എന്റെ കുരു പൊട്ടിയത് നീ കുളി സീന്‍ പറഞ്ഞപ്പോ; നിന്റടുത്ത് ഞാന്‍ വരുന്നില്ല, പിന്നെന്താ? നോറയോട് ജാസ്മിന്‍
ബിഗ് ബോസ് തുടക്കം മുതല്‍ അഭിപ്രായ ഭിന്നതയുള്ളവരാണ് ജാസ്മിനും നോറയും. ഇരുവരും പരസ്പരം പലപ്പോഴായി മുഖാമുഖം വന്നിരുന്നു. എന്നാല്‍ അതൊരു വലിയ വഴക്കിലേക്ക് ഇതുവരെ കടന്നിരുന്നില്ല. ഇരുവരും പലവട്ടം പരസ്പരം വ്യക്തിവിദ്വേഷം തീര്‍ക്കുന്നതായി ആരോപിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നോറയും ജാ്‌സ്മിനും തമ്മില്‍ വലിയൊരു പൊട്ടിത്തെറിയുണ്ടായിരുന്നു.
ടാസ്‌കിന്റെ ഭാഗമായി നോറ തന്നോട് വ്യക്തി വിദ്വേഷം കാണിക്കുന്നതായി ജാസ്മിനാണ് ആരോപിച്ചത്. അതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വലിയ പോര് തന്നെ നടന്നു. ദീര്‍ഘനേരം നീണ്ട വഴക്കില്‍ മുമ്പ് നടന്ന പല കാര്യങ്ങളും വീണ്ടും എടുത്തിട്ട് നോറയും ജാസ്മിനും പരസ്പരം ആക്രമിച്ചു.

ഇതിനിടെ നോറ പുറത്ത് വച്ച് ജാസ്മിന്‍ തന്നെ ഫോണ്‍ വിളിച്ച കാര്യവും തുറന്ന് പറഞ്ഞു. തനിക്ക് നോറയുടെ നമ്പര്‍ തന്നത് താനുമായി വിവാഹം ഉറപ്പിച്ചിരുന്ന മുന്നാക്കയാണെന്ന് ജാ്‌സമിനും സമ്മതിക്കുന്നുണ്ട്. എന്നാല്‍ എന്തിനാണ് ഫോണ്‍ ചെയ്തതെന്നോ എന്താണ് ഫോണില്‍ സംസാരിച്ചതെന്നോ ഇരുവരും പറഞ്ഞില്ല. പുറത്ത് വച്ചായിരുന്നു ഇരുവരും തമ്മില്‍ വഴക്കുണ്ടാകുന്നത്.
ഇതിന് ശേഷം ബാത്ത് റൂം ഏരിയയില്‍ വച്ച് നോറയ്ക്ക് ജാസ്മിന്‍ മറുപടിയുമായി എത്തുകയായിരുന്നു. ഇപ്പോഴും എന്തിനാണ് എന്നോട് പേഴ്‌സണല്‍ ഗ്രഡ്ജ് വെക്കുന്നത്? മോശമായിട്ട് പറയുന്നതല്ല. നല്ലതായിട്ട് പറയുകയാണ്. എന്തെങ്കിലും കുറ്റം ഇവളെക്കുറിച്ച് ഞാന്‍ ഇവിടെയുള്ള ആളുകളോട് പറഞ്ഞിട്ടില്ല. ഇവള്‍ ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ഇവള്‍ക്കത് അറിയാം. അത് ഔട്ട് പോയിട്ടുണ്ടെങ്കില്‍ പുറത്തുള്ളവര്‍ക്കും അറിയാം എന്നാണ് ജാസ്മിന്‍ പറഞ്ഞത്.
ഇപ്പോള്‍ പോലും ഒരു ക്ലാഷ് ഉണ്ടായപ്പോള്‍ പോലും നീ പറയുന്നത് ഇവിടുത്തെ കാര്യമല്ല പുറത്തെ കാര്യാണ്. അതിന് എനിക്ക് പത്തിരട്ടി വിശദീകരണം അങ്ങോട്ട് തരാന്‍ അറിയാഞ്ഞിട്ടല്ല. പക്ഷെ ഞാന്‍ തരാത്തത് എന്തിനാണ് എന്നു കരുതിയാണ്. നീ കൈ ഞെരിക്കുകയോ ദേഷ്യപ്പെടുകയോ വേണ്ട. ഞാന്‍ വളരെ ശാന്തമായിട്ടാണ് പറയുന്നത് എന്നും ജാസ്മിന്‍ പറഞ്ഞു.

പുറത്തെ കാര്യം പുറത്ത്. അകത്തെ കാര്യത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ നീ പറഞ്ഞോളൂ. ഞാന്‍ കുറേ അവഗണിച്ചു. ഇത് എനിക്ക് അസഹനീയമായി തുടങ്ങി. എന്ത് ഉണ്ടെങ്കിലും എന്റെ പേര് എടുത്തിടുമ്പോള്‍ ദേഷ്യം വരില്ല. ലാസ്റ്റ് എനിക്ക് കുരു പൊട്ടിയത് നീ കുളിസീന്‍ കേസ് എടുത്തിട്ടപ്പോഴാണ്. അതൊന്നും നോറ ചിന്തിക്കേണ്ട കാര്യമില്ല. നോറയുടെ അടുത്ത് പോലും ഞാന്‍ വരുന്നില്ല. പിന്നെ എന്തിന് നോറ അത് പറയണമെന്നും ജാസ്മിന്‍ പറഞ്ഞു.
എന്നു കരുതി നോറ എന്നെ ടാര്‍ജറ്റ് ചെയ്യരുത് എന്നോ നോമിനേഷന്‍ പോലുള്ള ഇവിടുത്തെ കാര്യങ്ങള്‍ വരുമ്പോള്‍ നോറ എന്ന പറയരുതെന്നോ അല്ല ഞാന്‍ പറയുന്നത്. പക്ഷെ നീ ഇപ്പോഴും ഫസ്റ്റ് ടാസ്‌ക്കിലെ വ്യക്തി വിദ്വേഷം മനസില്‍ വച്ചാണെന്നും ജാസ്മിന്‍ പറഞ്ഞു.


Click it and Unblock the Notifications