ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?

ബിഗ് ബോസ് വീട്ടിലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. പക്ഷെ അകത്തും പുറത്തും കടുത്ത വിമര്‍ശനങ്ങളും ജാസ്മിന്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം പവര്‍ റൂമിന്റെ ഭാഗത്തു നിന്നും ജാസ്മിനോടുണ്ടായ സമീപനത്തെ തുടര്‍ന്ന് ജാസ്മിന് പിന്തുണ ലഭിക്കുന്ന സാഹചര്യമുണ്ടായിരുന്നു. പക്ഷെ ഇത് ജാസ്മിന്‍ സ്വയം വരുത്തി വച്ചതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത്.

ജാസ്മിനെതിരെ ബിഗ് ബോസ് വീടാകെ തിരിഞ്ഞിരിക്കുകയാണെന്നും ജാസ്മിന്‍ ഒറ്റപ്പെട്ടിരിക്കുകയാണെന്നുമാണ് താരത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഇതിനെതിരെയുള്ള ഒരു കുറിപ്പ് ചര്‍ച്ചയാവുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Bigg Boss

ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട, ഇതാണ് പുതിയ അടവുനയം..നാണമില്ലേ ഇത് പറയാന്‍. കഴിഞ്ഞുപോയതൊക്കെ എല്ലാരും വളരെ സൗകര്യപൂര്‍വ്വം അങ്ങ് മറന്ന് കളഞ്ഞൂ അല്ലേ? ഈ വൈല്‍ഡ് കാര്‍ഡ് വരുന്നതിന് മുമ്പ് ഒരു സമയമുണ്ടായിരുന്നു. അന്ന് ജിന്റോയെ ഒറ്റപ്പെടുത്തി പരമാവധി നിങ്ങള്‍ ദ്രോഹിച്ചു. എക്‌സൈസ്‌കാര് കള്ളവാറ്റ് പിടിക്കാന്‍ പോണ ആവേശമായിരുന്നല്ലോ എല്ലാത്തിനും ജിന്റോടെ മേക്കിട്ട് കേറി ഷൈന്‍ ചെയ്യാന്‍.

വന്ദേ ഭാരത് സ്പീഡില്‍ തര്‍ക്കിച്ച് നേടാനും ഇംഗ്‌ളീഷില്‍ സ്പീച്ചാനും പറ്റാത്ത കൊണ്ട് തെറ്റിദ്ധരിപ്പിച്ചും വളച്ചൊടിച്ചും ചതിച്ചും എത്ര നാണം കെടുത്തി ആ പാവത്തിനെ. അന്നൊക്കെ മുന്‍പന്തിയില്‍ നിന്നിരുന്ന ആളുകളാണ് ഒരു പ്രത്യേക തരം റിലേഷന്‍ഷിപ്പ് കണ്ടുപിടിച്ച മഹാനും മഹതിയും. ജിന്റോക്ക് തന്റെ ഭാഗം പറയാനുള്ള, സംസാരിക്കാനുള്ള ഗ്യാപ്പ് പോലും കൊടുക്കാതെ വളഞ്ഞിട്ടാക്രമിച്ച മിടുക്കന്മാരും മിടുക്കികളുമാണ് എല്ലാവരും. ഒരു കാര്യവുമില്ലാത്ത വിഷയങ്ങള്‍ വളച്ചൊടിച്ചും ഊതിപ്പെരുപ്പിച്ചും അവസരം മുതലാക്കിയും എല്ലാവരും ജിന്റോടെ മേക്കിട്ട് കേറി ഷൈന്‍ ചെയ്ത് ഒറ്റപ്പെടുത്തി നാണം കെടുത്തിയത് പ്രേക്ഷകര്‍ കണ്ടതാണ്.

