ജാസ്മിന് വേണ്ടി കുതന്ത്രം പയറ്റി ഗബ്രി; ടീമിനെ മൊത്തം കബളിപ്പിച്ചു; പക്ഷെ ലാഭം സിജോയ്ക്ക്!
ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്നാണ് പവര്‍ റൂം. ക്യാപ്റ്റനേക്കാള്‍ പവറുള്ളത് പവര്‍ റൂമിലുള്ളവര്‍ക്കാണെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ പവര്‍ റൂമിലേക്ക് എത്തിച്ചേരുക എന്നതാണ് എല്ലാവരുടേയും ലക്ഷ്യം. രണ്ടാമത്തെ ആഴ്ചയുടെ ആരംഭം ഇന്ന് കുറിച്ചത് പവര്‍ റൂമിലേക്ക് പുതിയൊരാളെ തിരഞ്ഞെടുത്തു കൊണ്ടായിരുന്നു.
പവര്‍ റൂമിലെ അംഗങ്ങളുടെ തീരുമാന പ്രകാരം ജാസ്മിനാണ് പവര്‍ റൂമിലേക്ക് എത്തിയ പുതിയ അംഗം. എന്നാല്‍ ജാസ്മിന്റെ തിരഞ്ഞെടുപ്പിന് പിന്നില്‍ ഗബ്രിയുടെ മാനുപ്പുലേഷനും തന്ത്രവുമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അക്കാര്യം ചൂണ്ടിക്കാണിക്കുന്ന കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്. ജോണ്‍ ബ്രിട്ടോയുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ആര്‍ക്കും ഗബ്രിയേലിന്റെ ഉദ്ദേശത്തില്‍ സംശയം ഒന്നും ഇല്ലല്ലോ അല്ലേ? നല്ലതുപോലെ തന്റെ കുലുസിത പ്രവര്‍ത്തികള്‍ക്ക് അനുകൂലിച്ചു നിന്നു കൊടുക്കുന്ന ജാസ്മിന്‍ പവര്‍ റൂമിലേക്ക് വന്നാല്‍ മതിയെന്ന് അങ്ങ് തീരുമാനിച്ചു. കുതന്ത്രത്തിലൂടെ ആദ്യം തന്നെ ജാസ്മിനെ കൊണ്ടുവരുന്ന കാര്യം എടുത്തു പറഞ്ഞു ബാക്കിയുള്ളവരെ എല്ലാവരെയും അന്തസ്സായിട്ട് അങ്ങ് മേനിപ്പുലേറ്റ് ചെയ്തുവെന്നാണ് കുറിപ്പില്‍ പറയുന്നത്.
ഏറ്റവും സ്‌ട്രോങ്ങ് ആയിട്ട് അഭിപ്രായം പറഞ്ഞ സിജോ പവര്‍ ടീമില്‍ തങ്ങളോട് കൂടി വന്നാല്‍ അത് തങ്ങളുടെ സര്‍വ്വസാതന്ത്ര്യത്തിന് തന്നെ വിനയാകും എന്ന് മറ്റുള്ളവരെ പറഞ്ഞു പറ്റിച്ച്. ജാസ്മിനെ ടീമിന് അകത്തു കയറ്റി. ഇനി രണ്ടുപേര്‍ക്കും ഒരുമിച്ച് എന്ത് ഗെയിം വേണമെങ്കിലും അവിടെ കളിക്കാമല്ലോ. അവര്‍ ടീമിനെ മൊത്തം കബളിപ്പിച്ചില്ലേ. ഗബ്രിയേല്‍ തന്റെ ടീമിനെ മൊത്തത്തില്‍ കബളിപ്പിച്ച് തന്റെ ജാസ്മിനെ തന്റെ ടീമിലേക്ക് കയറ്റിയെന്നും കുറിപ്പില്‍ പറയുന്നു.
