ഗബ്രിയെ ടാര്‍ജറ്റ് ചെയ്യുന്ന റസ്മിന്‍; അവന്റെ ഉഡായിപ്പ് അവള്‍ മനസിലാക്കി; ആരും കാണാതെ പോയ ഗെയിം!

ബിഗ് ബോസ് വീട്ടിലെ മൂവര്‍ സംഘമാണ് ജാസ്മിനും ഗബ്രിയും റസ്മിനും. ജാസ്മിനും ഗബ്രിയും തമ്മിലുള്ള സൗഹൃദം അകത്തും പുറത്തും വിമര്‍ശനം നേരിടുമ്പോള്‍ ഇവര്‍ക്ക് കൂട്ടായി എന്നും റസ്മിനുണ്ട്. അതേസമയം ജാസ്മിന്റെ ഗെയിമിനെ പിന്നോട്ട് വലിക്കുന്നത് ഗബ്രിയുമായുള്ള സൗഹൃദമാണെന്ന് പലവട്ടം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട് റസ്മിന്‍. ഇപ്പോഴിതാ മൂവരേയും കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ഒരു എസ്‌കേപ്പ് സ്റ്റോറി. ടാസ്‌കുകളില്‍ കള്ളന്‍ ഗബ്രി, ജാസ്മിന്റെ മുന്നിലെ റെഡ് ലൈറ്റ് എന്നൊക്കെ പറഞ്ഞു റസ്മിന്‍ കുറച്ചു ദിവസങ്ങളായി ഗബ്രിയെ ടാര്‍ഗറ്റ് ചെയ്യുന്നുണ്ടായിരുന്നു. അവളുടെ കാരണം വളരെ ക്ലിയര്‍ ആയിരുന്നു. ആദ്യം മുതലേ ജാസ്മിന്‍ ഗബ്രിയുമായി കണക്ട് ആയിട്ടുള്ള അവള്‍ക്കു ഗബ്രിയുടെ ഉടായിപ്പു മനസ്സിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു, പ്രത്യേകിച്ചു അവളുടെ മുന്നില്‍ വെച്ചാണ് ഗബ്രി ഈ റിലേഷനില്‍ തന്റെ സ്റ്റാന്‍ഡ് ക്ലിയര്‍ ആക്കിയത്.

Bigg Boss

അന്ന് ജാസ്മിന്‍ റസ്മിനുമായി സംസാരിച്ചതിന് ശേഷം, ഗബ്രിയുമായി ഇനി ജസ്റ്റ് ഫ്രണ്ട്സ് എന്ന് പറഞ്ഞുറപ്പിച്ചിട്ടാണ് റൂമില്‍ നിന്നും ഇറങ്ങുന്നത്. അന്ന് ഗബ്രി പുറത്തു വാഴയുടെ അടുത്ത് കിടപ്പുണ്ടായിരുന്നു. പക്ഷെ ജാസ്മിന്‍ മൈന്‍ഡ് ചെയ്തില്ല. അന്ന് മുഴുവനും മൈന്‍ഡ് ചെയ്തില്ല. സാധാരണ ഒറ്റപ്പെടല്‍ നാടകം അഭിനയിച്ചാല്‍ ഓടിയെത്തുന്ന ജാസ്മിന്‍ അന്ന് വരാതിരുന്നപ്പോള്‍ അവനു ഉറപ്പായി റസ്മിന്‍ ആണ് ജാസ്മിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിച്ചത്.

അന്ന് രണ്ടു കാര്യങ്ങളാണ് റസ്മിന്‍ ചൂണ്ടി കാണിച്ചത് ഗബ്രി കള്ളന്‍ ആണ് എന്ന് പറയാന്‍. വഴക്കുണ്ടാകുമ്പോള്‍ മെന്റാലിയും ഇമോഷണലിയും എഫക്ടഡ് ആകുന്നത് എപ്പോഴും ജാസ്മിന്‍ മാത്രമാണ്. അവന്റെ തൊലിപ്പുറമെ പോലും ഒന്നും സംഭവിക്കില്ല. ഒന്നും അവള്‍ വയ്യാണ്ട് കിടന്നപ്പോള്‍ അവന്‍ പാട്ടും ബഹളവുമായി പുറത്തായിരുന്നു. ഈ സ്ഥാനത്തു ഗബ്രിയാണ് പനി പിടിച്ചു കിടന്നിരുന്നു എങ്കില്‍ എങ്ങനെ ആയിരിക്കും ജാസ്മിന്‍ അവനെ ടേക്ക് കെയര്‍ ചെയ്യുമായിരുന്നത്. അതിനു പുറമെ വയ്യാണ്ട് കിടക്കുമ്പോള്‍ പോലും ട്രിഗര്‍ ചെയ്തു ഉപദ്രവിക്കാന്‍ ആണ് അവന്‍ ശ്രമിച്ചത്.

