ജാസ്മിന്‍ പല്ല് തേക്കാറുണ്ടോ എന്ന് സംശയം! ഗബ്രി പെട്ടുപോയി; തുറന്നടിച്ച് ജാന്‍മണി
ജാസ്മിനെതിരെ തുറന്നടിച്ചിരിക്കുകയാണ് ജാന്‍മണി. ബിഗ് ബോസ് വീട്ടിലെ നിറ സാന്നിധ്യമായിരുന്നു ജാന്‍മണി. എന്നാല്‍ താരം ഈയ്യടുത്ത് ഷോയില്‍ നിന്നും പുറത്താവുകയായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായ ജാസ്മിന്‍. പക്ഷെ ഗബ്രിയുമായുള്ള സൗഹൃദവും വൃത്തിക്കുറവും ജാസ്മിനെതിരെ അകത്തും പുറത്തും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ഇതിനിടെയാണ് ജാന്‍മണിയുടെ പ്രതികരണവും പുറത്ത് വരുന്നത്. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജാന്‍മണി മനസ് തുറന്നത്. ജാസ്മിന്റെ വൃത്തിയില്ലായ്മയെക്കുറിച്ചും ഗബ്രിയുമായുള്ള സൗഹൃദത്തെക്കുറിച്ചുമൊക്കെ ജാന്‍മണി അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

ഉള്ളില്‍ വച്ച് എനിക്കും അങ്ങനെ തോന്നിയിരുന്നു. പക്ഷെ പുറത്ത് വന്ന് നോക്കുമ്പോള്‍ എനിക്ക് അങ്ങനൊന്നും തോന്നുന്നില്ല. ജാസ്മിനെ അച്ഛന്‍ വിളിക്കുന്നു. ജാസ്മിന് സീക്രട്ട് ലെറ്റര്‍ കിട്ടുന്നു. അതിനര്‍ത്ഥം എല്ലാം പ്ലാന്‍ഡ് ആണെന്നല്ലേ? എനിക്കൊന്നും അറിയില്ല എന്നാണ് ജാന്‍മണി പറയുന്നത്.
അവന്‍ നല്ലൊരു വ്യക്തിയാണ്. ജസ്മിന്റെ ബന്ധത്തില്‍ പെട്ടു പോയെന്ന് തോന്നുന്നു. അവന് ഇമോഷണല്‍ കമ്മിറ്റ്‌മെന്റുണ്ട്. അത് വച്ച് അവന് ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. കയ്ച്ചിട്ട് ഇറക്കാനും പറ്റില്ല മധുരിച്ചിട്ട് തുപ്പാനും പറ്റില്ല എന്ന അവസ്ഥയാണ്. പക്ഷെ ഒരു പെണ്ണാകുമ്പോള്‍ ഇതൊക്കെ മനസിലാകേണ്ടതാണ് എന്നും ജാന്‍മണി പറയുന്നു.
ജാസ്മിന്‍ പറഞ്ഞത് കമ്മിറ്റഡ് ആണെന്നാണ്. കമ്മിറ്റഡ് ആണെങ്കില്‍ പിന്നെ എന്തിനാണ് കണ്‍ഫ്യൂഷന്‍? 24 മണിക്കൂറും ആ മൂലയിലാണ്. വീട്ടിലെ ഒരു ജോലി പോലും ചെയ്യില്ല. കുളിക്കില്ല. പല്ലു തേക്കുന്നുണ്ടോ എന്ന് പോലും എനിക്ക് സംശയമുണ്ട്. ബാത്ത് റൂമില്‍ പോയി പാഡ് അലക്ഷ്യമായി വലിച്ചെറിയും. അതൊക്കെ തീര്‍ത്തും അണ്‍ഹൈജീനിക്ക് ആണെന്നാണ് താരം അഭിപ്രായപ്പെടുന്നത്.
ഞാന്‍ പറയുമ്പോള്‍ ജാനു വെറുതെ പറയുകയാണെന്ന് ആളുകള്‍ കരുതിയേക്കും. ഉള്ള കാര്യങ്ങളാണ് പറഞ്ഞത്. കാല് കടിക്കുന്ന വീഡിയോ കണ്ടിരുന്നു. അടിസ്ഥാന വൃത്തി നമുക്ക് വേണം. ബേസിക് മര്യാദയാണ്. പിന്നെ ചായയില്‍ തുപ്പി. ആ ദിവസത്തിന് ശേഷം ഞാന്‍ അവിടുന്ന് ചായ കുടിക്കുന്നത് നിര്‍ത്തി. ചായ വേണമെങ്കില്‍ ഞാനും യമുന ചേച്ചിയും വച്ച് കുടിക്കുകയായിരുന്നു ചെയ്തത്. ജിന്റോ ചേട്ടന്‍ രാത്രി എനിക്ക് ചായ ഉണ്ടാക്കി തരും. ഒരു സിഗരറ്റും ഒരു കപ്പ് ചായയും.

ആ വീട്ടില്‍ എല്ലാവര്‍ക്കും സപ്പോര്‍ട്ട് വേണം. കാരണം എല്ലാവരും വേറെ വേറെ സാഹചര്യങ്ങളില്‍ നിന്നും വരുന്നവരാണ്. മിക്കവര്‍ക്കും എന്നെ അറിയാം. എനിക്കും അറിയാം. യമുന ചേച്ചിയായിരുന്നു എന്റെ കൂട്ട്. യമുന ചേച്ചി പോയതിന് ശേഷമാണ് എന്റെ കൈവിട്ടു പോകുന്നത്. എനിക്ക് ദേഷ്യം വന്നാല്‍ നിയന്ത്രണം നഷ്ടമാകും. പക്ഷെ അവര്‍ എപ്പോഴും ഒരുമിച്ചാണ്. ടീമിന് വേണ്ടിയല്ല കളിക്കുന്നതെന്നും ജാന്‍മണി പറയുന്നു.
ജാസ്മിനും ഗബ്രിയും തമ്മിലുള്ള അടുപ്പം മുന്‍കൂട്ടി തയ്യാറാക്കായി പ്ലാന്‍ ആണെന്ന വിമർശനമാണ് ഉയരുന്നത്. ഇരുവരുടേയും അടുപ്പം ഷോയില്‍ തുടർന്നു പോകാനുള്ളതാണെന്നും വിമർശകർ പറയുന്നുണ്ട്. ഇതിനിടെയാണ് ജാന്‍മണിയുടെ പ്രതികരണവും പുറത്ത് വരുന്നത്.


Click it and Unblock the Notifications