രാത്രി ആരോ തൊടുന്നത് പോലെ തോന്നി, ബിഗ് ബോസ് വീട്ടിലെ ഒരാളോട് പ്രണയം; തുറന്ന് പറഞ്ഞ് ജാന്‍മണി

ബിഗ് ബോസ് വീട്ടില്‍ നിന്നും ഏറ്റവും ഒടുവിലായി പുറത്താക്കപ്പെട്ട താരമാണ് ജാന്‍മണി. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജാന്‍മണി അസം സ്വദേശിയാണ്. ബിഗ് ബോസ് വീട്ടിലെ ജാന്‍മണിയുടെ ശാപവും വഴക്കുകളുമൊക്കെ വൈറലായി മാറിയിരുന്നു. പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു ജാന്‍മണി ബിഗ് ബോസ് വീടിനോട് വിട പറഞ്ഞത്. ഇപ്പോഴിതാ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ബിഗ ്‌ബോസ് യാത്ര ഓര്‍ത്തെടുക്കുകയാണ് ജാന്‍മണി.

പുറത്തുള്ളവര്‍ക്ക് ബിഗ് ബോസ് ഒരു ഗെയിം ആയിരിക്കാം പക്ഷെ തനിക്ക് അതൊരു വീടായിരുന്നു എന്നാണ് ജാന്‍മണി പറയുന്നത്. ജിന്റോ, ഋഷി, അന്‍സിബ, യമുന എന്നിവരുമായാണ് തനിക്ക് ഏറ്റവും അടുപ്പും തോന്നിയതെന്നും ജാന്‍മണി പറയുന്നുണ്ട്. യമുന പുറത്തു പോയപ്പോള്‍ താന്‍ വിഷാദത്തിലായിപ്പോയെന്നാണ് താരം പറയുന്നത്. എന്നാല്‍ തന്റെ ആ അവസ്ഥയൊന്നും പുറത്ത് വന്നിട്ടില്ലെന്നും ജാന്‍മണി പറയുന്നു.

Bigg Boss

ഒരു ദിവസം രാത്രി വിയര്‍ത്ത് കൊട്ടി ഞാന്‍ തുണി ഊരിക്കളഞ്ഞു. അത് കഴിഞ്ഞപ്പോഴാണ് ഞാന്‍ കാമറ ശ്രദ്ധിക്കുന്നത്. ഇത് കാണിക്കരുതെന്ന് അപേക്ഷിച്ച് ഞാന്‍ ബ്ലാങ്കറ്റ് കൊണ്ട് മൂടി അവിടെ കിടന്നുവെന്നും ജാന്‍മണി തുറന്നു പറയുന്നു. അതേസമയം, ആരോ എന്നെ തൊടുന്നത് പോലെ തോന്നിയിട്ട് പാനിക്ക് ആയ അവസ്ഥയൊക്കെ ഉണ്ടായിരുന്നു എന്നും ജാന്‍മണി വെളിപ്പെടുത്തുന്നു. എന്നാല്‍ അതൊന്നും പുറത്ത് വന്നിട്ടില്ലെന്നും ജാന്‍മണി പറയുന്നു.

ബിഗ് ബോസ് വീടിന് അകത്തും പുറത്തും ഹിറ്റായി മാറിയ ജിന്‍ജാ കൂട്ടുകെട്ടിനെക്കുറിച്ചും ജാന്‍മണി സംസാരക്കുന്നുണ്ട്. താന്‍ പുറത്തായപ്പോള്‍ ജിന്റോചേട്ടന്‍ വല്ലാതെ വിഷമിച്ചുവെന്നും തനിക്ക് ആ മുഖത്ത് നോക്കാന്‍ പോലും സാധിച്ചില്ലെന്നും ജാന്‍മണി പറയുന്നുണ്ട്. ജിന്റോ ചേട്ടനെ തനിക്ക് മിസ് ചെയ്യുന്നുണ്ടെന്നും ജാന്‍ പറയുന്നു. ജിന്റോ തന്റെ ചേട്ടനാണെന്നും ആ ബഹുമാനം അദ്ദേഹത്തോടുണ്ടെന്നും ജാന്‍മണി പറയുന്നു. ഒരു അനിയത്തിയെ പോലെ തന്നെ സ്‌നേഹിക്കുകയും തന്നെ പൊന്നുപോലെ കൊണ്ടു നടക്കുകയും ചെയ്തിട്ടുണ്ട്. ജിന്റോ പാവമാണെന്നും ജാന്‍ പറയുന്നു.

