മറ്റുള്ളവര്‍ക്ക് കണ്ടന്റാകുന്ന ജാസ്മിനും ഗബ്രിയും; ഒരു സംഭവം ട്രെന്‍ഡ് ആകുന്നുണ്ട്, ശ്രദ്ധിച്ചോ?

ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ്. സീസണ്‍ 6ലെത്തി നില്‍ക്കുകയാണ് മലയാളം ബിഗ് ബോസ്. വീടിന് അകത്തും പുറത്തും ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ചയില്‍ നിറഞ്ഞു നില്‍ക്കുന്ന പേരുകളാണ് ജാസ്മിനും ഗബ്രിയും. തുടക്കം മുതല്‍ക്കെ ഒരുമിച്ച് നിന്ന് ഗെയിം കളിക്കുന്ന ഇരുവരും അകത്തും പുറത്തും വിമര്‍ശനങ്ങള്‍ നേരിട്ടവരാണ്. അകത്തു നടക്കുന്നതിനേക്കാള്‍ നാടകീയ രംഗങ്ങളും വിവാദങ്ങളും പുറത്ത് അരങ്ങേറുകയും ചെയ്തിട്ടുണ്ട്.

ജാസ്മിനും ഗബ്രിയും പുറത്തു നിന്നും പ്ലാന്‍ ചെയ്ത് വന്ന ലവ് ട്രാക്ക് ഗെയിം കളിക്കുന്നുവെന്നതാണ് ഇരുവരും നേരിടുന്ന പ്രധാന വിമര്‍ശനം. പുതിയ വൈല്‍ഡ് കാര്‍ഡുകള്‍ വന്നതോടെ ബിഗ് ബോസ് വീട്ടിലെ മറ്റ് അംഗങ്ങളും ജാസ്മിനും ഗബ്രിയ്ക്കുമെതിരെ തിരിയുന്നതിന് വീട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ജാസ്മിനെ അനുകൂലിച്ചും എതിര്‍ത്തും പ്രേക്ഷകര്‍ രംഗത്ത് എത്തുന്നുണ്ട്. ഇതിനിടെ ഒരു കുറിപ്പ് ചര്‍ച്ചയാവുകയാണ്.

Bigg Boss

ഗബ്രിയും ജാസ്മിനും കാരണമാണ് കണ്ടന്റുണ്ടാകുന്നതെന്ന് പറയപ്പെടുന്നതിനെക്കുറിച്ചുള്ള കുറിപ്പാണ് ചര്‍ച്ചയാകുന്നത്. ജാസ്മിനും ഗബ്രിയും കണ്ടന്റ് ഉണ്ടാക്കുന്നവരെല്ലാം മറ്റുള്ളവര്‍ ഉണ്ടാക്കുന്ന കണ്ടന്റിന്റെ ഭാഗമാവുകയാണ് ചെയ്യുന്നതെന്നാണ് കുറിപ്പില്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ഒരു സംഭവം ട്രെന്‍ഡ് ആകുന്നുണ്ട് ഇവിടെ. ആരെങ്കിലും ശ്രദ്ധിച്ചുവോ? അതായത്, ജാസ്മിനും ഗബ്രിയും ഉള്ളോണ്ടാണ് മറ്റുള്ളവര്‍ക്ക് അവിടെ കണ്ടന്റ് കിട്ടുന്നത് എന്ന്.. പറയുന്നത് മേല്‍പ്പറഞ്ഞ രണ്ടു പേരെയും സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ ആണ്. അവര്‍ അക്കാര്യം അഭിമാനത്തോടെയാണ് ഇവിടെ അവതരിപ്പിക്കുന്നതും. ഇഷ്ടപ്പെടുന്നവരാണ്. സ്വാഭാവികം. ബേസിക്കലി, ഇവര്‍ പറഞ്ഞു വയ്ക്കുന്നത് ഇതാണ്.

1.മറ്റുള്ളവര്‍ക്ക് കണ്ടന്റ് ആയി മാറാന്‍ വേണ്ടി കളിക്കുന്ന രണ്ട് പേര്‍ ആണ് ജാസ്മിനും ഗബ്രിയും.
2. അങ്ങനെ മറ്റുള്ളവരുടെ കണ്ടന്റ് ആയി മാറുന്നവര്‍ ആണ് ബിഗ് ബോസ് പോലൊരു ഷോയില്‍ ഏതൊരു സിനരിയോയിലും ദുര്‍ബലര്‍, അത് അഭിമാനത്തോടെ പറയുന്നതിന്റെ ലോജിക്.

Bigg Boss

അതുകൊണ്ട്, മറ്റുള്ളവരുടെ കണ്ടന്റ് ആയി മാറാതെ മറ്റുള്ളവരെ കണ്ടന്റ് ആക്കി മാറ്റുന്ന മൈന്‍ഡ് ഗെയിം എന്നാണ് ഇവരില്‍ നിന്നും കാണാന്‍ കഴിയുക എന്നാണ് അറിയേണ്ടത്. ചുറ്റുമുള്ളതില്‍ നിന്നും കണ്ടന്റ് കണ്ടെത്തുന്നവന്‍ ആരോ അവന്‍ ആണ് വിജയി, അല്ലാതെ കണ്ടന്റ് ആകാന്‍ വേണ്ടി നിന്ന് കൊടുക്കുന്നവര്‍ അല്ല. അത് ബിഗ് ബോസ് ഷോയില്‍ ആയാലും അതിന് പുറത്ത് ആയാലും.

നിലവില്‍, അവിടെ കഴിവുള്ള മറ്റുള്ളവര്‍ കണ്ടെത്തുന്ന കണ്ടന്റിന്റെ ഭാഗമാകുന്നത് കൊണ്ട് മാത്രമാണ് ഇടയ്‌ക്കെങ്കിലും ജാസ്മിനെ ഒക്കെ കാമറ നോക്കുന്നതും നമുക്കൊക്കെ കാണാന്‍ കഴിയുന്നതും. അതിനാല്‍, അവരെ സ്‌നേഹിക്കുന്നവര്‍ അഭിമാനത്തോടെ പറയുന്ന ഇക്കാര്യം ഒന്ന് കൂടി വിലയിരുത്തണം എന്ന അഭ്യര്‍ത്ഥനയോടെ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. അതേസമയം ഈ ആഴ്ച ആരായിരിക്കും പുറത്ത് പോവുക എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. കഴിഞ്ഞ ആഴ്ചയിലെ അതേ നോമിനേഷന്‍ ലിസ്റ്റ് ഈ ആഴ്ചയിലേക്കും നിലനിർത്തുകയായിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X