ജാസ്മിനെ അണ്‍ഫോളോ ചെയ്ത് ഗബ്രി? എന്താണ് സംഭവിച്ചതെന്ന് ഗബ്രി പറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു ഗബ്രി. ആദ്യനാള്‍ മുതല്‍ക്കു തന്നെ ബിഗ് ബോസ് വീട്ടില്‍ ഏറ്റവും കൂടുതല്‍ കണ്ടന്റുണ്ടാക്കിയിരുന്ന വ്യക്തികളില്‍ ഒരാളായിരുന്നു ഗബ്രി. ബിഗ് ബോസ് വീട്ടില്‍ നടന്ന മിക്ക അടികളുടേയും വഴക്കുകളുടേയും ഒരറ്റത്ത് ഗബ്രി ഉണ്ടായിരുന്നു. ജാസ്മിനും ഗബ്രിയും തമ്മിലുള്ള സൗഹൃദം അകത്തും പുറത്തും ഏറെ ചര്‍ച്ചയാക്കപ്പെട്ട സംഭവമാണ്.

അതുകൊണ്ട് തന്നെ ബിഗ് ബോസില്‍ നിന്നുമുള്ള ഗബ്രിയുടെ പുറത്താകല്‍ സഹതാരങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും ഒരുപോലെ ഞെട്ടലുണ്ടാക്കുന്നതായിരുന്നു. ഗബ്രിയുടേയും ജാസ്മിന്റേയും കൂട്ടുകെട്ടായിരുന്നു ഈ സീസണെ ഇതുവരെ നയിച്ച പ്രധാന ഘടകങ്ങളിലൊന്ന്. ജാസ്മിനെ വിവാഹം കഴിക്കാനിരുന്ന യുവാവ് ആ ബന്ധത്തില്‍ നിന്നും പിന്മാറുന്നതിന് പോലും ഇതൊരു കാരണമായി മാറുകയുണ്ടായി.

Bigg Boss

പുറത്ത് വന്ന ശേഷം ഗബ്രി ജാസ്മിനെക്കുറിച്ച് പറഞ്ഞ വാക്കുകളും നേരത്തെ ചര്‍ച്ചയായിരുന്നു. അതേസമയം പുറത്ത് വന്ന ഗബ്രി ജാസ്മിനെ അവഗണിക്കുകയാണെന്ന വിമര്‍ശനം ചിലരുടെ ഇടയിലുണ്ട്. ഷോയില്‍ നിന്നും പുറത്താകുമ്പോള്‍ ഗബ്രി മറ്റുള്ള എല്ലാവരേയും പേരെടുത്ത് പറഞ്ഞ് സംസാരിച്ചപ്പോള്‍ ജാസ്മിന്റെ പേര് പരാമര്‍ശിക്കാതിരുന്നതോടെയാണ് ഈ ആരോപണം ഉയരുന്നത്.

ഇതിനിടെ ഗബ്രി ജാസ്മിനെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്‌തെന്നും ചിലര്‍ പറയുകയുണ്ടായി. ഇപ്പോഴിതാ ഈ ചര്‍ച്ചയ്ക്ക് മറുപടിയുമായി ഗബ്രി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ലൈവില്‍ ബിഗ് ബോസ് പ്രേക്ഷകരുമായി സംസാരിക്കുകയായിരുന്നു ഗബ്രി.

ബിഗ് ബോസ് ഏറ്റവും സ്‌ട്രേംഗ് പ്ലെയര്‍ ജാസ്മിന്‍. ഒരു കാര്യം ഞാന്‍ പറയാം. ജാസ്മിനെ ഞാന്‍ അണ്‍ഫോളോ ആക്കിയതല്ല. ജാസ്മിനെ ഞാന്‍ ഫോളോ ചെയ്യുന്നുണ്ട്. ബാക്കി എനിക്ക് അറിയില്ലെന്നാണ് ഗബ്രിയുടെ പ്രതികരണം അതേസമയം, ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥി ജാസ്മിന്‍ ആണെന്നും ജാസ്മിന്‍ പാവമാണെന്നും ഗബ്രി പറയുന്നുണ്ട്. ബിഗ് ബോസിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ട്. കയറ്റി വിടുമോ എന്നറിയില്ലെന്നാണ് ഗബ്രി പറയുന്നത്.

Bigg Boss

ഇപ്പോള്‍ നടക്കുന്ന ബിബി ഹോട്ടല്‍ ടാസ്‌കില്‍ പങ്കെടുക്കണം എന്ന് ആഗ്രഹിച്ചു പോയി. വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും താരം വ്യക്തമാക്കി. കൂടാതെ ഞാന്‍ അവിടെ വേണമായിരുന്നു എന്ന് ഒരുപാട് പേര്‍ പറയുന്നു. അതില്‍ സന്തോഷമുണ്ടെന്നും ഗബ്രി പറയുന്നു. അതേസമയം കമന്റില്‍ ചിലര്‍ ജാസ്മിന്‍ കാത്തിരിക്കുന്നു എന്ന് ഗബ്രിയോട് പറയുന്നുണ്ട്. ജാസ്മിന്‍ ഗബ്രി സീക്രട്ട് റൂമില്‍ ആണെന്നാണ് ഇപ്പോഴും കരുതിയിരിക്കുന്നത്. റസ്മിന്‍ നല്ല സുഹൃത്താണെന്നും ഗബ്രി പറയുന്നു.

ഇതിനിടെ ജാസ്മിന്റെ പേര് പറയാതിരുന്നതിന്റെ കാരണം പിന്നീട് പറയാം എന്നും ഗബ്രി പറയുന്നുണ്ട്്. അതേസമയം ഗബ്രിയുടെ അടുത്ത സുഹൃത്തുക്കളായ ജാസ്മിനും റ്‌സമിനും തമ്മില്‍ വലിയ വഴക്കാണ് ഇന്നലെ ഉണ്ടായത്. വഴക്കിനിടെ റസ്മിന്‍ ജാസ്മിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതോടെ ബിഗ് ബോസ ്ഇരുവരേയും കണ്‍ഫഷന്‍ റൂമിലേക്ക് വിളിക്കുകയും താക്കീത് നല്‍കുകയും ചെയ്തു. ഗബ്രിയും താനും മുന്‍ കൂട്ടി പ്ലാന്‍ ചെയ്ത് വന്നതാണെന്ന ധാരണയാണ് റസ്മിന്‍ താനുമായി വഴക്കിടാനുള്ള കാരണമായി ജാസ്മിന്‍ ചൂണ്ടിക്കാണിച്ചത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X