സ്മാര്‍ട്ട് ആയ പെണ്ണുങ്ങളെ അഹങ്കാരിയാക്കുന്ന മലയാളി; ഇത് ജാസ്മിന്റെ സീസണ്‍; എന്തുകൊണ്ട്?
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. അതേസമയം അകത്തും പുറത്തും നിരന്തരം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരാറുണ്ട് ജാസ്മിന്‍. ഗബ്രിയുമായുള്ള സൗഹൃദം ജാസ്മിന്റെ വ്യക്തിജീവിതത്തപ്പോലും സാരമായി ബാധിക്കുന്നതായിരുന്നു. ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്. എന്തുകൊണ്ടാണ് ജാസ്മിന്‍ വിന്നറാകാന്‍ യോഗ്യയാകുന്നത് എന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.
ജാസ്മിന് എന്ത് കഴിവുണ്ടായിട്ടു എന്ന് ചോദിക്കുന്നവരോട്. അവള്‍ക്കു പുറത്തു നെഗറ്റീവ് ആയതു അറിഞ്ഞതില്‍ പിന്നെ അവളെ അവജ്ഞയോടെ എതിര്‍ക്കാന്‍ പറ്റുന്നിടത്തൊക്കെ അത് അവള്‍ ജോക്ക് ആയി പറയുമ്പോള്‍ പോലും സീരിയസ് ആയി എടുത്തു അവളെ അവിടെ അറ്റാക്ക് ചെയ്യപെടുമ്പോ ഒരാളുടെയും സഹായം ഇല്ലാതെ ഒറ്റക് പൊരുതിയതു കൊണ്ട്.

ടാസ്‌കില്‍ ജയിച്ചാലും ഇല്ലെങ്കിലും അവളുടെ 100% കൊടുക്കുന്നത് കൊണ്ട്, പിന്നില്‍ നിന്നും പറയാതെ നേര്‍ക്കു നേര്‍ നിന്ന് പൊരുതുന്ന കണ്ടിട്ട്, എത്ര ഫൈറ്റ് ഉള്ള ആളായാലും ആ ഫൈറ്റ് കഴിഞ്ഞാല്‍ പിന്നെ അത് മറന്നു അവരോടു കൂട്ടു കൂടുന്ന സ്വഭാവം, എതിരെ ഉള്ളത് എത്ര വാക്ചതുര്യം ഉള്ളവന്‍ ആയാലും പോയന്റ് ആയി പറഞ്ഞു അവരെ വായടപ്പിക്കും.
മോഹന്‍ലാല്‍ എപ്പിസോഡില്‍ പലയിടത്തും അവിടെ ഉള്ളവര്‍ മറ്റുള്ളവരെ പിണക്കാതിരിക്കാന്‍ സൈലന്റ് ആവുമ്പോ എന്നും ഒരു ശബ്ദമേ കെട്ടിട്ടുള്ളൂ ജാസ്മിന്റെ, ആരും ചോദിക്കാന്‍ മടിക്കുന്നത് പോലും നേര്‍ക്കു നേര്‍ നിന്ന് ചോദിക്കും, എത്ര അപവാദങ്ങള്‍ കേട്ടാലും എന്തൊക്കെ പറഞ്ഞു തളര്‍ത്തിയാലും പിടിച്ചു നിന്നു അതെ സ്മാര്‍ട്ട്‌നെസോടെ.
അവള്‍ക്കു നെഗറ്റീവ് ഉണ്ടാക്കുന്നു എന്നറിഞ്ഞിട്ടും ഗബ്രിയെ തള്ളി പറഞ്ഞില്ല , അവന്‍ പോയിട്ടു ആഴ്ചകള്‍ കഴിഞ്ഞിട്ടു പൊലും അവനോടു ആത്മാര്‍ത്ഥത കാണിച്ചു, അവിടെ ഫ്രണ്ട്ഷിപ് ഉണ്ടായിരുന്നവര്‍ അവര്‍ പോകുമ്പോള്‍ പൊട്ടിപൊട്ടി കരഞ്ഞവര്‍ പിന്നെ അവരുടെ പേര് പറയുന്ന പോലും കണ്ടിട്ടില്ല. പക്ഷെ ജാസ്മിന് അങ്ങനെ ആയിരുന്നില്ല.
മേലെ പറഞ്ഞ കാരണങ്ങള്‍ കൊണ്ട് തന്നെ ബിഗ് ഹോസ് മലയാളം 6 തുടങ്ങിയപ്പോള്‍ മുതല്‍ എങ്ങും ഒരു പേരേ ഉള്ളു ജാസ്മിന്‍. അത് വ്യൂവേഴ്‌സിനെ കിട്ടാന്‍ അവളെ നെഗറ്റീവ് ഉള്ളതാവട്ടെ പോസിറ്റീവ് ഉള്ളതാവട്ടെ സോഷ്യല്‍ മീഡിയയില്‍ വ്യൂസ് കൂടാന്‍ ആ പേരെ ഉണ്ടെങ്കിലേ ഉള്ളു, ബിഗ് ബോസ് 6 എന്നാല്‍ അത് ജാസ്മിന് ആണ്.

ഇതൊക്കെ സ്മാർട്ട് ആയ പെണ്ണുങ്ങളെ കാണുമ്പോ നാക്കു ചൊറിയുന്ന, എല്ലാ ഫീല്‍ഡിലും ടോപ് എത്തിയേക്കാവുന്ന സ്ത്രീകളെ താഴ്ത്തി കെട്ടുന്ന മലയാളി ബിഗ് ബോസ് കാഴ്ചക്കാരനു അഹങ്കാരവും അതിസാമര്‍ത്ഥ്യവും ആയിരിക്കും. അതെ കാര്യം ഒരു ആണ് ചെയ്താല്‍ അവന്‍ രാജാവും, ബിസ് ബോസ് 6 എന്നാല്‍ അത് ജാസ്മിന്റെ സീസണ്‍ ആണ്. ബിഗ് ബോസ് 6 തുടങ്ങിയതില്‍ പിന്നെ സോഷ്യല്‍ മീഡിയയില്‍ എങ്ങും ജാസ്മിന് മാത്രം ആണ്. പ്രൗഡ് ഓഫ് യു.
പിആര്‍ ഗുണ്ടകളുടെ അടിമക്കണ്ണുകള്‍ അവരുടെ കയ്യിലെ നൂലിന്റെ തുമ്പത്തെ കോമാളികള്‍ വന്നു ഇളിക്കും എന്നറിയാം. പേഴ്‌സണല്‍ ലൈഫ് നോക്കേണ്ടതില്ല അവിടെ എങ്ങനെ എന്ന് നോക്കിയാല്‍ മതി. മൂക്ക് ചീറ്റുന്നതും തുമ്മുന്നതും മാത്രം എണ്ണമെടുക്കാതെ , പേഴ്‌സണല്‍ ലൈഫിലും അവിടെ ഉള്ള ഒരാളുടെ അഡ്ജസ്റ്റ്‌മെന്റ് സ്റ്റോറിയുടെ പുറകേയും പോയാല്‍ നാറിയ കഥകള്‍ വേറെ ഉണ്ടാകും, ജാസ്മിന് എതിരെ പേഴ്‌സണല്‍ ലൈഫ് എടുത്തിടുന്ന പിആര്‍ ഗുണ്ടകളെ പോലെ അവള്‍ക്കു പിആര്‍ ഉണ്ടായിരുന്നെങ്കില്‍ ആ സ്‌റ്റോറികള്‍ സോഷ്യല്‍ മീഡിയ മൊത്തം എത്തിയേനെ.


Click it and Unblock the Notifications