ഇന്നലെ ഞാന്‍ എന്റെ ഈ പവര്‍ റൂം സ്ഥാനം ഒഴിയാന്‍ പോവുകയാണെന്ന് രാത്രി മൊത്തം പറഞ്ഞു നടന്നവന്‍ ഇന്നു രാവിലെ ജാസ്മിന്‍ വരുമെന്ന് കണ്ടപ്പോള്‍ തനിക്ക് പവര്‍ റൂമിന്ന് മാറേണ്ട എന്ന തീരുമാനം പെട്ടെന്ന് എടുക്കുകയും ബാക്കിയുള്ളവരെ മാനിപ്പുലേറ്റ് ചെയ്തു. ജാസ്മിനെ പവര്‍ റൂമിലേക്ക് കൊണ്ടുവരുകയും ചെയ്തുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
ഇന്നലെ രാത്രി പലരോടും നടന്നു പറയുന്നുണ്ടായിരുന്നു ഞാന്‍ ഈ ടീമില്‍ നിന്നും പോകാന്‍ തയ്യാറാണ് എന്നെ നിങ്ങള്‍ മാറ്റിക്കോളൂ എന്ന്. ജാസ്മിന്റെ മടിയില്‍ കിടന്നു അല്ലെങ്കില്‍ കയ്യില്‍ പിടിച്ച് വരെ പറഞ്ഞു. ഇന്ന് പെട്ടെന്ന് ഗബ്രിയേല് തന്റെ ആ നിലപാട് അല്ലെങ്കില്‍ ആ സ്റ്റാന്‍ഡ് മാറ്റി. ഇവനെ നമുക്ക് എന്ത് എന്ന് വിളിക്കാം? എന്നാണ് കുറിപ്പ് ചോദിക്കുന്നത്.

(ഇപ്പോള്‍ ലൈവില്‍ ഇരുന്നു ഗബ്രിയേല്‍ ജാസ്മിനോട് പറയുന്നു നിഷാനയുടെ വോട്ട് നിനക്ക് വേണ്ടി മറിച്ചത് ഞാനാണെന്ന് ) ജാസുനുമായി സോഫയില്‍ ഇരുന്ന് സന്തോഷം രണ്ടുപേരും കൂടി പങ്കുവയ്ക്കുന്നുണ്ട് ഇവര്‍ക്ക് രണ്ടുപേര്‍ക്കും ബുദ്ധി എന്ന് പറയുന്നതില്ലേ? പുറത്ത് ഇവര്‍ അതിനകത്ത് നടത്തുന്നത് എല്ലാം കണ്ടുകൊണ്ട് ജനങ്ങള്‍ ഇവരെ വിലയിരുത്തുന്നുണ്ട് എന്ന മനസിലാകുന്നില്ലേ എന്നും കുറിപ്പ് ചോദിക്കുന്നു.
ലൈവ് കാണുന്ന പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ തന്നെ കാര്യങ്ങളെല്ലാം മനസ്സിലായിക്കാണും. യഥാര്‍ത്ഥ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ഉള്ളവര്‍ ആയിരുന്നു എങ്കില്‍ സിജോയെ പവര്‍ ടീമിലേക്ക് എടുക്കുന്നതല്ലായിരുന്നോ ശരി. നിങ്ങള്‍ പറയൂ. പവര്‍ ടീമില്‍ ഉള്ളവര്‍ എല്ലാവരും കൂടി സിജോയ്ക്ക് വേണ്ടി ഏറ്റവും വലിയ പി ആര്‍ വര്‍ക്ക് ഇപ്പോള്‍ ചെയ്തിരിക്കുന്നു. സത്യം പറഞ്ഞാല്‍ പുറത്ത് സിജോയുടെ കൂട്ടുകാര്‍ അല്ലെങ്കില്‍ സിജോയിയെ സ്‌നേഹിക്കുന്നവര്‍ ഒരു പണിയും എടുക്കേണ്ട എന്ന അവസ്ഥയാണ്. കാരണം അവര്‍ എടുക്കേണ്ട എല്ലാ പണികളും അകത്തുനിന്ന് ഗബ്രിയേലും ജാസ്മിനും ഇപ്പോള്‍ പവര്‍ ടീമില്‍ ഉള്ള ഒന്നു രണ്ടു പേര്‍ ഒഴിച്ച് ചെയ്യുന്നുണ്ട് എന്നുമാണ് കുറിപ്പില്‍ പറയുന്നുണ്ട്.


Click it and Unblock the Notifications