വിവാഹം നിശ്ചയിച്ചത് ജാസ്മിന്‍ വാശി പിടിച്ചതിനാല്‍; അവള്‍ പറഞ്ഞതല്ല സത്യം; പ്രതികരിച്ച് അഫ്‌സല്‍
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ജാസ്മിന്‍. താരത്തിന്റെ പ്രണയവുമായി ബന്ധപ്പെട്ട് അകത്തും പുറത്തും ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ ജാസ്മിന്‍ വിവാഹം കഴിക്കാന്‍ പോകുന്ന യുവാവായ അഫ്‌സല്‍ വിവാദങ്ങളോടൊക്കെ പ്രതികരിക്കുകയാണ്.
നേരത്തെ താന്‍ കമ്മിറ്റഡ് ആണെന്ന് ജാസ്മിന്‍ പറഞ്ഞിരുന്നു. പിന്നീട് ഇത് തിരുത്തിയ ജാസ്മിന്‍ പറഞ്ഞത് അഫ്‌സല്‍ എന്നൊരു പയ്യന്‍ പെണ്ണാലോചിച്ച് വന്നിരുന്നു എന്നായിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നാണ് അഫ്‌സല്‍ പറയുന്നത്. വിവി ഹിയര്‍ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു അഫ്‌സലിന്റെ പ്രതികരണം.

പലരുടേയും ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് തന്റെ പ്രതികരണം എന്നാണ് അഫ്‌സല്‍ പറയുന്നത്. തന്റേയും ജാസ്മിന്റേയും കാര്യം തങ്ങളുടെ കുടുംബങ്ങള്‍ക്ക് മാത്രം അറിയുന്ന കാര്യമാണെന്നാണ് അഫ്‌സല്‍ പറയുന്നത്. സംഭവം പുറത്തായത് ജാസ്മിന്റെ വായില്‍ നിന്നു തന്നെയാണെന്നും അഫ്‌സല്‍ ചൂണ്ടിക്കാണിക്കുന്നു.
ജാസ്മിന്‍ ഗബ്രിയോട് പലപ്പോഴും തന്റെ പേര് പറയുകയും തങ്ങള്‍ കമ്മിറ്റഡ് ആണെന്നും പറഞ്ഞിട്ടുണ്ട്. ഷോയിലേക്ക് പോകുന്നതിന് മുമ്പ് തന്നോട് പറഞ്ഞത് പേഴ്‌സണല്‍ കാര്യം പറയില്ല എന്നായിരുന്നുവെന്നും അഫ്‌സല്‍ പറയുന്നു. ജാസ്മിന്‍ റസ്മിനോയും ശ്രീതുവിനോടും അഫ്‌സല്‍ എന്ന പയ്യന്‍ ജസ്റ്റ് പെണ്ണുകാണാന്‍ വന്ന ഒരാള്‍ മാത്രമാണെന്നാണ് പറഞ്ഞത്. പക്ഷെ അതല്ല സത്യമെന്നാണ് അഫ്‌സല്‍ പറയുന്നത്.
ഞാനും അവളും അത്രത്തോളം സ്‌നേഹത്തിലുണ്ടായ ആളാണ് . എന്നോട് വളരെ അധികം സ്‌നേഹം കാണിക്കുന്ന ആളാണ് അവള്‍ എന്നും അഫ്‌സല്‍ പറയുന്നു. അങ്ങനെയുള്ള അവള്‍ അങ്ങനൊരു പ്രസ്താവന നടത്തിയപ്പോള്‍ തന്റെ കുടുംബവും സുഹൃത്തുക്കളും തന്നെ ചോദ്യം ചെയ്തു തുടങ്ങിയെന്നാണ് അഫ്‌സല്‍ പറയുന്നു. പലരില്‍ നിന്നുമുള്ള ചോദ്യങ്ങള്‍ താന്‍ നേരിട്ടു കൊണ്ടിരിക്കുകയാണെന്നും അഫ്‌സല്‍ പറയുന്നു.
ജാസ്മിന്‍ പലപ്പോഴായി പ്രസ്താവനകള്‍ മാറ്റുന്നുണ്ട്. ജാസ്മിന്‍ ബിഗ് ബോസില്‍ പങ്കെടുക്കുന്നത് മൂലം താനും അവളുടെ കുടുംബവുമാണ് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നതെന്നും അഫ്‌സല്‍ പറയുന്നു. രണ്ട് പേര്‍ക്കും വ്യക്തിജീവിതങ്ങളുള്ളതാണ്. ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കുമെന്ന് അറിയില്ലെന്നാണ് അഫ്‌സല്‍ പറയുന്നത്.
താനും ജാസമിനും പ്രണയിച്ച് വിവാഹം കഴിക്കാന്‍ പോകുന്നവരാണ്. ബിഗ് ബോസിലേക്ക് പോകും മുമ്പ് ജാസ്മിനാണ് താന്‍ വീട്ടില്‍ ചെന്ന് വിവാഹാലോചന നടത്താന്‍ പറഞ്ഞത്. അവള്‍ വാശി പിടിച്ചതുകൊണ്ടാണ് വിവാഹം ഉറപ്പിച്ചതെന്നും അഫ്‌സല്‍ പറയുന്നുണ്ട്. അതേസമയം ജാസ്മിന്റെ ഗെയിം ചിലതൊന്നും തനിക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അഫ്‌സല്‍ പറയുന്നു.