അതേസമയം ജിന്റോയ്ക്ക് കാര്യങ്ങള്‍ സംസാരിക്കാനറിയില്ലെന്നും പക്ഷെ നല്ല ഗെയ്മര്‍ ആണെന്നും ജാന്‍മണി പറയുന്നു. എന്നാല്‍ കള്ളത്തരവും ജിന്റോയുടെ കയ്യിലുണ്ടെന്നാണ് ജാന്‍മണി പറയുന്നത്. ബിഗ് ബോസ് വീടിന് അകത്തും പുറത്തും വിവാദമായി മാറിയ ജാസ്മിന്‍-ഗബ്രി കൂട്ടുകെട്ടിനെക്കുറിച്ചും ജാന്‍മണി സംസാരിക്കുന്നുണ്ട്. ജാസ്മിന്റേയും ഗബ്രിയുടേയും പ്രണയം ഫേക്കാണെന്നാണ് ജാന്‍മണി പറയുന്നത്.

പുറത്തൊരാള്‍ക്ക് വാക്ക് കൊടുത്തിട്ട് വരുമ്പോള്‍ അകത്ത് കാണുന്ന ഒരാള്‍ ഒരിക്കലും പ്രധാനമാകില്ലെന്നാണ് ജാന്‍മണിയുടെ അഭിപ്രായം. പുറത്തുള്ള ആളുടെ കൂടിയാണ് ജീവിതകാലം മുഴുവന്‍ കഴിയാന്‍ തീരുമാനിക്കുന്നത്. കൂടെയിരിക്കുന്ന ആളോട് ഇഷ്ടം തോന്നിയാലും അത് നിയന്ത്രിക്കാന്‍ പറ്റണമെന്നും ജാന്‍മണി പറയുന്നുണ്ട്. ജാ്‌സ്മിന്റേയും ഗബ്രിയുടേയും കുറച്ച് വീഡിയോകള്‍ താന്‍ പുറത്ത് വന്നപ്പോള്‍ കണ്ടുവെന്നും അവര്‍ തമ്മില്‍ യഥാര്‍ത്ഥ പ്രണയമായിരുന്നുവെങ്കില്‍ അതെല്ലാം ക്യാമറയില്‍ നിന്നും മറച്ചുവെക്കാന്‍ ശ്രമിക്കുമായിരുന്നു എന്നാണ് ജാന്‍മണി പറയുന്നത്.

Bigg Boss

അതേസമയം തനിക്ക് ഒരാളോട് പ്രണയം തോന്നിയതിനെക്കുറിച്ചും ജാന്‍മണി അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ഇപ്പോള്‍ പറയേണ്ട, ഞാന്‍ കണ്‍ഫ്യൂസ്ഡ് ആണ്, ആ വീട് അങ്ങനെയാണ്, പുറത്തേക്ക് കണക്ഷനൊന്നുമില്ലല്ലോ. നമ്മള്‍ ചിലപ്പോള്‍ അങ്ങനെ ആയിപ്പോകും എന്നാണ് ജാന്‍മണി പറയുന്നത്. യമുന ചേച്ചി പോകുന്നതിന് മുന്‍പേ തന്നെ എനിക്ക് ആ ഫീലിങ് ഉണ്ടാര്‍ന്നു. ചേച്ചിയോട് ഞാന്‍ പറഞ്ഞിട്ടുണ്ടെന്നും ജാന്‍മണി തുറന്നു പറയുന്നു.

അതേസമയം രണ്ട് പേര്‍ കൂടി ബിഗ് ബോസ് വീടിനോട് വിട പറഞ്ഞിരിക്കുകയാണ്. പരുക്കിനെ തുടര്‍ന്ന് പൂജയും മാനസികമായി തളര്‍ന്ന സിബിനുമാണ് ഷോയില്‍ നിന്നും പിന്മാറിയത്. ഇതിനിടെ പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന സിജോ ഷോയിലേക്ക് തിരികെ വരികയും ചെയ്തിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X