വ്യക്തിവൈരാഗ്യം പക്ഷാഭേതം മാത്രം മുന്‍നിര്‍ത്തി ഒരുമാതിരി നാലാംകിട പകപോക്കലുകളും സ്വേച്ഛാധിപത്യവും മാത്രം നിരന്തരം പുലര്‍ത്തിപ്പോന്നിരുന്ന ഒരു വലിയ കൂട്ടത്തെയും ഒറ്റയാക്കപ്പെട്ട ജിന്റോയേയും ആണ് സമൂഹത്തിന് നേരേ പിടിച്ച കണ്ണാടിയില്‍ കണ്ടുകൊണ്ടിരുന്നത്. ആരും കൂടയില്ലങ്കിലും കളിച്ച് മുന്നേറാം എന്ന തികഞ്ഞ ആത്മവിശ്വാസം ജിന്റോക്കുണ്ടായിരുന്നു, ഇത് മനസ്സിലാക്കിയ എതിരാളികളാണ് അയാളെ എതിര്‍ത്തിരുന്നത്, സിജോയും റോക്കിയും കൂടി പുറത്തേക്ക് പോയപ്പോള്‍ പക്ഷാഭേത നയവഞ്ചനാ ഗ്രൂപ്പിന്റെ മുന്നില്‍ ബാലികേറാമലയായി പൊതു എതിരാളിയായി ജിന്റോ മാറുകയായിരുന്നു.

പല വിധത്തില്‍ ജിന്റോയെ തകര്‍ക്കാന്‍ ശ്രമങ്ങള്‍ ഗൂഡാലോചനകള്‍ സംഘം ചേര്‍ന്ന് ഇവര്‍ നടത്തി. സ്ത്രീ വിരോധി എന്ന് മുദ്ര കുത്തി പൊതുജനമധ്യത്തില്‍ നാണം കെടുത്തി ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു ആദ്യം, അവിടെ മറ്റാര്‍ക്കും ബാധകമല്ലാത്ത ഗുഡ് ടച്ച് ബാഡ് ടച്ച് എന്നൊരു ക്യാറ്റഗറി കണ്ടുപിടിച്ച് നാണം കെടുത്തി ഭാവിയും കൂടി നശിപ്പിക്കാന്‍ ശ്രമിച്ചു, വേറെയാര് എന്ത് ചെയ്താലും അതവരുടെ ഗെയിം, മറിച്ച് ജിന്റോ വാ തുറന്നാല്‍ കള്ളം പറഞ്ഞു എന്ന് പേരും.

അന്തസ്സിന്റേയും ആഭിജാത്യത്തിന്റേയും കണ്‍കണ്ട സംസ്‌കൃതപണ്ഡിത ദേവത സ്വന്തം ഉടുതുണിയെല്ലാം കൂടി ആ ഹാളില്‍ കൊണ്ടുവെച്ചിട്ട് സൊറ പറയാന്‍ പോയി അത് ചൂണ്ടിക്കാണിച്ച പേരില്‍ ബിഗ് ബോസ് ഹൗസ് മംഗള്‍യാന്‍ വരെ പോയിട്ട് തിരിച്ച് വന്നു, അങ്ങോട്ട് ചെന്ന് ഓരോന്ന് പറഞ്ഞിളക്കിട്ട് അയാള്‍ പ്രതികരിക്കുമ്പോള്‍ അതില്‍ നിന്ന് ഓരോ കുത്തും കോമയും വരെ സ്‌പോട്ട് ചെയ്ത് പെറുക്കിയെടുത്ത് ആയുധമാക്കി തര്‍ക്കിച്ചും വളച്ചൊടിച്ചും അയാളുടെ വായടപ്പിച്ച് മിടുക്കന്മാരും മിടുക്കികളുമായ മനുഷ്യത്വവും അന്തസ്സും നിറഞ്ഞുതുളുമ്പിയ പുണ്യാളന്മാരായിരുന്നു അവിടുണ്ടായിരുന്നത്. എന്നിട്ടും ജിന്റോ അവര്‍ പ്രതീക്ഷിച്ച പോലെ തകര്‍ന്നില്ല.

