അന്ന് സുമ്പുലിനും വന്നു അച്ഛന് സുഖമില്ലെന്ന കോള്‍, തകര്‍ന്നടിഞ്ഞ താരം; ജാസ്മിനെ കാത്തിരിക്കുന്നത് അതേ അവസ്ഥ!
ബിഗ് ബോസിലേക്ക് ജാസ്മിനെ തേടി വീട്ടില്‍ നിന്നും ഫോണ്‍ കോള്‍ വന്നതും തുടര്‍ന്നുണ്ടായ നാടകീയ സംഭവങ്ങളും വലിയ വിവാദമായി മാറിയിരിക്കുകയാണ്. അകത്തെ കാര്യങ്ങളെക്കുറിച്ച് പുറത്ത് നടക്കുന്ന ചര്‍ച്ചകളും മറ്റും ജാസ്മിന്‍ ഫോണ്‍ കോളിലൂടെ അറിഞ്ഞുവോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയ മുന്നോട്ട് വെക്കുന്നത്. ജാസ്മിനെ തേടി അച്ഛന് സുഖമില്ലെന്ന് പറഞ്ഞായിരുന്നു ഫോണ്‍ കോള്‍ വന്നത്.
അതേസമയം ജാസ്മിന്റെ നിലവിലെ സാഹചര്യം മറ്റൊരു ബിഗ് ബോസ് താരത്തിന്റെ അവസ്ഥയോട് സാമ്യതയുള്ളതാണെന്നാണ് ചിലര്‍ പറയുന്നത്. ഇത് ചൂണ്ടിക്കാണിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ ഇലിയാസ് ജി തരകന്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഹിന്ദി ബിഗ് ബോസ് താരം സുമ്പുല്‍ ടോക്കീറിന്റെ അവസ്ഥയാകും സംഭവിക്കുക എന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ഇന്ന് ബിഗ് ബോസില്‍ എന്തെങ്കിലും നാടകീയമായി നടക്കുമോ? ലാലേട്ടന്‍ വരുന്ന ഇന്നത്തെ എപ്പിസോഡില്‍ അങ്ങനെ നടക്കാന്‍ സാധ്യത ഉണ്ടെന്ന് മനസ് പറയുന്നു. ഹിന്ദി ബിഗ് ബോസ് സീസണ്‍ 16ല്‍ നടന്ന ചില സംഭവങ്ങള്‍ അതേ പോലെ നമ്മുടെ ഈ സീസണിലും അരങ്ങേറുകയാണ്.
ഹിന്ദിയില്‍ പതിനാറമത്തെ സീസണില്‍ സുമ്പുല്‍ ടോക്കീര്‍ എന്ന മത്സരാര്‍ത്ഥിക്ക് ജാസ്മിന് വന്നത് പോലെ ഒരു കോള്‍ വന്നു. അതും അച്ഛന് സുഖമില്ല എന്ന് പറഞ്ഞായിരുന്നു വന്നത്. മലയാളത്തിലെ പോലെ എപ്പിസോഡിലോ ലൈവിലോ ആ കോളിന്റെ കണ്ടന്റ് കാണിച്ചിരുന്നില്ല.കോള്‍ വന്ന ശേഷം ജാസ്മിന് പറ്റിയത് പോലെ സമ്പുലിനും പറ്റി. സുമ്പുല്‍ ആകെ തകര്‍ന്നടിഞ്ഞു. പക്ഷെ മറ്റ് ഹൗസ് മെറ്റസിന് ഒന്നും ഈ കാര്യം അറിയില്ലായിരുന്നു. പിന്നീട് വീക്ക് എന്‍ഡ് എപ്പിസോഡില്‍ സല്‍മാന്‍ ഖാന്‍ ആണ് അത് റിവീല്‍ ചെയ്യുന്നത്.
ജാസ്മിന് ഗബ്രി എന്ന പോലെ സുമ്പുലിനു ശാലിന്‍ എന്നൊരു കണ്ടസ്ടന്റുമായി ഒരു ബോണ്ട് ഉണ്ടായിരുന്നു. റസ്മിനെ പോലെ ടീന എന്നൊരു മത്സരാര്‍ത്ഥിയായും ബോണ്ട് ഉണ്ടായിരുന്നു. സുമ്പുലിന്റെ അച്ഛന്‍ ഈ ഫ്രണ്ട്ഷിപ് ടോക്‌സിക് ആണെന്നും സുമ്പുലിനു അത് കാരണം പുറത്ത് ഭയങ്കര നെഗറ്റീവ് ആണെന്നും പറഞ്ഞു. ആ കോണ്‍വെര്‍സേഷന്‍ പുറത്ത് വന്ന ശേഷം അന്ന് അവിടെ നാടകീയ സംഭവങ്ങള്‍ നടന്നു.

മലയാളത്തിലും സമാനമായ രീതിയില്‍ കാര്യങ്ങള്‍ നടക്കുമോ എന്ന് നമുക്ക് നോക്കാം. ഈ വീക്ക് എന്‍ഡ് എപ്പിസോഡില്‍ ലാലേട്ടന്‍ ജാസ്മിന്റെ കോള്‍ റിവീല്‍ ചെയ്താല്‍ എന്തൊക്കെ സംഭവിക്കാന്‍ സാധ്യത ഉണ്ട്? ജാസ്മിനും ഗബ്രിയും തമ്മില്‍ പിരിയുമോ? ജാസ്മിന്‍ ഒറ്റപ്പെടുമോ? ഗബ്രി എന്ത് നിലപാട് എടുക്കും? ഗബ്രിയോടും ജാസ്മിനോടും മറ്റുള്ള മത്സരാര്‍ത്ഥികളുടെ മനോഭാവത്തില്‍ എന്ത് മാറ്റം ഉണ്ടാകും? റോക്കി അത് മുതലെടുക്കുമോ? പ്രേക്ഷകര്‍ എന്ത് നിലപാട് എടുക്കും? ചോദ്യങ്ങള്‍ അനവധിയാണ്. കാണാം. കാത്തിരിക്കാം നമുക്ക് എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
അതേസമയം ഗബ്രിയുമായുള്ള സൗഹൃദം അകത്തും പുറത്തും ജാസ്മിന് തിരിച്ചടിയായി മാറിയിരുന്നു. ഒരുപാട് സാധ്യതകളുണ്ടായിരുന്ന ജാസ്മിന്‍ ്ഈ കൂട്ടുകെട്ട് കാരണം ആരാധകരുടെ അനിഷ്ടം നേടിയെടുത്തുവെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. ഇന്ന് താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ എന്തായിരിക്കും സംഭവിക്കു എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications