കൂട്ടത്തില്‍ ഏറ്റവും അപകടകാരി ഇയാള്‍; ഫൈനല്‍ 5 ഉറപ്പിച്ച മത്സരാര്‍ത്ഥി; മണ്ടത്തരം അഭിനയമോ?
സംഭവബഹുലമായ രണ്ട് ആഴ്ചകള്‍ക്ക് ശേഷം മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6. ഇതിനോടകം ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത നാടകീയതയ്ക്കാണ്. മൂന്ന് പേര്‍ ഇതിനോടകം എലിമിനേഷനിലൂടെ പുറത്തായിട്ടുണ്ട്. കൂടാതെ ഒരാള്‍ സഹതാരത്തെ കയ്യേറ്റം ചെയ്ത കുറ്റത്തിന് പുറത്താകുന്നതും രണ്ടാം ആഴ്ചയില്‍ കണ്ടു.
രണ്ട് ആഴ്ചയ്ക്കുള്ളില്‍ തന്നെ ഫസ്റ്റ് ഇമ്പ്രഷനുണ്ടാക്കാന്‍ മിക്ക മത്സരാര്‍ത്ഥികള്‍ക്കും സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലെ ഓരോ മത്സരാര്‍ത്ഥിയേയും കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ഇതുവരെ കണ്ടതില്‍ നിന്നും മനസിലായത് എന്നു പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. വ്യക്തിപരമായ അഭിപ്രായമാണെന്നും കുറിപ്പിന്റെ തുടക്കത്തില്‍ മുന്നറിയിപ്പെടുക്കുന്നുണ്ട്. തുടര്‍ന്ന് ഓരോ താരങ്ങളെയായി വിലയിരുത്തുകയാണ് ചെയ്യുന്നത്. അത് ഇപ്രകാരമാണ്.
സിജോ - ഗെയിം നന്നായി മനസിലാക്കി കളിക്കുന്ന വ്യക്തി.
അന്‍സിബ - കൂട്ടത്തില്‍ ഏറ്റവും അപകടകാരി ഒരാളെ മാനിപ്പുലേറ്റ് ചെയ്തു മറ്റൊരാള്‍ക്ക് എതിരെ തിരിക്കുക അങ്ങിനെ രണ്ടില്‍ ഒരാളെ പുറത്താക്കുക അതാണ് അവരുടെ സ്ട്രാറ്റജി, രതീഷിനെയും റോക്കിയെയും പുറത്താക്കാന്‍ പുറകില്‍ നിന്നും കളിച്ച വ്യക്തി. റിഷിയെ ജബ്രിയ്ക്ക് എതിരെ തിരിച്ച വ്യക്തി.
ജിന്റോ - സ്വയം ഒരു മണ്ടനായി അഭിനയിക്കുന്ന ഒരു ബുദ്ധിമാന്‍, മണ്ടനായി അഭിനയിച്ചു പരമാവധി ഒറ്റപ്പെടാന്‍ ശ്രമിക്കുന്നു, പവര്‍ ടീമില്‍ കയറിയപ്പോള്‍ മറ്റു ടീമങ്കങ്ങളെ പരമാവധി വെറുപ്പിച്ച് ഒറ്റപ്പെടാന്‍ ശ്രമിക്കുന്നു.
അര്‍ജുന്‍- റിഷി- അനിസിബയുടെ കൂടെ ചേര്‍ന്നു ഗ്രൂപ്പ് ആയി മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നു. സിജോ റോക്കി വിഷയം നാളെ സിജോക്കെതിരെ ഉപയോഗിച്ചേക്കാം.
അപ്‌സര - പ്രേത്യേകിച്ചു ഒരു പ്ലാന്‍ ഉള്ളതായി തോന്നുന്നില്ല, ഫൈനല്‍ 5ല്‍ ഉണ്ടാകാനുള്ള എല്ലാ ചാന്‍സും കാണുന്നു.
ഗബ്രി, ജാസ്മിന്‍ - ഫ്രണ്ട്ഷിപ് / ലവ് ട്രാക്കില്‍ മുന്നോട്ടു പോകുന്നു.
ശ്രീതു - ഒരു ലവ് ട്രാക്കിന് ശ്രെമിച്ചു കൊണ്ടിരിക്കുന്നു. തുടര്‍ച്ചയായി നോമിനേഷനില്‍ വന്നാല്‍ പെട്ടെന്ന് ഔട്ട് ആകും എന്നാല്‍ നോമിനേഷനില്‍ വരാനുള്ള ചാന്‍സ് വളരെ കുറവാണ്.

ജാന്‍മോണി - സ്വന്തം അഭിപ്രായം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു, ഇമോഷണല്‍ ട്രാക്ക് ആണ് മെയിന്‍.
നോറ- ഒരു ഗ്രൂപ്പിലും ഇല്ലാതെ തനിയെ കളിക്കുന്നു. ആദ്യത്തെ ആഴ്ച കുറച്ചു പിറകില്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ ഓക്കേ ആണ്. അന്‍സിബയുടെ ഗ്രൂപ്പില്‍ ചേരാന്‍ ചാന്‍സ് ഉണ്ട്.
റെസ്മിന്‍ - എല്ലാ ഗ്രൂപ്പില്‍ ഒരുപോലെ നുഴഞ്ഞുകയറാന്‍ മിടുക്കി.
ശ്രീരേഖ - ജാന്മണിയെ പോലെ തന്റെ അഭിപ്രായം മറ്റുള്ളവരില്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നു.
ശരണ്യ, യമുന - പ്രേത്യേകിച്ചു അഭിപ്രായം ഒന്നും ഇല്ല എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
അതേസമയം സഹതാരത്തെ കയ്യേറ്റം ചെയ്ത കുറ്റത്തിന് റോക്കിയെ ഇന്നലെ ഷോയില്‍ നിന്നും പുറത്താക്കിയിരുന്നു. സിജോയെ മുഖത്ത് ഇടിച്ചതിനായിരുന്നു റോക്കിയെ പുറത്താക്കിയത്. ബിഗ് ബോസ് വീട്ടിലുള്ളവരേയും പുറത്തുള്ളവരേയും ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു റോക്കിയുടെ ഇടിയും പുറത്താകലും. മുമ്പൊരിക്കലും ഇതുപോലൊരു രംഗത്തിന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിട്ടില്ല.


Click it and Unblock the Notifications