തെറിവിളി ചോദ്യം ചെയ്ത് മോഹന്‍ലാല്‍; കെട്ടുപിടിച്ചും കരഞ്ഞ് മാപ്പ് പറഞ്ഞും ജിന്റോയും ഗബ്രിയും; നാടകീയം!

ബിഗ് ബോസ് പ്രേക്ഷകരെ ഞെട്ടിച്ച പ്രൊമോയായിരുന്നു ഇന്ന് പുറത്ത് വന്നത്. ശക്തരായ ഗബ്രിയും ജിന്റോയും സ്‌പോട്ട് എവിക്ഷനില്‍ പുറത്താകുന്നതായിരുന്നു പ്രൊമോ വീഡിയോ. ഇതോടെ എന്താകും ബിഗ് ബോസ് വീട്ടില്‍ നടന്നിട്ടുണ്ടാവുക എന്നറിയാനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. തീര്‍ത്തും നാടകീയമായ രംഗങ്ങള്‍ക്കാണ് ഇന്നത്തെ എപ്പിസോഡ് അരങ്ങൊരുക്കിയത്.

ബിഗ് ബോസ് വീട്ടിലെ താരങ്ങള്‍ ഉപയോഗിക്കുന്ന മോശം പദപ്രയോഗങ്ങള്‍ക്കെതിരെ മോഹന്‍ലാല്‍ ഇന്ന് ശക്തമായി തന്നെ സംസാരിക്കുകയുണ്ടായി. ഇതിന് മുന്നോടിയായി സോഷ്യല്‍ മീഡിയയില്‍ നിന്നുമുള്ളൊരു കമന്റ് മോഹന്‍ലാല്‍ ഗബ്രിയെക്കൊണ്ട് വായിപ്പിച്ചിരുന്നു. കമന്റില്‍ ജാസ്മിനും ഗബ്രിയും ജിന്റോയും ഉപയോഗിക്കുന്ന വാക്കുകളെയായിരുന്നു വിമര്‍ശിച്ചത്.

Bigg Boss

മോശം വാക്കുകള്‍ ഉപയോഗിക്കുന്നതിന് മോഹന്‍ലാല്‍ മൂവരേയും വഴക്ക് പറയുകയുണ്ടായി. തുടര്‍ന്ന് താരങ്ങള്‍ക്ക് ഒരു ആക്ടിവിറ്റി നല്‍കി. ഇതുപ്രകാരം 18 പ്ലസ് എന്നെഴുതിയ മാല ഓരോരുത്തരും മോശം വാക്കുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരുടെ കഴുത്തില്‍ ധരിപ്പിക്കണം. അങ്ങനെ ഏറ്റവും കൂടുതല്‍ മാലകള്‍ ലഭിച്ചത് ജിന്റോയ്ക്കും ഗബ്രിയ്ക്കുമായിരുന്നു. ഇരുവരുടേയും ന്യായീകരണങ്ങളെ ശക്തമായി തന്നെ ഖണ്ഡിച്ച മോഹന്‍ലാല്‍ രണ്ടു പേരേയും പുറത്താക്കുകയാണെന്ന് അറിയിക്കുകയും പുറത്ത് വരാന്‍ പറയുകയും ചെയ്തു.

തുടര്‍ന്ന് ഇരുവരേയും ഇരുട്ടു മുറിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഷോ പുനരാരംഭിച്ച മോഹന്‍ലാല്‍ ചെറിയൊരു ഗെയിമിന് ശേഷം ജിന്റോയ്ക്കും ഗബ്രിയ്ക്കും അരികിലേക്ക് തിരികെ വന്നു. ഇരുവരും മോഹന്‍ലാലിന് മുന്നില്‍ തെറ്റുകള്‍ ഏറ്റു പറഞ്ഞു. ഗബ്രിയെ ജിന്റോ കെട്ടിപ്പിടിക്കുകയും ചെയ്തു. പിന്നീട് എന്താണ് സഹതാരങ്ങളുടെ തീരുമാനം എന്ന് മോഹന്‍ലാല്‍ ആരാഞ്ഞു. നോറ ഒഴികെയുള്ളവര്‍ ഇരുവരേയും തിരികെ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടു.

ഇതിനിടെ റസ്മിന്‍ ഗബ്രിയെ മാത്രം തിരികെ കൊണ്ടു വരണമെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവരേയും വീണ്ടും കണ്ട മോഹന്‍ലാല്‍ ശക്തമായ താക്കീത് നല്‍കിയ ശേഷം ഇരുവരേയും വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക് കയറ്റി വിടുകയായിരുന്നു. തീര്‍ത്തും നാടീകമായ രംഗങ്ങള്‍ക്കാണ് ഇന്ന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. മുമ്പൊരിക്കലും ഇത്തരത്തിലൊരു നീക്കം മോഹന്‍ലാലിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

Bigg Boss

അതേസമയം ഒരാള്‍ കൂടി ബിഗ് ബോസ് വീടിനോട് വിട പറഞ്ഞിരിക്കുകയാണ്. യമുനയാണ് ഈ വീക്കില്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായത്. യമുന പുറത്തായ നിമിഷം ജാന്‍മണി നിലത്തു വീണു കരയുകയായിരുന്നു. നാടകീയമായ രംഗങ്ങളാണ് ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്. ഇതിനിടെ ഉടനെ തന്നെ ബിഗ് ബോസ് വീട്ടിലേക്ക് പുതിയ ആളുകളെത്തുമെന്നാണ് കരുതപ്പെടുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആറ് പേരാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത്.

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് സീക്രട്ട് ഏജന്റ് സായ് കൃഷ്ണ, പൂജ കൃഷ്ണ, അഭിഷേക് ശ്രീകുമാര്‍, അഭിഷേക് ജയ്ദീപ്, നന്ദന എന്നിവരാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ എന്നാണ്. സായിയുടേയും പൂജയുടേയും പേരുകള്‍ നേരത്തെ തന്നെ പ്രെഡിക്ഷന്‍ ലിസ്റ്റുകളിലുണ്ടായിരുന്നു. നാളെയാകും വൈല്‍ഡ് കാര്‍ഡുകള്‍ ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വരിക എന്നാണ് കരുതപ്പെടുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X