പ്രണയം ജാസ്മിനുള്ള ഗബ്രിയുടെ ട്രാപ്പ്; പണി കിട്ടുക അവന് തന്നെ; ഈ പ്രണയം റിയലല്ല, ഗെയിം!
ബിഗ് ബോസ് വീടിന് അകത്തും പുറത്തും ചര്‍ച്ചയായി മാറിയിരിക്കുകയാണ് ജാസ്മിന്‍-ഗബ്രി കൂട്ടുകെട്ട്. ഇരുവരുടേയും സൗഹൃദം കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഗബ്രി ജാസ്മിനോടുള്ള പ്രണയം തുറന്നു പറയുന്നത്. എനിക്ക് നിന്നോട് പ്രണയമാണെന്നും അത് വെറും റൊമാന്റ്ിക് അല്ലെന്നും അതിലും മുകളിലാണെന്നുമാണ് ഗബ്രി പറഞ്ഞത്.
എന്നാല്‍ ഗബ്രിയുടെ ഈ തുറന്നുപറച്ചില്‍ ഗെയിമിന്റെ ഭാഗമാണോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ സജിത്ത് എംഎസ് പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്.

കോമ്പോ കളിയുടെ അടുത്ത ലെവലോ അതോ റിയല്‍ ലവ് ആണോ എന്നാണ് ആരാധകന്‍ ചോദിക്കുന്നത്. ഇന്നലെ ജാസ്മിന്‍ ലാലേട്ടനോട് ഗബ്രിയുടെ ടീമില്‍ നിന്ന് മാറി പോകണം എന്ന് പറഞ്ഞതോടെ ഗബ്രി ആകെ തകര്‍ന്ന മട്ടാണ്. ഭക്ഷണം കഴിക്കാതെ പ്രതിഷേധം ഒക്കെ ഉണ്ടായിരുന്നു. എന്നാല്‍ അതിനെല്ലാം ശേഷവും കാര്യങ്ങള്‍ കഴിഞ്ഞില്ല. ജാസ്മിനോട് തനിക്കുള്ള ഇമോഷന്‍ കളിയല്ല എന്നും വളരെ സീരിയസ് ആണെന്നും ഗബ്രി പറഞ്ഞുവെന്നും കുറിപ്പില്‍ പറയുന്നു.
ഗബ്രിയില്‍ നിന്നും നൈസ് ആയി ഒഴിഞ്ഞു മാറി പുതിയ ഗെയിം തുടങ്ങാന്‍ ഇരുന്ന ജാസ്മിനുള്ള ഒരു ട്രാപ് ആണ് ഗബ്രിയുടെ നിലവില്‍ ഉള്ള മൂവ്.അതില്‍ ജാസ്മിന്റെ ഗെയിം മുഴുവന്‍ തകരും. അല്ലെങ്കില്‍ അത് വളരെ സീരിയസ്. ഗബ്രി ഇല്ലെങ്കിലും ജാസ്മിന്‍ മുന്നോട്ട് പോകും, എന്നാല്‍ ജാസ്മിന്‍ ഇല്ലാതെ ഗബ്രിയ്ക്ക് ഹൌസ് ല്‍ നിലനില്‍പ്പ് ഇല്ല. അത്രയും ജാസ്മിന്‍ എന്ന കംഫര്‍ട്ട് സോണിലാണ് ഗബ്രി. ജാസ്മിന്‍ വേറെ ടീമില്‍ പോകുന്നു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വിറളി പിടിക്കുന്നതിന്റെ കാരണം അതാണെന്നും കുറിപ്പില്‍ പറയുന്നു.
മാത്രമല്ല ഏത് ടൈപ്പ് ബന്ധം ആണെങ്കിലും ഗബ്രി ഒരു ഒന്നാന്തരം ടോക്‌സിക് ആണ്. ഇനി ഇത് ഗെയിം അല്ല, റിയല്‍ ഇമോഷന്‍ ആണെങ്കില്‍ ഗബ്രിയ്ക്ക് തന്നെയാകും ഒടുവില്‍ പണി കിട്ടുക.ഏതായാലും അകത്ത് കയറുന്ന വൈല്‍ഡ് കളുടെ ഡയറക്റ്റ് ടാര്‍ഗറ്റ് തന്നെയായിരിക്കും ഇവര്‍ എന്നും കുറിപ്പില്‍ പറയുന്നു. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
ജാസ്മിനെ കെട്ടിയിട്ടത് പോലെ ആയി. ഒന്നുകില്‍ ഗബ്രി ഗെയിം കളിക്കുവാണ് ജാസ്മിനെ ശെറല ആക്കാന്‍ അല്ലെങ്കില്‍ അവന് ജാസ്മിന്‍ ഇല്ലാതെ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ, ഗബ്രി ടോക്‌സിക് ആണെന്ന് തോന്നിയിട്ടുണ്ട്. കണ്‍ട്രോളിംഗ് ബിഹേവിയര്‍ ഇടയ്ക്ക് ഇടയ്ക്ക് കാണാം.. ജാസ്മിന് സത്യത്തില്‍ എല്ലാവരുമായും െസിങ്ക് ആയി പോവുന്ന വ്യക്തിത്വം ആണ്, ഗബ്രിയെ വിട്ടാലും വേറെ ടീമില്‍ അവള്‍ സെറ്റ് ആയിക്കോളും.. ഗബ്രിയ്ക്ക് അത് പറ്റില്ല, എയര്‍ പിടുത്തം വിടാന്‍ പറ്റില്ല.. അതാവും ജാസ്മിന്‍ മാറ്റി നിര്‍ത്താതത്, ഇന്നലെയും ജാസ്മിന്റെ ഹാപ്പി മൂഡ് നശിപ്പിക്കുകയാണ് അവന്‍ ചെയതത് എന്നൊക്കെയാണ് കമന്റുകള്‍.


Click it and Unblock the Notifications