ജിന്റോയെ തൊടില്ലെന്ന് പറഞ്ഞത് അയിത്തമല്ല, തന്തയ്ക്ക് വിളിച്ചപ്പോള്‍ കയ്യീന്ന് പോയി; ജിന്റോയെപ്പറ്റി ഗബ്രി

ബിഗ് ബോസ് മലയാളം സീസണ്‍ 6ന്റെ ആരാധകരേയും പ്രേക്ഷകരേയും ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു ഗബ്രിയുടെ പുറത്താകല്‍. ഷോയിലെ ശക്തരില്‍ ഒരാളായിരുന്നു ഗബ്രി. ഫിനാലെ വരെ ഗബ്രി ഉണ്ടാകുമെന്നും പലരും കരുതിയിരുന്നു. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ഗബ്രി പുറത്താക്കപ്പെടുകയായിരുന്നു. ഷോയുടെ ഗതിയെ തന്നെ മാറ്റുന്നതായിരുന്നു ഈ പുറത്താകല്‍.

ബിഗ് ബോസ് വീട്ടില്‍ വച്ച് സ്ഥിരമായി പരസ്പരം കൊമ്പുകോര്‍ത്തിരുന്നവരായിരുന്നു ഗബ്രിയും ജിന്റോയും. ഇരുവരും തമ്മില്‍ പലപ്പോഴായി തെറിവിളിവരെയുണ്ടായി. ഒടുവില്‍ ഇരുവര്‍ക്കും ബിഗ് ബോസ് താക്കീത് നല്‍കുകയും ചെയ്തിരുന്നു. ജിന്റോയെ തൊടാന്‍ താല്‍പര്യമില്ലെന്ന് ഗബ്രി പറഞ്ഞതും മറ്റൊരിക്കല്‍ തെറി വിളിച്ചതും വിവാദമായി മാറിയിരുന്നു.

Bigg Boss

ഇപ്പോഴിതാ ജിന്റോയെക്കുറിച്ചും തങ്ങളുടെ വഴക്കുകളെക്കുറിച്ചും സംസാരിക്കുകയാണ് ഗബ്രി. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗബ്രി മനസ് തുറന്നത്. ജിന്റോയെ തൊടാന്‍ ഇഷ്ടമല്ലെന്ന് പറഞ്ഞ സംഭവത്തെക്കുറിച്ചാണ് ഗബ്രി ആദ്യം സംസാരിക്കുന്നത്.

അതില്‍ അയിത്തമൊന്നുമില്ല. ട്രിഗര്‍ ചെയ്യാന്‍ വേണ്ടി പറഞ്ഞതാണ്. നേരത്തെ അണ്‍കഫര്‍ട്ടബിള്‍ തോന്നിരുന്നതാണ്. അത് അദ്ദേഹം ഗെയ്മില്‍ ഉപയോഗിക്കുന്നത് പോലെ തന്നെ ഉപയോഗിക്കുകയായിരുന്നു. തൊട്ടുവെന്ന സംഭവത്തിന് പിന്നാലെയാണ് ടാസ്‌ക് വരുന്നത്. ട്രിഗര്‍ ചെയ്യാന്‍ കിട്ടിയൊരു അവസരം ഉപയോഗിക്കുകയായിരുന്നുവെന്നും ഗബ്രി പറയുന്നു. പിന്നാലെ അലക്ക് ടാസ്‌കിനിടെ ജിന്റോയുമായുണ്ടായ പ്രശ്‌നത്തെക്കുറിച്ചും ഗബ്രി സംസാരിക്കുന്നുണ്ട്.

അദ്ദേഹം ചെയ്തത് അണ്‍ഫെയര്‍ ആണെന്ന് ആര്‍ക്കും മനസിലാകും. ഞങ്ങളാണ് ആ ടാസ്‌കില്‍ ഏറ്റവും കൂടുതല്‍ തുണി കളക്ട് ചെയ്തതും അലക്കിയും ഉണക്കിയതും തേച്ച് മടക്കി കൊണ്ടു ചെന്നതും. മോശം വിധിനിര്‍ണയം വരുമ്പോള്‍ താന്‍ എവിടുത്തെ ജഡ്ജ് ആണെടോ എന്ന് ചോദിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നും ഗബ്രി പറയുന്നു.

വ്യക്തിവിദ്വേഷം കൊണ്ടു നടക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ജിന്റോയുടെ കൂടെ പോയിരിക്കുകയും പാട്ട് പാടുകയുമൊക്കെ ചെയ്യാറുണ്ടെന്നും ഗബ്രി പറയുന്നു. വെറുപ്പാണെങ്കില്‍ അത് ചെയ്യേണ്ടതില്ലെന്നും താരം പറയുന്നു. ആ ഗെയ്മില്‍ അദ്ദേഹത്തിന്റെ വിധി തെറ്റായിരുന്നു. ആ ഗെയ്മിനോടുള്ള അനീതി കൂടിയായിരുന്നു അതെന്നും ഗബ്രി പറയുന്നു. ഈ സീസണിലെ ഒരു ടാസ്‌കിലും ഫെയര്‍ ആയൊരു ജഡ്ജമെന്റ് വന്നിട്ടില്ലെന്നും ഗബ്രി പറയുന്നു.

Bigg Boss

തന്റെ കയ്യില്‍ നിന്നും പോയത് തന്തയ്ക്ക് വിളിച്ചപ്പോഴാണെന്നും ഗബ്രി പറയുന്നുണ്ട്. വീട്ടുകാരെ പറഞ്ഞാല്‍ ആരാണെങ്കിലും തിരിച്ച് ആക്രമിച്ചിരിക്കും. വേണമെങ്കില്‍ തനിക്കും ജിന്റോയുടെ വീട്ടുകാരെ പറയാമായിരുന്നു. പക്ഷെ അതിന്റെ ആവശ്യമില്ലാത്തതു കൊണ്ടാണ്. തെറി വിളിച്ചിട്ടുണ്ടെങ്കില്‍ അത് ജിന്റോയെയാണ്. അത് അപ്പോഴത്തെ വികാരത്തിന്റെ പുറത്ത് അപ്പോള്‍ പറഞ്ഞതാണെന്നും ഗബ്രി പറയുന്നുണ്ട്.

ഗബ്രി ജിന്റോയെ തെറിവിളിച്ചതിന് ശേഷമായിരുന്നു ജിന്റോ ഗബ്രിയുടെ അപ്പന് വിളിച്ചത്. ടാസ്കിനിടെ ജിന്റോയെ പ്രകോപിതനാക്കാനായി ഗബ്രി ചെറ്റ എന്ന് വിളിക്കുകയായിരുന്നു. ഇതോടെയാണ് ജിന്റോ നിയന്ത്രണം നഷ്ടമായി നിന്റെ തന്തയെ പോയി വിളിക്കെടാ എന്ന് പറഞ്ഞത്. ഈ സംഭവം അകത്തും പുറത്തും വിവാദമായി മാറിയിരുന്നു. പിന്നാലെ വീക്കെന്റ് എപ്പിസോഡില്‍ മോഹന്‍ലാലും ബിഗ് ബോസും ഇരുവരേയും ശക്തമായി താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X