ജാസ്മിന്‍ അഫ്‌സല്‍ പുറത്തുണ്ടെന്ന പ്രതീക്ഷയില്‍! 2 മാസം കഴിഞ്ഞാല്‍ കല്യാണമെന്ന് പറഞ്ഞു: നന്ദന

ബിഗ് ബോസ് മലയാളം സീസണ്‍ 6 ആര് വിജയിച്ചാലും ഈ സീസണ്‍ ഓര്‍ത്തിരിക്കാന്‍ പോകുന്നത് ഗബ്രി-ജാസ്മിന്‍ കോമ്പോയുടെ പേരിലായിരിക്കും. അകത്തും പുറത്തും വലിയ കോളിളക്കം സൃഷ്ടിച്ചാണ് ഇരുവരുടേയും സൗഹൃദമാണ്. പ്രണയം, പ്രണയ നാടകം, കോമ്പോ നാടകം, സൗഹൃദം, ക്ലാരിറ്റിയില്ലാത്ത ബന്ധം തുടങ്ങി ഒരുപാട് പേരുകള്‍ കേട്ടതാണ് ഗബ്രി-ജാസ്മിന്‍ കൂട്ടുകെട്ട്.

ഇപ്പോഴിതാ ഈ കൂട്ടുകെട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് നന്ദന. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസിലെത്തിയ താരമാണ് നന്ദന. എട്ടാഴ്ചയോളം ബിഗ് ബോസ് വീട്ടില്‍ നില്‍ക്കാനും നന്ദനയ്ക്ക് സാധിച്ചു. സാധാരണക്കാരുടെ പ്രതിനിധിയായാണ് നന്ദന ബിഗ് ബോസ് വീട്ടിലെത്തിയത്. മികച്ച പ്രകടനം പുറത്തെടുക്കാനും നന്ദനയ്ക്ക് സാധിച്ചിരുന്നു.

Bigg Boss

ഇപ്പോഴിതാ ഇന്ത്യന്‍ സിനിമാ ഗ്യാലറിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗബ്രിയും ജാസ്മിനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് നന്ദന. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ജാസ്മിനെതിരെ ഗെയിം കളിക്കണമെന്നൊന്നും ഞാന്‍ ആലോചിച്ചിരുന്നില്ലെന്നാണ് നന്ദന പറയുന്നത്. അതേസമയം ജാസ്മിന്‍ സംസാരിച്ചാല്‍ കൂട്ടാകുന്ന ആളാണെന്നും നന്ദന അഭിപ്രായപ്പെടുന്നുണ്ട്. ജാസ്മിനെതിരെ ഗെയിം പ്ലാന്‍ ചെയ്തല്ല താന്‍ പോയതെന്നും ജാസ്മിനെതിരെ കളിക്കണം എന്ന നിര്‍ദ്ദേശവും തനിക്ക് ലഭിച്ചിരുന്നില്ലെന്നും നന്ദന പറയുന്നുണ്ട്. ഗബ്രിയും ജാസ്മിനും തമ്മില്‍ പ്രണയമാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും നന്ദന പറയുന്നുണ്ട്.

ബിഗ് ബോസ് വീട്ടിലേക്ക് കയറും മുമ്പ് ഗബ്രിയും ജാസ്മിനും എന്താണ് കാണിക്കുന്നതെന്ന് തനിക്ക് തോന്നിയിരുന്നു. എന്നാല്‍ അകത്തു കയറിയപ്പോള്‍ അതില്‍ മാറ്റം വന്നുവെന്നാണ് നന്ദന പറയുന്നത്. ഗബ്രിയക്കും ജാസ്മിനും അവരുടേതായ ഇടം ഉണ്ടെങ്കിലും മറ്റുള്ളവരോടും സംസാരിക്കുന്നുണ്ടെന്നും അതിനാല്‍ അവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നാണ് നന്ദന പറയുന്നത്.

ജാസ്മിനും ഗബ്രിയും പ്രണയമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. സൗഹൃദമാണോയെന്ന് ചോദിച്ചാല്‍ സൗഹൃദമാണ്, പ്രണയമാണോ എന്ന് ചോദിച്ചാല്‍ അല്ല എന്നാണ് ഞാന്‍ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ജാസ്മിന്‍ പറഞ്ഞതെന്നാണ് നന്ദന പറയുന്നത്. രണ്ട് പേരോടും സംസാരിച്ചപ്പോള്‍ അവര്‍ നല്ല മനുഷ്യരാണ്. പ്രണയമാണെന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. ജാസ്മിന്‍ പറഞ്ഞത് ഒന്നരക്കൊല്ലമായി ഒരു റിലേഷന്‍ ഉണ്ട്, പുറത്തിറങ്ങുമ്പോള്‍ അവന്‍ കൂടെയുണ്ടാകുമെന്ന് പറഞ്ഞു എന്നും നന്ദന പറയുന്നു.

Bigg Boss

അപ്പോള്‍ എനിക്ക് പാവം തോന്നി. അങ്ങനെ കൂടെയുണ്ടാകട്ടെയെന്ന് തോന്നി. രണ്ട് മാസം കഴിയുമ്പോള്‍ വിവാഹം ഉണ്ടാകുമെന്ന് പറഞ്ഞു. അപ്പോള്‍ പൊളിക്കണമല്ലോയെന്ന് ഞാന്‍ പറഞ്ഞിരുന്നു. പുറത്തിറങ്ങിയപ്പോള്‍ ആണ് ആ ബന്ധത്തില്‍ എന്തൊക്കെയോ ഇഷ്യൂ ഉണ്ടായിട്ടുണ്ടെന്ന്. അത് കേട്ടപ്പോള്‍ സങ്കടം തോന്നി എന്നാണ് നന്ദന പറയുന്നത്. ജാസ്മിന്‍ അവിടെ അതൊക്കെ ആലോചിച്ച് ഇരിക്കുകയായിരിക്കുമല്ലോ എന്നാണ് നന്ദന ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍ ആ ചേട്ടനേയും പറയാന്‍ ആകില്ല എന്നും നന്ദന അഭിപ്രായപ്പെടുന്നുണ്ട്. കാരണം ജാസ്മിന്‍-ഗബ്രി കോമ്പോയൊന്നും പുറത്ത് കാണുന്നവര്‍ക്ക് ഇഷ്ടമാകണമെന്നില്ലല്ലോ. എനിക്ക് ഒരു റിലേഷന്‍ ഉണ്ടായിട്ട് ഞാന്‍ അവിടെ പോയി അഫെയര്‍ ഇല്ലെന്നൊക്കെ പറയുമ്പോള്‍ പുറത്ത് ഉള്ളയാള്‍ക്ക് സഹിക്കില്ലല്ലോ. അപ്പോള്‍ ആ ചേട്ടനും വിഷമം കാണുമല്ലോ എന്നാണ് നന്ദന പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X