ജിന്റോ വിന്നറായത് ഇങ്ങനെ, കോംബോ കാരണം പെട്ടവര്‍; വോട്ടിംഗ് കണക്കുകളിലെ ചില കൗതുകങ്ങള്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാനിച്ചിരിക്കുകയാണ്. വാശിയേറിയ അവസാന ഘട്ട മത്സരം തന്നെയായിരുന്നു നടന്നത്. ഒടുവില്‍ ജിന്റോയാണ് വിജയകിരീടം ചൂടിയത്. തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ കണക്കുകള്‍ അനുസരിച്ചുള്ള ചില കൗതുകരമായ വിലയിരുത്തല്‍ പങ്കുവെക്കുന്ന കുറിപ്പ് ചര്‍ച്ചയാവുകയാണ്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.
ബിഗ് ബോസ് ഇന്നലെ കാണിച്ച വോട്ടിങ് നിലവാരമനുസരിച്ച് ഈ സീസണിലെ ചില കൗതുകകരമായ വിലയിരുത്തലുകള്‍ ഇങ്ങനെയാണ്.
1. ജാസ്മിന്‍ - ഗബ്രി കോബോ. നോമിനേഷനില്‍ ഏറ്റവും കുറവ് തവണ വന്ന മത്സരാര്‍ത്ഥിയാണ് ഗബ്രി 8 ആഴ്ചയില്‍ ആകെ 3 തവണയാണ് ഗബ്രി നോമിനേഷനില്‍ വന്നത് എന്നാല്‍ ഈ സമയത്ത് 4 തവണ ജാസ്മിന്‍ നോമിനേഷനില്‍ വരികയുണ്ടായി ഇതില്‍ തന്നെ മൂന്ന് തവണയും ജാസ്മിന്‍- ഗബ്രി കോബോ ആയിട്ടാണ് നോമിനേഷനില്‍ വന്നത്.

ഇതില്‍ എല്ലാ നോമിനേഷനിലും ഗബ്രിയുടെ ഇരട്ടിയിലധികം വോട്ടുകള്‍ ജാസ്മിനു നേടാന്‍ കഴിഞ്ഞു അതു കൊണ്ട് തന്നെ ഈ കോബോയില്‍ ഏറ്റവും നെഗറ്റീവ് വന്നത് ഗബ്രിക്കാണെന്ന് മനസിലാക്കാം. നല്ല ഗെയിമറായ ജാസ്മിനെ ഗബ്രി മനപൂര്‍വ്വം ട്രാപ്പിലാക്കുന്നു എന്ന് സ്ത്രീ പ്രേക്ഷകര്‍ക്ക് അടക്കം തോന്നിയിരിക്കാം ആ പിന്തുണ ജാസ്മിനു അവസാനം വരെ കിട്ടിയിട്ടുണ്ട് അതു കൊണ്ട് തന്നെ 15%+ വോട്ടുകള്‍ സ്ഥിരമായി ജാസ്മിനു കിട്ടി കൊണ്ടിരുന്നു എന്ന് മാത്രമല്ല ഗബ്രി പുറത്തായ ശേഷം ജാസ്മിനു പിന്തുണ 3-4% വര്‍ദ്ധിക്കുകയും ചെയ്തു.
2. അര്‍ജ്ജുന്‍ - ശ്രീതു കോബോ
ഈ സീസണില്‍ സക്‌സസ് ഫുള്‍ കോബോ ആയി ഈ കോബോയേ കണക്കാക്കാം ഇവര്‍ രണ്ട് പേരെയും ഇഷ്ടപ്പെടുന്ന ആളുകള്‍ സാഹചര്യമനുസരിച്ച് വോട്ടുകള്‍ മാറ്റി മാറ്റി നല്‍കി അവസാനം വരെ രണ്ടു പേരെയും സെയിഫ് ആക്കി നിലനിര്‍ത്തിയിട്ടുണ്ട്. വോട്ടിങ് പാറ്റേണില്‍ അത് വ്യക്തമായി കാണാവുന്നതാണ്.