അവളുടെ ഭാഗത്ത് നിന്ന് വന്ന കുറെ തെറ്റുകള്‍ ഉണ്ട്. അതൊന്നും ആര്‍ക്കും അംഗീകരിക്കാന്‍ പറ്റില്ലെന്നും അവള്‍ എന്താണ് ചിന്തിക്കുന്നതെന്നൊന്നും ആര്‍ക്കും ഒരു പിടിയും കിട്ടണില്ലെന്നും അഫ്‌സല്‍ പറയുന്നു. അതേസമയം ബിഗ് ബോസിലേക്ക് പോകു്ം മുമ്പ് ഒന്നിനോടും പ്രതികരിക്കാന്‍ പോകരുതെന്ന് തന്നോട് ജാസ്മിന്‍ പറഞ്ഞിരുന്നുവെന്നും അഫ്‌സല്‍ പറയുന്നു. എന്നാല്‍ എല്ലാവരും തന്നോടാണ് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും അഫ്‌സല്‍ പറയുന്നു.
വിവാഹത്തിന്റെ കാര്യം ജാസ്മിന്‍ തിരികെ വന്നിട്ടേ പറയാന്‍ സാധിക്കുകയുള്ളൂ. തനിക്കും കുറേ ചോദ്യങ്ങളുണ്ട്. എന്താണ് സംഭവിച്ചതെന്ന് തനിക്കും അറിയണം. അത് ചോദിച്ച് അറിഞ്ഞ ശേഷം മാത്രമായിരിക്കും തീരുമാനം. അത് പബ്ലിക്കായി തന്നെ അറിയിക്കുമെന്നും അഫ്‌സല്‍ പറയുന്നുണ്ട്. ജാസ്മിന്‍ ഗെയില്‍ കാണുമ്പോള്‍ ശരിക്കുമുള്ള ജാസ്മിന്‍ അതല്ലെന്നാണ് അഫ്‌സല്‍ പറയുന്നത്. എന്നാല്‍ തിരികെ തനിക്ക് അരികിലേക്കേ വരൂവെന്ന് ജാസ്മിന്‍ വാക്ക് തന്നിരുന്നു. അതിനാല്‍ അവള്‍ വരുന്നത് വരെ താന്‍ നില്‍ക്കുമെന്നും അഫ്‌സല്‍ പറയുന്നു.


Click it and Unblock the Notifications