കിട്ടുന്ന പൊട്ട് പൊടി കാര്യങ്ങള്‍ കാരണങ്ങള്‍ അവസരങ്ങള്‍ ഒന്നുകൊണ്ടും കളി നടക്കാതെ വന്നപ്പോള്‍ പുറകേ നടന്ന് ക്ഷമ പരീക്ഷിക്കാന്‍ പ്രകോപിപ്പിക്കാന്‍ ശ്രമം, ഫിസിക്കല്‍ അസോള്‍ട്ടില്‍ പെടുത്തി പുറത്താക്കാം എന്ന് കരുതി അവിടേയും ജിന്റോ പിടിച്ചുനിന്നു. ചിലപ്പോഴെങ്കിലും അല്പമെങ്കിലും മനുഷ്യത്വം കാണിച്ചത് അന്‍സിബയും ഋഷിയും ജാന്‍മൊണിയും മാത്രമാണ് . തികച്ചും ഒറ്റക്കുതന്നെയാണ് ജിന്റോ എന്നും ഗെയിം കളിച്ചതും പ്‌ളാന്‍ ചെയ്തതും.

അപ്‌സരയും ശരണ്യയും ശ്രീതുവും അര്‍ജ്ജുനും ജാസ്മിനും ജാസ്മിന്റെ ഇനിയും വ്യക്തമായിട്ടില്ലാത്ത റിലേഷന്‍ഷിപ്പില്‍ ഉള്ള കൂട്ടുകാരനും നോറയും വരെ, ഒരാള്‍ മറ്റൊരാളെ ഡിപ്പന്റ് ചെയ്തും ഗ്രൂപ്പ് കളിച്ചും പക്ഷാഭേതം കാണിച്ചും ഓരോരോ സ്ഥാനങ്ങള്‍ നേടിയെടുത്ത് സേഫായും സേവായും ഫേക്ക് ഗെയിം കളിച്ച് നാട്ടുകാരുടെ കണ്ണില്‍പൊടിയിട്ട് ജിന്റോടെ മേക്കിട്ട് കേറി വീടിനകത്തെ ഭൂരിപക്ഷം കാണിച്ച് പേടിപ്പിച്ച് മുന്നോട്ട് പോകുക മാത്രമല്ല ജാസ്മിന്‍ അപ്‌സര റസ്മിന്‍ ചപ്രി എന്നിവര്‍ക്ക് എന്ത് ചീത്തയും തെറിയും ആഭാസവും കാട്ടിക്കൂട്ടാം പറയാം ആരും ഒന്നും ചോദിക്കാനോ മിണ്ടാനോ പാടില്ല .

അങ്ങനെ പൊയ്‌ക്കോണ്ടിരിക്കുമ്പോഴാണ് വൈല്‍ഡ് കാര്‍ഡ് എന്ററി ആയിട്ട് സിബിന്‍ പൂജ എന്നിവരടങ്ങുന്ന ആറംഗസംഘം വീട്ടിലേക്ക് വരുന്നത്. ബ്രിട്ടീഷ് മേല്‍ക്കോയ്മയെ ഓര്‍മ്മിപ്പിച്ചിരുന്ന അപ്‌സര റസ്മിന്‍ ജാസ്മിന്‍ ചപ്രി എന്നിവര്‍ക്കിടയിലേക്ക് കടന്നു വന്ന് വൈല്‍ഡ് കാര്‍ഡ് എന്ററി വലിയൊരു ഷോക്ക് തന്നെയായിരുന്നു. ഇവരുടെ അടവുനയങ്ങള്‍ ചതികള്‍ ഇരട്ടത്താപ്പുകള്‍ എല്ലാം പുറത്തുനിന്ന് കണ്ടുവന്നവരാണവര്‍ സ്വാഭാവികമായും ചപ്രിക്കും അവസരക്കും ജാസ്മിനും റസ്മിനും പണികിട്ടും എന്നുള്ളത് ആരും ആര്‍ക്കും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. കിട്ടി..