13 ആഴ്ചയില്‍ അര്‍ജ്ജുന്‍ ആറും ശ്രീതു 8 ഉം തവണയാണ് നോമിനേഷനില്‍ വന്നത് രണ്ടു പേരും ഒറ്റക്ക് ഒറ്റക്ക് വന്നപ്പോള്‍ 25% ന് മുകളില്‍ വോട്ടുകള്‍ ഇവര്‍ക്ക് കിട്ടിയിരുന്നു എന്നാല്‍ ഇവര്‍ കോബോ ആയി വന്ന 3 നോമിനേഷനില്‍ ശ്രീതുവിന്റെ വോട്ട് 8% ത്തിലേക്ക് കുറഞ്ഞു. ഇതില്‍ നിന്നും അര്‍ജ്ജുന്റെ വോട്ടുകള്‍ ശ്രീതുവിനു നല്‍കി കോബോ നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നു എന്ന് വ്യക്തമാണ്.
അമ്മയെ ഞാന്‍ കുറേ കഷ്ടപ്പെടുത്തിയിട്ടുണ്ട്, അമ്മ നിന്നത് പോലെ ആരും കൂടെ നിന്നിട്ടില്ല: അഞ്ജു ജോസഫ്
3. നോറ: ഭാഗ്യം കൊണ്ടോ മറ്റ് പിന്തുണ കൊണ്ടോ അവസാനം വരെ നിന്നു പോയ മത്സരാര്‍ത്ഥിയാണ് നോറ. ആകെ വന്ന പത്ത് നോമിനേഷനുകളില്‍ അഞ്ച് എണ്ണത്തിലും 5% ത്തില്‍ താഴെ മാത്രം വോട്ടുകളാണ് നോറയ്ക്ക് ലഭിച്ചത് 10 % നു മേല്‍ വോട്ട് കിട്ടിയത് ആകെ രണ്ട് തവണ മാത്രം എന്നിട്ടും നോറ പതിമൂന്നാം ആഴ്ച വരെ പിടിച്ചു നിന്നു എന്നത് ഭാഗ്യം തന്നെയാണ്.
4. ഋഷി - അന്‍സിബ കോബോ
മികച്ച തുടക്കം കിട്ടിയിട്ടും അനാവശ്യമായി ഒരു കോബോയിലോട്ട് പോയി ആ കോബോ കാരണം വോട്ടിങ് ഗണ്യമായി കുറഞ്ഞ് അവസാനം അതില്‍ നിന്നും സര്‍വൈവ് ചെയ്ത വ്യക്തിയാണ് ഋഷി. കുടുബ പ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കുമെല്ലാം പരിചിതമായ താരമായിരുന്നിട്ടും അന്‍സിബയുമായുള്ള കോബോ കാരണം അന്‍സിബ നിയന്ത്രിക്കുന്ന പെപ്പറ്റ് ആയെന്ന് പ്രേക്ഷകര്‍ കരുതുകയും ആദ്യ ആഴ്ചയിലെ 37% 27% വോട്ടുകള്‍ ഒറ്റയടിക്ക് 6% വരെ കുരയുകയും ചെയ്തു ഋഷിക്ക്. അന്‍സിബ പുറത്തായ ശേഷം വോട്ടിങ് തിരിച്ചു പിടിച്ചെങ്കിലും സമയം കഴിയാറായിരുന്നു ഒരു 8-9 വീക്കില്‍ അന്‍സിബ പുറത്തായിരുനെങ്കില്‍ ഋഷിക്ക് ടോപ്പ് 2 വിലെങ്കിലും എത്തുമായിരുന്നു.
