ജാസ്മിനും ജിന്റോയും ജയിക്കാന്‍ അര്‍ഹരല്ല; രണ്ട് പേര്‍ക്കും സാമ്യതകള്‍ ഒരുപാട്!
ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ ശക്തരായ മത്സാര്‍ത്ഥികളാണ് ജാസ്മിനും ജിന്റോയും. തുടക്കം മുതല്‍ ഇരുവരും തമ്മില്‍ ശക്തമായ മത്സരമാണ്. ജാസ്മിനും ജിന്റോയും കൊണ്ടും കൊടുത്തുമാണ് ഇതുവരേയും വന്നിട്ടുള്ളത്. യാതൊരു സംശയവുമില്ലാതെ തന്നെ പറയാം ജിന്റോയുടെ മുഖ്യ ശത്രു ജാ്‌സ്മിനാണെന്നും ജാസ്മിന്റെ മുഖ്യ ശത്രു ജിന്റോ ആണെന്നും. ഇവര്‍ രണ്ട് പേരേയും പോലെ കണ്ടന്റുണ്ടാക്കുന്ന മറ്റാരുമില്ല ഇന്ന് ബിഗ് ബോസ് വീട്ടില്‍.
ജിന്റോയും ജാസ്മിനും ഫൈനല്‍ വരെ എത്തുമെന്ന കാര്യത്തിലും ഏതാണ്ട് ഉറപ്പാണ്. അല്ലെങ്കില്‍ അത്ഭുതം തന്നെ സംഭവിക്കണം. ഇവരില്‍ ഒരാള്‍ വിജയിക്കാനുള്ള സാധ്യതയും കൂടുതലാണ്. എന്നാല്‍ ജാസ്മിനും ജിന്റോയും ഒരു കാരണവശാലും ബിഗ് ബോസ് വിന്നറാകാന്‍ അര്‍ഹരല്ലെന്നാണ് വേറെ ചിലര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്.

ജിന്റോയുടേയും ജാസ്മിന്റേയും ഗെയിമിനെക്കുറിച്ചുള്ള അവലോകനം ആണ് കുറിപ്പില്‍ പറയുന്നത്. ഇവരില്‍ ആര് ജയിച്ചാലും ഈ സീസണ് ഒരു പരാജയമാവും. രണ്ട് പേരും ജയിക്കാന്‍ അര്‍ഹരല്ല എന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്. ജാസ്മിന്‍- ജിന്റോ ഒരു അവലോകനം എന്ന തലക്കെട്ടോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. തുടര്‍ന്ന് വായിക്കാം.
ജാസ്മിന്‍: ജിന്റോ, ഇവര്‍ രണ്ട് പേരും ആണല്ലോ എല്ലാവരുടെയും ചര്‍ച്ച. നമുക്ക് രണ്ട് പേരെയും ഒന്ന് വിലയിരുത്താം. ബഹുമാനം: ജാസ്മിന്‍, സംസാരിക്കുമ്പോള്‍ എതിരെ നില്‍ക്കുന്ന ആള്‍ക്ക് ഒരു ബഹുമാനവും കൊടുക്കാത്ത ശൈലി. പരസ്പര ബഹുമാനം തീരെ ഇല്ല. ജിന്റോ, സെയിം അവസ്ഥ. എതിര്‍ക്കുന്നവരുടെ വീട്ടുകാര്‍, നാട്, അസുഖം എന്നിങ്ങനെ എന്തിനെയും മോശമാക്കി പറയും.
വൃത്തി: ജാസ്മിന്‍, ആ വീട്ടില്‍ അടിസ്ഥാന വൃത്തി ഇല്ലാത്ത വ്യക്തി എന്ന് എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞു. തുമ്മല്‍, ചെരുപ്പ്, എക്‌സട്ര. ജിന്റോ, കിച്ചണ്‍ ടേബിളിന്റെ മുകളില്‍ ബാത്രൂം കഴുകുന്ന ചൂല് വെച്ചു എന്ന് പറഞ്ഞാല്‍ ആ നിമിഷം മനസ്സിലാക്കാം അയാള്‍ക്കും അടിസ്ഥാന വൃത്തി ഇല്ലാ എന്ന്.
സ്ട്രാറ്റജി: ജാസ്മിന്‍, ലവ് ട്രാക്ക്. ജിന്റോ, ഒറ്റപ്പെടല്‍ സ്ട്രാറ്റജി.

18 +: ജാസ്മിന്‍, ഫാമിലി ആയി കാണാന്‍ പറ്റാത്ത രീതിയിലേക്ക് ഈ സീസണെ മാറ്റി. ഗബ്രിയുമായി കാണിച്ച് കൂട്ടിയതൊക്കെ കണ്ട് കണ്ട് ഷോ കാണല്‍ തന്നെ പലരും നിര്‍ത്തി. ജിന്റോ, ഗുരുതരമായ ആരോപണങ്ങളാണ് ജിന്റോക്ക് എതിരെ ഉള്ളത്. ആ വീട്ടിലെ ആണും പെണ്ണും ആയിട്ടുള്ള പല ആളുകും ജിന്റോ മോശമായി ടച്ച് ചെയ്തു എന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്.
ജിന്റോ ആണ് ഇപ്പോള്‍ വോട്ടിങ്ങില്‍ മുന്നിട്ട് നില്‍ക്കുന്നത്. ജിന്റോയ്ക്ക് ഇപ്പോള്‍ ഉള്ളത് കുറെ സഹതാപ വോട്ടും പിന്നെ ജാസ്മിന്‍ ഹേറ്റേഴ്‌സിന്റെ മുഴുവന്‍ വോട്ടും ആണ്. അതല്ലാതെ അയാളുടെ ഗെയിം മാത്രം കണ്ട് ഫാന്‍ ആയവര്‍ വളരെ കുറച്ചേ കാണൂ. ഇവരില്‍ ആര് ജയിച്ചാലും ഈ സീസണ് ഒരു പരാജയമാവും. രണ്ട് പേരും ജയിക്കാന്‍ അര്‍ഹരല്ല എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.


Click it and Unblock the Notifications