മുട്ടന്‍ തിരിച്ചടികള്‍ തന്നെ എല്ലാവര്‍ക്കും കിട്ടി. ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ വെറുപ്പിച്ച ജബ്രികള്‍ക്ക് തന്നെ ആദ്യം ആ പരീക്ഷ നേരിടേണ്ടതായി വന്നു. ജബ്രികളുടെ സകല കള്ളക്കളികളും പുറത്ത് വന്ന ഒരാഴ്ച ആയിരുന്നു അത് , പുറത്ത് നിന്ന് കിട്ടിയ പൊട്ടും പൊടിയും വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നാട്ടുകാരെ ബോധിപ്പിക്കാന്‍ ഓസ്‌കാര്‍ ലെവല്‍ ക്‌ളാരിഫികേഷനുകളും തള്ളിമറിക്കലുകളുകള്‍ക്കും ഒടുവില്‍ ഒരേസമയം കമിതാവും അച്ഛനും അമ്മയും മകനും മകളും സഹോദരിയും സഹോദരനും ഭര്‍ത്താവും ഭാര്യയും അയല്‍പക്കത്തെ അപ്പൂപ്പനും വാര്‍ഡ് മെമ്പറും പഞ്ചായത്ത് പ്രസിഡണ്ടും ഒക്കെയായിരുന്ന കഷ്ടപ്പെട്ട് കണ്‍ട്രോള്‍ ചെയ്ത് മാതൃകയാവുന്ന ആ ഒരു പ്രത്യേക തരം റിലേഷന്‍ഷിപ്പ് കേരളക്കരയാകെ ചീഞ്ഞ് നാറി.

ഹൈലൈറ്റ് അതല്ല ഈ റിലേഷന്‍ഷിപ്പ് കണ്ടുപിടിച്ച മഹാന് ഫിസിക്കല്‍ അട്രാക്ഷന്‍ മറ്റൊരാളോടും. ആരുടെ കുഴപ്പം? പ്രേക്ഷകരുടേയോ? പിന്നെയങ്ങോട്ട് രണ്ടുദിവസം ഓസ്‌കാറിനേയും വെല്ലുന്ന മെഡിക്കല്‍ കോളേജ് നാടകം.. ഛര്‍ദ്ദിക്കുന്നു തലകറങ്ങി വീഴുന്നു ബിപി താഴോട്ട് പോകുന്നു പിന്നെ മേലോട്ട് പോകുന്നു കാറുന്നു കൂവുന്നു സൈക്കോളജിസ്റ്റ് വരുന്നു എന്തിനധികം പറയുന്നു ലീല പാലസ് പോലെ കിടന്ന ബിഗ് ബോസ് ഹൗസ് വെല്ലൂര്‍ ഹോസ്പിറ്റല്‍ ആയി മാറിയ 2 ദിവസങ്ങളായിരുന്നു അത്..

കര്‍മ്മ തിരിച്ചടിച്ചപ്പോള്‍ ക്വിറ്റ് ചെയ്ത് പോകുവാണ് എന്നൊക്കെപ്പറഞ്ഞ് പൊലിപ്പിക്കാന്‍ നോക്കി പക്ഷേ പോയില്ല. സൈക്കോളജിസ്റ്റ് എന്ത് മൃതസഞ്ജീവനി ആണോ കൊടുത്തത് അറിയില്ല സകല ഊളത്തരങ്ങളും അലമ്പും ആഭാസത്തരവുമെല്ലാം അതേപടി തിരിച്ച് പിടിച്ച് അടുത്ത ദിവസം രാവിലെ കളത്തിലിറങ്ങി രണ്ടുപേരും. അതേസമയം
അവസര പതിവുപോലെ അവിടെയും ഇവിടെയും അപ്പുറത്തും ഇപ്പുറത്തും എല്ലാം കുമ്പിടി കളിച്ച് ഒരേ സമയം നന്മ മരമായി നിന്ന് പോരുന്നു ആര്‍ക്കും ഒന്നും മനസ്സിലായില്ല എന്നാണ് പാവം ഇപ്പോഴും വിചാരിച്ചിരിക്കുന്നത്, കഷ്ടം.