രണ്ടു, ഗബ്രി ഇതിനു ലാലേട്ടന്‍ വഴക്കു പാഞ്ഞു തകര്‍ന്ന അവസ്ഥയില്‍ പുറത്തു വരാതെ പവര്‍ റൂം ആയിരുന്നു. പക്ഷെ ഇപ്പോള്‍ അവളുമായി പിരിഞ്ഞപ്പോള്‍ അവന്‍ പുറത്തിരുന്നു ഷോ കാണിക്കുകയാണ്. ജയിലിന്റെ മുന്‍പില്‍ ഇരുന്ന ക്യാമറ നോക്കി ആയിരിന്നു അവന്റെ ഒറ്റപ്പെടല്‍ ഷോ. ഇതൊന്നും ആ ബന്ധത്തില്‍ ആത്മാര്‍ത്ഥതയുള്ള ഒരുവന്റെ ബിഹേവിയര്‍ അല്ല.

പക്ഷെ പിറ്റേന്ന്, ജാസ്മിന്‍ പനി പിടിച്ചു മൂടിപ്പുതച്ചു കിടക്കുമ്പോള്‍, അവന്‍ വന്നു ഒരു രണ്ടു മണിക്കൂര്‍ മാനിപ്പുലേറ്റ് ചെയ്തു അവളെ വീണ്ടും വിശ്വാസത്തില്‍ എടുത്തു. സൈക്കോളജി ഒക്കെ പഠിച്ചിട്ടുള്ള അവനു അവളെ മാനിപുലേറ്റ് ചെയ്യാന്‍ അത്ര ബുദ്ധിമുട്ടേണ്ടി വന്നില്ല. അവന്റെ സ്ട്രാറ്റജി എപ്പോഴും അവള്‍ ഫിസിക്കലി വീക്ക് ആയിരിക്കുമ്പോള്‍ മാനിപുലേറ്റ് ചെയ്യുക എന്നതാണ്, കരുതല്‍ എന്ന രീതിയില്‍. റസ്മിന്‍ ഉള്ളത് കൊണ്ടാണ് തലേന്ന് തനിക്കു അങ്ങനെ പറയേണ്ടി വന്നത്. ഗ്ലാസ് ഉടഞ്ഞാല്‍ പഴയ പോലെ ആകില്ല എന്ന് പറഞ്ഞു അവള്‍ കുറയെ റെസിസ്റ്റ് ചെയ്തെങ്കിലും അവസാനം അവള്‍ വീണ്ടും ലൂപിലേക്കു വീണു.

പക്ഷെ അന്നവന്‍ തുടര്‍ച്ചയായി പറഞ്ഞു കൊണ്ടിരുന്നത് നിന്നെ വഴി തെറ്റിക്കുന്നത് റസ്മിന്‍ ആണെന്നാണ്. അവന്റെ കള്ളത്തരം അവള്‍ക്കു മനസ്സിലായി എന്ന് മറ്റാരെക്കളും അവനറിയാം. തന്റെ കൂട്ടുകാരിയെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഗബ്രിക്കെതിരെ പിന്നെ റസ്മിന്‍ നീങ്ങിത്തുടങ്ങി. ഗബ്രിക്കും ഇത് മനസ്സിലായി. പക്ഷെ ഇത് ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചത് ഇവരുടെ ഇടയില്‍ നിന്ന ജാസ്മിനെ ആണ്. ഗബ്രിയുമായി ഇനി ഫ്രണ്ട്ഷിപ് മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ ജാസ്മിന്‍, എന്തോ ഉറപ്പിന്റെ പേരില്‍ ഗബ്രിയുമായി കൂടുതല്‍ അടുക്കുന്നു.

