ഗബ്രി ജാസ്മിനെ യൂസ് ചെയ്യുന്നു; തനിക്ക് വേണ്ടി ഫൈറ്റ് ചെയ്തിട്ടും ഗബ്രി ജാസ്മിനെ കുറ്റം പറഞ്ഞു!
ബിഗ് ബോസ് വീടിന് അകത്തും പുറത്തും ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം ജാസ്മിനും ഗബ്രിയും തമ്മിലുള്ള അടുപ്പമാണ്. ഇരുവരും ഷോയില്‍ നിലനില്‍ക്കാന്‍ വേണ്ടി ബോധപൂര്‍വ്വം സൃഷ്ടിച്ച ലവ് ട്രാക്ക് ആണെന്നാണ് വിമര്‍ശനം ഉയരുന്നത്. ഇരുവരുടേയും സൗഹൃദത്തെ വിമര്‍ശിച്ച് പലവട്ടം സഹതാരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. വലിയ പൊട്ടിത്തെറികള്‍ക്കും ഇത് വഴിയൊരുക്കിയിട്ടുണ്ട്.
ഇതിനിടെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് ചര്‍ച്ചയാവുകയാണ്. ഗബ്രി-ജാസ്മിന്‍ കൂട്ടുകെട്ടില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാവുക ജാസ്മിന് ആണെന്നാണ് കുറിപ്പില്‍ പറയുന്നത്. ഗബ്രി ജാസ്മിനെ ഷീല്‍ഡായിട്ടാണ് ഉപയോഗിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്.

ബിഗ് ബോസ് വീടിനുള്ളില്‍ ആദ്യ സീസണ്‍ തൊട്ട് ധാരാളം കോമ്പോ കണ്ടിട്ടുണ്ട്. നല്ല പ്രണയം, നല്ല സൗഹൃദം അങ്ങനെ കുറെ. ഈ സീസണിലും ഒരു കോമ്പോ ഉണ്ട് ഗബ്രി ജാസ്മിന്‍ കോമ്പോ. ഇവരുടെ കോമ്പോ മുന്‍ വര്‍ഷങ്ങളില്‍ ഉള്ള കോമ്പോയുമായി തട്ടിച്ചു നോക്കാന്‍ ഒന്നും ഞാനില്ല. പക്ഷെ ഇവരുടെ കോമ്പോ കുറച്ചു കോംപ്ലിക്കേറ്റഡ് കോമ്പോയാണ്. ഇതില്‍ എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ ആണ് ഞാന്‍ എന്റെ ഈ കുറിപ്പില്‍ എഴുതുന്നതെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്.
ഈ രണ്ട് പേരില്‍ ഈ കൂട്ടുകെട്ടിനെ ആത്മാര്‍ത്ഥയോട് കാണുന്നത് ജാസ്മിനാണ്. എന്നാല്‍ ഗബ്രി ജാസ്മിനെ ഒരു ഷീല്‍ഡ് ആയിട്ട് ഉപയോഗിക്കുന്നതായി തോന്നിയിട്ടുണ്ട്. ധാരാളം സംഭവങ്ങള്‍ ഇതിനെ സാധൂകരിക്കുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു.
ജാസ്മിന് എതിരെ ആ വീട്ടിലെ മറ്റുള്ളവര്‍ തിരിയുമ്പോള്‍ ഗബ്രി ഒന്നും മിണ്ടാതെ നില്‍ക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. മറിച്ചു ഗബ്രിക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ ഗബ്രിക്ക് വേണ്ടി ഗബ്രിയേക്കാള്‍ ശബ്ദം ഉയര്‍ത്തുന്നത് ജാസ്മിനാണ്. തന്റെ നേരെ ആരോപണങ്ങള്‍ വരുമ്പോള്‍ ഗബ്രി മനഃപൂര്‍വം ജാസ്മിനെ അതിന്റെ ഇടയിലേക്ക് പിടിച്ചിടുന്നതായി കണ്ടിട്ടുണ്ട്. മറിച്ചു ജാസ്മിന്‍ ഒറ്റയ്ക്കാണ് പലപ്പോഴും പൊരുതുന്നതെന്നും കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു.

ജാസ്മിനും ഋഷിയുമായി രണ്ട് ദിവസം മുന്നേ നടന്ന ഫൈറ്റ് നമ്മള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും. ഗബ്രി അവിടെ വെറുമൊരു കാഴ്ചക്കാരനായി നില്‍ക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഗബ്രിയുടെ ഐസ്‌ക്രീം ഫൈറ്റ് ഒന്ന് ഓര്‍ത്ത് നോക്കൂ. ജാസ്മിന്‍ തന്റെ നിലപാട് ഇതാണ് എന്ന് ഗബ്രിയോട് പറഞ്ഞ ശേഷം പുറത്തു വന്ന് ഗബ്രിക്ക് വേണ്ടി നല്ലത് പോലെ ഫൈറ്റ് ചെയ്തു. എന്നിട്ട് പോലും ഗബ്രി ജാസ്മിനെ കുറ്റം പറയുന്നതും നമ്മള്‍ കണ്ടു. ഇന്നലെ നടന്ന ഗെയമിന് ശേഷം നടന്ന ഫൈറ്റിലും ഗബ്രി വളരെ വിദഗ്ധമായി ജാസ്മിനെ ഷീല്‍ഡ് ആയി യൂസ് ചെയ്തുവെന്നാണ് കുറിപ്പിലെ വിമര്‍ശനം.
ഈ കോമ്പോ കൊണ്ട് ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടാകാന്‍ പോകുന്നത് ജാസ്മിനാണ്. ഇന്റിച്വലി നല്ലയൊരു ബിഗ് ബോസ് പ്ലയെര്‍ ആയ ജാസ്മിനെ പുറകോട്ട് കൊണ്ട് പോകാന്‍ മാത്രമേ ഈ കോമ്പോ കൊണ്ട് പറ്റൂവെന്നും കുറിപ്പിലൂടെ അഭിപ്രായപ്പെടുന്നുണ്ട്.


Click it and Unblock the Notifications