സിബിന്‍ മികച്ച രീതിയില്‍ ഗെയിം പ്‌ളാനിങ് നടത്തുന്നു കളിക്കുന്നു. പവര്‍ ടീം എന്താണ് എന്ന് ഈ ആഴ്ചയിലെ പവര്‍ ടീം കാണിച്ചുകൊടുത്തു. ജാസ്മിനും റസ്മിനും അവസരയും ചപ്രിയും നേരിട്ടുകൊണ്ടിരിക്കുന്നത് കര്‍മ്മ തിരിച്ചടികള്‍ മാത്രമാണ് അന്ന് കുരുപൊട്ടാത്തവര്‍ ഇന്ന് എന്തിന് കുരുപൊട്ടിക്കുന്നു?

ചിത്രത്തിലെ നടുവില്‍ കാണുന്ന ഫോട്ടോ.. സായ്‌നേയും നന്ദനയേയും കണ്‍വിന്‍സ് ചെയ്യാന്‍ പോയിവന്ന ശേഷം ജാസ്മിന്‍ സിബിന്റെ പുറകേ നടന്ന് ശല്ല്യം ചെയ്യുന്നതാണ്. 'ഇപ്പോഴൊന്നും പറയേണ്ട നാളെ സംസാരിക്കാം' എന്നയാള്‍ പറയുന്നുണ്ട് പലതവണ പിന്നേയും വിടാതെ പിന്തുടര്‍ന്നും തടഞ്ഞ് നിര്‍ത്തിയും പ്രകോപിപ്പിച്ചും എന്ത് നേടിയെടുക്കാനാണ് ജാസ്മിന്‍ ശ്രമിക്കുന്നത്? എന്നിട്ട് ജാസ്മിന്റേയും ചപ്രിയുടേയും അതേ ക്യാറ്റഗറിയുള്ള കുറേയാളുകള്‍ ഇതിനെ വളച്ചൊടിച്ച് ഒരു പെണ്ണിനെ നേരിടാന്‍ ഒരു പട എന്ന ക്യാപ്ഷന്‍ ഉണ്ടാക്കിയിരിക്കുന്നു. ഇത്രയും ചീപ്പ് ആയ ആളുകളാണോ ചപ്രീടേം ജാസ്മിന്റേം സപ്പോര്‍ട്ടേര്‍സ്? അല്ല അതങ്ങനെയാകണമല്ലോ അല്ലേ

പട്ടീടെ പോലും വില കിട്ടിയില്ല എന്ന് പറഞ്ഞ് ജാസ്മിന്‍ പരാതി പറയുന്നുണ്ടായിരുന്നു. ജാസ്മിനും ചപ്രിയും അവസരയും റസ്മിനും ആര്‍ക്കേലും ഈ പറഞ്ഞത് കൊടുത്തിട്ടുണ്ടോ? വിതച്ചതല്ലേ കൊയ്യാനാകൂ.. എന്തിനീ പ്രഹസനം മുഴുവനും. തേഞ്ഞ് ഒട്ടി പടമായി പോയ ജാസ്മിന്റേയും ചപ്രിയുടേയും അവസരയുടേയും റസ്മിന്റേയും നാലാംകിട പൊറാട്ട് നാടകമാണ് ഇപ്പോള്‍ നടക്കുന്നത്.

എല്ലാവരും ജാസ്മിനെതിരാവുന്നു അതിനര്‍ത്ഥം ജാസ്മിന്‍ അത്രക്ക് ശക്തയായ മത്സരാത്ഥിയാണ് എന്നും ഊള ഫാന്‍സ് തള്ളിമറിക്കുന്നുണ്ട്. ശക്തയായ മത്സരാത്ഥി ജാസ്മിന്‍,ഒരു പടയല്ല..ഒരു മല തന്നെ ഉരുണ്ട് വന്നാലും എന്തിന് ഭയക്കണം? ജിന്റോയെ എല്ലാവരും ചേര്‍ന്ന് ചതിച്ചും പറ്റിച്ചും ഒറ്റപ്പെടുത്തിയപ്പോഴും,ജിന്റോ ഒറ്റക്ക് നിന്ന് നേരിട്ടപ്പോഴും ജിന്റോ കുറ്റക്കാരന്‍ മാത്രം. ഇന്ന് ജാസ്മിന്‍ സ്വന്തം ചെയ്തികള്‍ കൊണ്ട് ഈ ഗതിയിലായപ്പോള്‍ ഹീറോ പരിവേഷം എങ്ങിനെ വന്നു? കഷ്ടം.

Bigg Boss

പ്രായത്തിലും പ്രവര്‍ത്തിപരിചയത്തിലും എത്രയോ സീനിയര്‍ ആയിരുന്നു യമുന മാഡം. അവരോട് ഈ ചപ്രിയും അവസരയും റസ്മിനും ജാസ്മിനും ഏത് രീതിയിലാണ് പെരുമാറിയത്? എല്ലാവരും എല്ലാം സൗകര്യപൂര്‍വ്വം മറന്നുകളഞ്ഞു. എന്നിട്ടിപ്പോ കപ്പേള പണിത് ജാസ്മിനേയും ചപ്രിയേയും അതിലിരുത്താന്‍ ശ്രമിക്കുകയാണ് പലരും. പുറത്ത് മുഴുവന്‍ ചീഞ്ഞ് നാറി തേഞ്ഞ് ഒട്ടി പടമായി നില്‍ക്കുകയാണെന്ന് മനസ്സിലായി എന്ന് ജാസ്മിന്‍ ചപ്രിയോട് പറയുന്നുണ്ടായിരുന്നു (16/4/24 ലൈവ്). ആപ്പോള്‍ ചപ്രി പറയുന്ന മറുപടിയും പ്രസക്തമാണ്.

'എന്തായാലും നാണം കെട്ടു, കൂടിവന്നാല്‍ പബ്‌ളിക്കില്‍ കുറേ നാണക്കേട് വരുമായിരിക്കും..കുറേ സൈബര്‍ അറ്റാക്ക് ഉണ്ടാകുമായിരിക്കും..പുറത്തെവിടെയും പരസ്യമായി പോകാന്‍ പറ്റില്ലായിരിക്കും' എന്നൊക്കെപ്പറഞ്ഞ് പ്രേക്ഷകരെ വീണ്ടും മണ്ടന്മാരാക്കാം എന്ന് ചപ്രി വിചാരിച്ചങ്കില്‍ തെറ്റിപ്പോയി.

സത്യത്തില്‍ ജാസ്മിന്റെ ഇന്നത്തെ ഈ മുഴുവന്‍ അവസ്ഥക്കും കാരണം ചപ്രി ഒരൊറ്റ ആളാണ് പക്ഷേ ചപ്രിയെ വിറ്റ് കാശ് ജാസ്മിന്റെ പോക്കറ്റിലുമുണ്ട്. ജിന്റോ യുടെ ശക്തി പൊതുജന പിന്തുണ മാത്രമാണ് ഇനിയും അതുണ്ടാകട്ടെ. കണ്ടത് പറഞ്ഞു ഇനിയും പറയും. ബിഗ് ബോസ് ഷോ കുറേക്കൂടി സുതാര്യത ഉള്ളതാകണം. റേറ്റിംഗും സബ്‌സ്‌ക്രൈബേര്‍സിനേയും കൂട്ടാന്‍ എന്തും ചെയ്യരുത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X