ഞാന്‍ ക്രിമിനല്‍ അല്ല, മറിച്ചെങ്കില്‍ പകുതി മീശയും താടിയും കളയും; തന്നെ കരിവാരി തേക്കുന്നുവെന്ന് റോക്കി
ബിഗ് ബോസ് വീട്ടില്‍ നിന്നും അസി റോക്കി പുറത്തായ സംഭവം പ്രേക്ഷകരെ ഞെട്ടിക്കുന്നതായിരുന്നു. സഹതാരമായ സിജോയെ തല്ലിയതിനെ തുടര്‍ന്നാണ് റോക്കി പുറത്താകുന്നത്. ഇപ്പോഴിതാ താന്‍ പുറത്തായ സംഭവത്തെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു റോക്കിയുടെ പ്രതികരണം.
അവിടെ നിന്നും പോന്ന ശേഷം സിജോയെ ഞാന്‍ കാണുന്നത് ഇന്നലെയാണ്. സിജോയോട് ഞാന്‍ സോറി പറഞ്ഞില്ല എന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. ഞാന്‍ സിജോയോട് സോറി പറഞ്ഞിരുന്നു. കണ്‍ഫഷന്‍ റൂമില്‍ വച്ച് ഞാന്‍ ആദ്യം ചെയ്തത് സിജോയോട് സോറി പറയുകയായിരുന്നു. അത് എന്റെ ഹൃദയത്തില്‍ നിന്നുമാണ് പറഞ്ഞത്. സിജോയുടെ അച്ഛനോടും അമ്മയോടും നാട്ടുകാരോടും സുഹൃത്തുക്കളോടും സോറി പറഞ്ഞു. അതൊന്നും ആരും കണ്ടില്ല. പക്ഷെ റോക്കി സോറി പറഞ്ഞിട്ടുണ്ടെന്നാണ് റോക്കി പറയുന്നത്.

സോറിയുടെ മൂല്യം എനിക്കറിയാം. ജീവിതത്തില്‍ കുറേ സോറിയൊന്നും ഞാന്‍ പറഞ്ഞിട്ടില്ല, കുറച്ച് സോറിയേ പറഞ്ഞിട്ടുള്ളു. അന്ന് അവിടെ നടന്നത് എന്താണെന്ന് ആ ഷോ ലൈവ് ആയി കണ്ടവര്‍ക്കും അവിടെയുള്ളവര്‍ക്കും സിജോയ്ക്കും എനിക്കും നന്നായിട്ടറിയാം. ഞാന്‍ മനപ്പൂര്‍വ്വം ചെയ്തതല്ല. എന്റെ പേരില്‍ ഇതുവരേയും ക്രിമിനല്‍ കേസില്ല. ഞാന്‍ ഇതുവരേയും ആരേയും തല്ലിയിട്ടില്ല. ഞാന്‍ ഒരു ക്രിമിനല്‍ അല്ല. നല്ല കണ്‍ട്രോള്‍ ഉള്ള ഒരാളാണ് ഞാന്‍ എന്നും റോക്കി പറയുന്നു.
ലാലേട്ടന്‍ ഇന്നലെ പേഴ്‌സണല്‍ സ്‌പേസിനെക്കുറിച്ച് ചോദിച്ചിരുന്നു. എന്താണ് പേഴ്‌സണല്‍ സ്‌പേസ്. വീട്ടിലായാലും പുറത്തായാലും ഒരാളുമായി കണക്ടായില്ലെങ്കില്‍ അയാള്‍ സംസാരിക്കാന്‍ വരുമ്പോള്‍ താല്‍പര്യം ഇല്ലെന്ന് പറയാം. നമ്മുടെ ശരീരത്തില്‍ കൈ വെക്കുകയാണെങ്കില്‍ എന്റെ ദേഹത്ത് കൈ വെക്കുന്നത് എനിക്കിഷ്ടമല്ലെന്ന് ഉറപ്പായും പറയാനാകും. അതും കഴിഞ്ഞ് അയാള്‍ കൈ വെക്കുകയാണെങ്കില്‍ അതൊരു ആക്ഷനാണ്. അതിനുള്ള റിയാക്ഷന്‍ മാത്രമാണ് അന്ന് സംഭവിച്ചത്.
ഒന്നല്ല, അഞ്ച് പ്രാവശ്യം ഞാന്‍ പറഞ്ഞു എന്നെ തൊടരുതെന്ന്. അതാണ് പേഴ്‌സണല്‍ സ്‌പേസ്. ആണായാലും പെണ്ണായാലും കുട്ടിയായലും മുതിര്‍ന്നാളായാലും തൊടരുത് എന്ന് പറഞ്ഞാ തൊടരുത്. ഇതിനും മുമ്പും സിജോയും ജിന്റോയും തമ്മില്‍ പ്രശ്‌നമുണ്ടായി. ഇന്ന് സിജോ ജിന്റോയെ നാല് തവണ തൊട്ടു. അന്നേ ഞാന്‍ സിജോയോട് പറഞ്ഞിട്ടുണ്ട്, ഞാന്‍ നീയും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ എന്നെ എന്തുവേണമെങ്കിലും പറഞ്ഞോളൂ പക്ഷെ എന്റെ ശരീരത്ത് തൊടരുത് എന്ന്.
പലരുമായി ഇതിലും വലിയ ഫയര്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ഞാന്‍ ഒരാളെയെങ്കിലും തൊട്ടത് കാണിച്ചു തന്നാല്‍ റോക്കി പകുതി മീശയും പകുതി താടിയും വടിച്ച് നിങ്ങളുടെ മുന്നില്‍ വരും. ഇതും വെറും വാക്കല്ല. പേഴ്‌സണല്‍ സ്‌പേസ് താണ്ടി എന്റെ താടിയില്‍ തൊട്ടത് സിജോയാണ്. സിജോ ക്യാപ്റ്റനായിരുന്നു. ഒരു പ്രശ്‌നമുണ്ടാക്കുമ്പോള്‍ പരിഹരിക്കേണ്ടത് ക്യാപ്റ്റനാണ്. പക്ഷെ ആ പ്രശ്‌നത്തെ വഷളാക്കിയത് ക്യാപ്റ്റന്‍ തന്നെയാണ്. പവര്‍ ടീമും മറ്റാരും പിടിച്ചുമാറ്റാന്‍ വന്നില്ലെന്നും റോക്കി പറയുന്നു.

