രതീഷ് ബിഗ് ബോസിന്റെ ചലഞ്ചറോ? പ്രേക്ഷരെ കൊഞ്ഞനം കുത്തുന്നു! പുറത്തായില്ലേല്‍ ഈ സീസണ്‍ പോക്ക്!
ബിഗ് ബോസ് മലയാളം സീസണ്‍ 6 ആദ്യത്തെ ആഴ്ച പിന്നിടുകയാണ്. താരങ്ങളെ കാണാനായി ഇന്ന് മോഹന്‍ലാല്‍ എത്തും. ആരാകും ഈ ആഴ്ച പുറത്താവുക എന്ന് നാളെ അറിയാനാകും. ബിഗ് ബോസ് മലയാളം സീസണ്‍ 6 ആദ്യ ആഴ്ച പിന്നിടുമ്പോള്‍ തന്നെ മത്സരം കളറായി മാറിയിട്ടുണ്ട്. അടിയും വഴക്കും ലവ് ട്രാക്കും ഒറ്റപ്പെടലും ഇറങ്ങിപ്പോക്കുമെല്ലാം ഇതിനോടകം തന്നെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു.
ആദ്യ ആഴ്ച തന്നെ ശ്രദ്ധ നേടാന്‍ സാധിച്ചവരില്‍ ഒരാളാണ് രതീഷ്. എന്നാല്‍ രതീഷിന്റെ ഗെയിമിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. ഇപ്പോഴിതാ രതീഷിന്റെ ഗെയിമിനെ വിമര്‍ശിക്കുന്ന വിപിന്‍ ദാസിന്റെ കുറിപ്പ് ചര്‍ച്ചയാവുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്.

ബിഗ് ബോസ്സ് ഷോ എന്നത് തികച്ചും പ്ലാന്‍ ചെയ്തു പോകാന്‍ കഴിയാത്ത ഒരു ഷോ ആണ്. ആ അറിവാണ് ഓരോ മത്സരാര്‍ഥിക്കും വേണ്ടത് . വീടിനു അകത്തു കയറിയാല്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചു കളി തുടങ്ങണം അത് അലര്‍ച്ച ആണ് ബഹളം വെയ്ക്കുന്നതാണ് എന്ന ചിന്തയാണ് ആദ്യ പരാജയം. മറിച്ചു നിലപാട് വേണം മറ്റുള്ളവരുടെ നിലപാടിന്റെ പൊള്ളകള്‍ പൊളിച്ചടക്കണം. എന്റെര്‍റ്റൈന്‍ര്‍ ആകണം. ഓരോ ആഴ്ചയും ജനങ്ങളുടെ പ്ളസ് മനസിലാക്കി ഒതുങ്ങേണ്ടത് ഒതുങ്ങണം എന്നാണ് വിപിന്‍ ദാസ് പറയുന്നത്.
എന്നാല്‍ ഉണരേണ്ടത് ഉണര്‍ന്നു ശക്തമായി വാദിക്കണം. എന്നാല്‍ ഒരു കാര്യം മറക്കരുത് ജനങ്ങളെ വിഡ്ഢികള്‍ ആകാന്‍ നോക്കിയാല്‍ അവര്‍ ചുമരില്‍ ഒട്ടിക്കും എയറില്‍ വിടും അത് ഏതു വലിയ കൊമ്പന്‍ ആയാലും.
ഇത്രെയും പറഞ്ഞത് ബിഗ് ബോസ് സീസണ്‍ 6ലെ മത്സര്‍ഥികളുടെ ഗെയിം പ്ലാന്‍ കണ്ടിട്ടാണ്.. അതില്‍ എടുത്ത് പറയേണ്ടത് രതീഷിന്റെ നാടകങ്ങള്‍ കണ്ടിട്ടാണ്.. ഇയാള്‍ എന്താണ് ഈ ഗെയിമിനെ പറ്റി മനസിലാക്കിയിട്ടുള്ളത്? എന്നും വിപിന്‍ ചോദിക്കുന്നു.
വെറുതെ ഇങ്ങനെ വെറുപ്പിച്ചാല്‍ വിക്ടിം കാര്‍ഡ് കളിച്ചാല്‍ വോട്ട് കിട്ടും എന്നാണോ? അങ്ങനെ എങ്കില്‍ ഈ പരിപാടി ഞാന്‍ കാണുന്നത് നിര്‍ത്തും.. അപകര്‍ക്ഷതയും ഒപ്പം എന്തൊക്കെയോ പഴയ സീസണില്‍ നിന്നും പഠിച്ച പായല് പിടിച്ച സ്ട്രാറ്റജികളുമായി അയാള്‍ കാണിക്കുന്നത് പേകൂത്താണ്. രതീഷിന് ഒരു നിലപാട് ഉണ്ടോ? എന്താണ് അയാളുടെ വ്യക്തിത്വം? മറ്റുള്ള മത്സരാര്‍ത്ഥികള്‍ ഗെയിം ആണെങ്കില്‍ പോലും മനുഷ്യരാണ് അവര്‍ക്ക് ഒരു മാനുഷിക പരിഗണന കൊടുത്തൂടെ എന്നും അദ്ദേഹം ചോദിക്കുന്നു.

അവരോടൊപ്പം അല്‍പ്പമൊക്കെ സൗഹൃദം വേണ്ടേ.. ജെനുവിന്‍ ആയിരിക്കില്ല എല്ലാരും എങ്കിലും അറ്റ്‌ലീസ്റ്റ് പ്രേക്ഷകര്‍ കാണുന്നുണ്ട് എന്നൊരു ബോധ്യമെങ്കിലും വേണ്ടേ. ഒരു വ്യക്തി ബിഗ് ബോസ് വിന്നര്‍ ആകുന്നതില്‍ അയാളുടെ കഴിവ് മാത്രമല്ല ഹൗസിലെ മറ്റു സഹ കളിക്കാരുടെയും കൂടി പങ്കുണ്ട്. അവരുടെ കൂടി സ്‌നേഹം അയാള്‍ നേടി എടുക്കണം. എന്നാല്‍ രതീഷ് ജനങ്ങളെയും ഹൗസിലെ സഹകളിക്കാരെയും വെറുപ്പിക്കുവാണെന്നും കുറിപ്പില്‍ പറയുന്നു.
ഇനി ഒരു സംശയം -രതീഷ് ബിഗ് ബോസിന്റെ ചലഞ്ചര്‍ ആണോ? എന്തായാലും രതീഷ് വെറും നാടകം കാണിക്കുകയാണ്. ബിഗ് ബോസ് പ്രേക്ഷകരുടെ മുഖത്ത് കൊഞ്ഞനം കുത്തുകയാണ്.. ഇത് ഷോയുടെ ജനകീയത അവസാനിപ്പിക്കും. രതീഷ് പുറത്ത് പോയില്ലെങ്കില്‍ ഈ സീസണ്‍ പോക്കാണ്. ആരും പരസ്പരം ഗെയിം കളിക്കില്ല എന്നും ഈ കോപ്രായങ്ങള്‍ മാത്രം കാണണം . എന്തായാലും എല്ലാം ബിഗ് ബോസ് തീരുമാനിക്കട്ടെ അതെ ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications