്യത്തില്‍ ഉറച്ചു നിന്ന് അവള്‍ നിലപാടുകള്‍ എടുക്കുമ്പോള്‍, സ്‌ക്രിപ്റ്റ് പൊളിയും ബി ബ്ബോസ്സേ.

Bigg Boss

അവന്‍ അവളുടെ കയ്യില്‍ ആണോ ഉമ്മ വെച്ചത്, അതോ അവന്റെ കയ്യില്‍ തന്നെയാണോ ഉമ്മ വെച്ചത് എന്ന് സൂം ചെയ്തു നോക്കുന്നവര്‍, നാലാം കിട റിവ്യൂ നടത്തുന്നവര്‍, ഇത് പോലെ ഗഹനമായ വിഷയങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചിരുന്നെങ്കില്‍ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

അതേസമയം ബിഗ് ബോസ് വീട്ടില്‍ നിന്നുമുള്ള റിപ്പോർട്ടുകള്‍ ജാസ്മിന്റെ ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. താരത്തിന് പനിയാണ്. മെഡിക്കല്‍ റൂമിലേക്ക് പോകേണ്ടി വന്നിരുന്നു. രോഗാവസ്ഥയെ മറി കടന്ന് ഗെയിമിലേക്ക് ശക്തമായി തന്നെ ജാസ്മിന് തിരികെ വരാനാകും എന്നാണ് ആരാധകർ കരുതുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X