റോക്കിയെ മാത്രം കുറ്റം പറഞ്ഞ് റോക്കിയെ മത്രം കരിവാരി തേക്കാന്‍ നില്‍ക്കരുതെന്നും അസി റോക്കി പറയുന്നുണ്ട്. ഭാര്യയും മക്കളുമൊക്കെയായി പുറത്ത് പോകുമ്പോള്‍ ഒരാള്‍ വന്ന് പേഴ്‌സണല്‍ സ്‌പേസ് മറി കടന്ന് തൊട്ടാല്‍ ആരായാലും ചെയ്യുന്നത് മാത്രമേ താന്‍ ചെയ്തിട്ടുള്ളൂവെന്നും റോക്കി പറയുന്നു. താന്‍ കരുതിക്കൂട്ടി വേണമെന്ന് കരുതി ചെയ്തതല്ല. തന്നെ അപമാനിച്ചതു കൊണ്ടാണ് താന്‍ പ്രതികരിച്ചതെന്നും റോക്കി പറയുന്നു.
സിജോയോട് ദേഷ്യമില്ല. തിരികെ വന്നാല്‍ സിജോയെയാകും താന്‍ സപ്പോര്‍ട്ട് ചെയ്‌തേനെ. തനിക്ക് സിജോയെ ഇഷ്ടമായിരുന്നു. പക്ഷെ സിജോ തന്നെ ചതിക്കുന്നുണ്ടെന്ന് തോന്നി. ഒടുവില്‍ തന്നെ തൊട്ടപ്പോള്‍ നെഞ്ചു പൊട്ടിപ്പോയെന്നാണ് റോക്കി പറയുന്നത്. തൊട്ടാല്‍ തല്ലുമെന്ന് സിജോയോക്ക് അറിയാമായിരുന്നുവെന്നും എന്നിട്ടും സിജോ തൊട്ടുവെന്നും റോക്കി പറയുന്നു. താന്‍ ചെയ്തത് തെറ്റാണെന്ന് സിജോയും ജനങ്ങളും കരുതുന്നുണ്ടെങ്കില്‍ താന്‍ ഒരിക്കല്‍ കൂടി സോറി പറയാമെന്നും റോക്കി പറയുന്നു.


Click it and Unblock the Notifications