5. ജിന്റോ: പതിമൂന്ന് നോമിനേഷനുകളില്‍ പത്തിലും ഉണ്ടായിരുന്ന വ്യക്തിയാണ് ജിന്റോ. ആദ്യ ആഴ്ചകളില്‍ 10% വോട്ട് മാത്രം നേടിയ ജിന്റോ രണ്ട് നോമിനേഷനില്‍ ഇല്ലാതിരുന്ന ശേഷം തിരിച്ചു വന്നത് 18% വോട്ടുമായിട്ടാണ് ഈ വോട്ടിങ്% ഉയര്‍ത്തി കൊണ്ടു വരാനും സ്ഥിരമായി നിലനിത്താനും ജിന്റോയ്ക്ക് കഴിഞ്ഞു . സ്ഥിരമായി നോമിനേഷനില്‍ വരുന്നതും വിജയിക്കുന്നതും ജിന്റോയുടെ ആത്മ വിശ്വാസം ഉയര്‍ത്തുകയും അവിടെയുള്ള മത്സരാര്‍ത്ഥികള്‍ക്കിടയിലെ ടോപ്പ് 5 പ്രഡിക്ഷനില്‍ ജിന്റോ വന്നതും ജിന്റോ സപ്പോട്ടേഴ്‌സിന്റെ ആത്മ വിശ്വാസം വര്‍ദ്ധിപ്പിച്ചു.

മാത്രവുമല്ല ഈ പിന്തുണ വോട്ടാക്കി മാറ്റുന്നതിലും അവര്‍ വിജയിച്ചു. ഒറ്റപ്പെടല്‍, ആളുകളില്‍ നിന്നുള്ള അവഹേളനം, മണ്ടനായുള്ള ചിത്രീകരണം എന്നിവ പ്രേക്ഷകര്‍ക്കിടയില്‍ ജിന്റോയ്ക്ക് അനുകൂലമായ ഒരു സിംബതി ഉണ്ടാക്കുകയും അത് വോട്ടായ് മാറുകയും ചെയ്തു. ഇതിന് ജാസ്മിന്‍, റെസ്മിന്‍, ഗബ്രി എന്നിവരുടെ പങ്ക് വളരെ വലുതാണ്. മാത്രമുമല്ല ജിന്റോ തന്റെ ദേഷ്യം, തെറി വിളിക്കല്‍, ഫിസിക്കല്‍ അസാള്‍ട്ട് എന്നിവ നിര്‍ത്തിയത് വഴി ക്യാരക്റ്റര്‍ ഗ്രാഫ് ഉയരുകയും ഗുണം ചെയ്തു.
6. മറ്റുള്ളവ: ഒരിക്കല്‍ പോലും ആകെ 5% വോട്ട് പോലും കിട്ടാത്ത മത്സരാര്‍ത്ഥികള്‍ ഗബ്രി, നന്ദന, ശ്രീരേഖ, അഭിഷേക് കെ, ജാന്മണി, യമുന, നിഷാന എന്നിവരാണ്. പവര്‍ റൂമിന്റെ ഗുണം കാരണം യാതൊരു പ്രേക്ഷക പിന്തുണയുമില്ലാതെ ഷോയില്‍ നിലനിന്നു പോയവരാണ് ഇവര്‍. ഇതില്‍ എടുത്തു പറയേണ്ട മത്സരാര്‍ത്ഥിയാണ് റെസ്മിന്‍ ആകെ ഉണ്ടായിരുന്ന 10 ആഴ്ചകളില്‍ നാലു തവണ പവര്‍ റൂമിലും ഒരു തവണ ക്യാപ്റ്റന്‍ ആയും രക്ഷപ്പെടു പോയതാണ് റെസ്മിന്‍ മാത്രവുമല്ല ഇത്തവണ ഏറ്റവും കുറഞ്ഞ വോട്ട് കിട്ടി പുറത്തായ വ്യക്തിയും ഈ റസ്മിനാണ്. അതു പോലെ തന്നെ പവര്‍ റൂമിന്റെ കാരുണ്യം കൊണ്ട് നാലു തവണ വീതമാണ് ഗബ്രിയും ശ്രീരേഖയും നോമിനേഷനില്‍ വരാതെ സെയ്വ് ആയത്


Click it and Unblock the Notifications