ഗബ്രി ആണുങ്ങള്‍ക്ക് തന്നെ നാണക്കേട്! ജാസ്മിന്റെ വാലില്‍ തൂങ്ങി; പ്രണയത്തെ വികൃതമാക്കുന്ന നാടകം: ഫിറോസ്‌

രണ്ടാം ആഴ്ചയിലൂടെയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 കടന്നു പോകുന്നത്. ഇതിനോടകം തന്നെ വഴക്കും ബഹളവുമെല്ലാം ബിഗ് ബോസ് വീട്ടില്‍ പതിവായി മാറിയിട്ടുണ്ട്. ബിഗ് ബോസ് വീട്ടിലെ താരങ്ങളുടെ പ്രകടനങ്ങള്‍ പുറത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇപ്പോള്‍ അകത്തും പുറത്തും ചര്‍ച്ചയായി മാറുന്നത് ജാസ്മിനും ഗബ്രിയും തമ്മിലുള്ള സൗഹൃദമാണ്.

ഇരുവരും തമ്മിലുള്ള ബന്ധം വലിയ വിമര്‍ശനമാണ് നേരിടുന്നത്. ശ്രദ്ധ നേടാനുള്ള സ്ട്രാറ്റജിയാണ് ഈ സൗഹൃദമെന്ന വിമര്‍ശനമാണ് ഉയരുന്നത്. തുടക്കത്തില്‍ കയ്യടി നേടിയ ജാസ്മിന്റെ ഗെയിമിനെ ഈ സൗഹൃദം സാരമായി തന്നെ ബാധിച്ചിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിനിടെ ഇപ്പോഴിതാ ഇരുവര്‍ക്കുമെതിരെ മുന്‍ ബിഗ് ബോസ് താരം ഫിറോസ് ഖാന്‍ രംഗത്തെത്തിയിരിക്കുകയാണ്.

Bigg Boss

ഇതെന്ത് പ്രണയം? ജനങ്ങളെ മണ്ടന്മാരാക്കുകയാണോ? വളരെ നാണംകെട്ട സ്ട്രാറ്റജിയാണ്. നാണം കെട്ട ഗെയിം. നാടകീയതയുടെ അങ്ങേയറ്റം. ഗബ്രിയ്ക്ക് നട്ടെല്ലില്ല, ഗബ്രിയുടെ എന്ത് വിഷയം വന്നാലും ഗബ്രിയ്ക്ക് വേണ്ടി വാ തുറക്കുന്നത് ജാസ്മിനാണ്. അത് വളരെ മോശമാണ്. ആവശ്യമില്ലാത്ത കരച്ചില്‍. ഗബ്രിയുടെ സകല പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നത് ജാസ്മിനാണ്. ഒരാഴ്ച കൊണ്ട് എങ്ങനെ ഇത്ര അടുക്കാന്‍ സാധിച്ചുവെന്നാണ് ഫിറോസ് ചോദിക്കുന്നത്.

വര്‍ഷങ്ങളായി ഒരുമിച്ച് ജീവിക്കുന്നവര്‍ പോലും ഇങ്ങനെ മറ്റുള്ളവരുടെ കാര്യങ്ങള്‍ ഏറ്റെടുക്കില്ല. മോശം എന്നതിന് അപ്പുറമുള്ളൊരു വാക്ക് കണ്ടുപിടിക്കേണ്ടി വന്നു, അത്ര മോശം ഗെയിമാണ് ഗബ്രയും ജാസ്മിനും കാട്ടിക്കൂട്ടുന്നത്. ടോക്‌സിക് എന്ന് പറഞ്ഞ് കഴിഞ്ഞ ആഴ്ച രതീഷിനെ പുറത്താക്കിയതിന് പകരം ഇവരെയായിരുന്നു പുറത്താക്കേണ്ടിയിരുന്നതെന്നും ഫിറോസ് പറയുന്നുണ്ട്.

പ്രണയത്തെ വികൃതമാക്കുകയാണ്. നാടകമാണെന്ന് കാണുന്നവര്‍ക്ക് മനസിലാകും. ഇപ്പോള്‍ കാണുന്നവര്‍ ചോദിക്കുന്നത് ബിഗ് ബോസ് വീട്ടില്‍ നടക്കുന്നതെല്ലാം നാടകമാണോ എന്നാണ്. ബിഗ് ബോസ് ഗെയിമിന് തന്നെ കളങ്കം വീഴ്ത്തുന്ന തരത്തിലാണ് ഈ രണ്ടു പേരുടേയും ഗെയിം എന്നും ഫിറോസ് പറയുന്നുണ്ട്. ആണുങ്ങള്‍ക്ക് തന്നെ നാണക്കേടുണ്ടാക്കുന്നതാണ് ഗബ്രിയുടെ ഗെയിം. ജാസ്മിന്റെ വാലില്‍ തൂങ്ങി നടക്കുകയാണ് ഗബ്രിയെന്നും ഫിറോസ് പറയുന്നു.

ഗബ്രിയുടെ ഐസ്‌ക്രീം വിഷയത്തില്‍ ഒരു കാര്യവുമില്ലാതെയാണ് ജാസ്മിന്‍ കയറി ഇടപെട്ടത്. വളരെ തരം താണ ഗെയിം തന്ത്രമാണിതെന്നും ഫിറോസ് പറയുന്നു. അതേസമയം വീക്കിലി ടാസ്‌ക് വളരെ മനോഹരമായിരുന്നു. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു. എന്നാല്‍ അവര്‍ ഗെയിമിലേക്ക് ഇനിയും ഇറങ്ങാനുണ്ടെന്നാണ് പ്രകടനത്തില്‍ നിന്നും മനസിലാകുന്നതെന്നും ഫിറോസ് പറയുന്നു.

Bigg Boss

നാണംകെട്ട സ്ട്രാറ്റജിയുമായി നില്‍ക്കുന്ന ഗബ്രിയേയും ജാസ്മിനേയും വെറുത്തുകൊണ്ടിരിക്കുകയാണെന്നും ഫിറോസ് പറയുന്നു. കഴിയുമെങ്കില്‍ അവരുടെ രംഗങ്ങള്‍ ടെലികാസ്റ്റ് ചെയ്യരുതെന്നും വേറെ പല കാര്യങ്ങളും അവിടെ നടക്കുന്നുണ്ടെന്നും ഫിറോസ് പറയുന്നു. ഇങ്ങനൊരു പ്രണയം ആര്‍ക്കും കാണാനാവില്ലെന്നും വികൃത്യമാണിതെന്നും ഫിറോസ് പറയുന്നുണ്ട്.

ഇതിനോടകം തന്നെ അകത്തും സമാനമായ വിമര്‍ശനം ജാസ്മിനും ഗബ്രിയും നേരിട്ടിട്ടുണ്ട്. നേരത്തെ റോക്കി, ഋഷി, നോറ തുടങ്ങിയവര്‍ ഇരുവര്‍ക്കുമെതിരെ രംഗത്തെത്തിയിരുന്നു. ജാസ്മിനെ ഗബ്രി പവര്‍ റൂമിലേക്ക് എത്തിച്ചതും വിമര്‍ശിക്കപ്പെട്ടിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X