നമ്മള്‍ തമ്മില്‍ പിന്നീട് പറഞ്ഞത് റസ്മിന്‍ കേട്ടിട്ടില്ല, അവള്‍ക്കു അതറിയില്ല എന്ന് ജാസ്മിന്‍ പറയുണ്ടായിരുന്നു. പക്ഷെ പഴയതു പോലെ തന്നെ അവന്‍ അവളെ എലിയെ ഇട്ടു കളിപ്പിക്കുന്ന കാണുന്ന റസ്മിന്‍ പക്ഷെ പിന്നെ ഇതില്‍ ഇടപെടുന്നില്ല .
പിന്നെ കാണുന്നത് അവര്‍ തമ്മിലുള്ള അടിയില്‍ പെട്ട ജാസ്മിന്‍ ഇവരെ കോമ്പര്‍മൈസ് ആക്കാന്‍ ശ്രമിക്കുന്നതാണു. അവള്‍ ഗബ്രിയോട് കെഞ്ചുന്നുണ്ട് റസ്മിനുമായി 10 മിനിട്ടു സംസാരിച്ചു തെറ്റിദ്ധാരണ തീര്‍ക്കാന്‍. പക്ഷെ അവന്‍ വഴങ്ങുന്നില്ല. അവിടെയാണ് അവന്റെ കള്ളത്തരത്തിന്റെ കോര്‍.

Bigg Boss

റസ്മിന്‍ മായി സംസാരിക്കുമ്പോള്‍ അവനു ആ റിലേഷന്‍ന്റെ ക്ലാരിറ്റി കൊടുക്കേണ്ടി വരും. അവളുടെ മുന്നില്‍ അവനു വരാല് പോലെ തെന്നി മാറാന്‍ പറ്റില്ല എന്ന് അവനു കൃത്യമായി അറിയാം. അവനു വേണ്ടത് ക്ലാരിറ്റി കൊടുക്കാതെ അവളെ അവന്റെ കൈ വെള്ളയില്‍ ഇട്ടു തട്ടണം, ഗെയിം തീരുന്നതു വരെ.
റസ്മിന്റെ അടുത്തും ജാസ്മിന്‍ ചെല്ലുന്നുണ്ട്, ഗബ്രിയുമായി സംസാരിക്കണം എന്ന് പറഞ്ഞു. ജാസ്മിന്റെ വിഷമം കണ്ടു അവള്‍ ട്രൈ ചെയ്യാമെന്ന് പറഞ്ഞു.

ഇന്ന് രാവിലത്തെ ടാസ്‌കില്‍ റസ്മിന്‍ ഗബ്രിയുമായി സെറ്റില്‍ ആകാന്‍ തയ്യാറാകുന്നു. ഗബ്രിക്ക് കിട്ടിയ ലോട്ടറി ആയി ഇത്. റസ്മിനുമായി അവന്റെ ഫേസ് ടു ഫേസ് സംസാരം ഉണ്ടാകാന്‍ കാത്തിരുന്നവര്‍ക്ക് അത് നിരാശയായി. കാരണം അവിടെ അവന്‍ എക്‌സ്‌പോസ് ആയേനെ. പക്ഷെ ഒരു ചോദ്യം പോലുമില്ലാതെ ആ ചാപ്റ്റര്‍ തല്‍ക്കാലത്തേക്ക് ക്ലോസ് ചെയ്യാന്‍ അവനു സാധിച്ചു .. ഒരിക്കല്‍ കൂടി അവന്‍ രക്ഷപെട്ടു. പക്ഷെ ജാസ്മിന്റെ മുഖത്തെ ഭാവം സര്‍റിയല്‍ ആയിരുന്നു. അവര്‍ മൂന്നു പേരും വീണ്ടും ഒന്നിച്ചതിന്റെ ശുദ്ധമായ സന്തോഷം മാത്രം.. ശരിക്കും ഉള്ളില്‍ സന്തോഷിച്ചത് അവന്‍ ആണ്. പിടിക്കപെടാതെ രക്ഷപെട്ട കള്ളന്റെ സന്തോഷം.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X