അന്ന് മുതല്‍ റസ്മിന്‍ മാറി; റസ്മിന്‍-ജാസ്മിന്‍ അടിയില്‍ അന്‍സിബയ്ക്ക് റോളില്ല; യഥാര്‍ത്ഥ കാരണം മറ്റൊന്ന്‌

അമ്പരപ്പിക്കുന്ന കാഴ്ചകള്‍ക്കായിരുന്നു ഇന്നലെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. അടുത്ത സുഹൃത്തുക്കളായ ജാസ്മിനും റസ്മിനും തമ്മില്‍ വഴക്കുണ്ടാവുകയും റസ്മിന്‍ ജാസ്മിനെ തള്ളുകയും ചെയ്തു. ഇതോടെ റസ്മിനേയും ജാസ്മിനേയും ബിഗ് ബോസ് കണ്‍ഫഷന്‍ റൂമിലേക്ക് വിളിക്കുകയും താക്കീത് നല്‍കുകയും ചെയ്തു. ഇരുവരും പൊട്ടിക്കരഞ്ഞു കൊണ്ടാണ് സംസാരിച്ചത്.

ബിഗ് ബോസ് വീടിനെയാകെ ഞെട്ടിക്കുന്നതായിരുന്നു ജാസ്മിനും റസ്മിനും തമ്മിലുള്ള വഴക്ക്. എന്നാല്‍ ഈ വഴക്ക് പെട്ടെന്നുണ്ടായൊരു വികാര പ്രകടനമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കുറച്ചു നാളുകളായി പുകഞ്ഞു കൊണ്ടിരുന്ന അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതാണെന്നാണ് അവര്‍ പറയുന്നത്. അതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് അപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Bigg Boss

റസ്മിന്‍ - ജാസ്മിന്‍ - ഗബ്രി -നോറ. നാല് പേരും കൂടെ തുടങ്ങിയ ഗെയിം ആണ്. ജിന്റോ പറഞ്ഞത് വെച്ച് നോക്കിയാല്‍ നാലും കൂടെ പ്ലാന്‍ ചെയ്തു വന്ന ഗെയിം. ജാസ്മിന്‍ ഗബ്രി ലവ് കോംബോ. റെസ്മിന്‍ അവരുടെ ഹംസം. നോറ അവര്‍ക്ക് പ്രത്യേകിച്ച് ദോഷം ഇല്ലാത്ത ഒരു ഒറ്റപ്പെടല്‍ ഗെയിം. ഇതിങ്ങനെ നൈസ് ആയിട്ട് പോകുമ്പോള്‍ ആണ് റസ്മിന്‍ പുറത്തെ നെഗെറ്റീവ് അറിയുന്നതും. വൈല്‍ഡ് കാര്‍ഡുകള്‍ വരുന്നതും.

അന്ന് മുതല്‍ റസ്മിന്‍ സൈലന്റ് ആയി. റസ്മിന്‍ പരമാവധി ജബ്രി കോംബോ പൊളിക്കാന്‍ നോക്കി നടന്നില്ല. നോറ അപ്പോഴും ഇതൊന്നും മൈന്‍ഡ് ചെയ്യാതെ ജാസ്മിനെ ഒഴിവാക്കി നൈസ് ആയി ജാന്മണി , ജിന്റോ ഇവരെ ഒക്കെ ടാര്‍ജറ്റ് ചെയ്തു നടന്നു. പക്ഷെ ഗബ്രി ഔട്ട് ആയതു എല്ലാവരുടെയും കിളി പറത്തി. പ്രത്യേകിച്ച് റസ്മിന്റെ. ജാസ്മിന്റെ കോംബോ ആണ് ഗബ്രിയേ ഔട്ട് ആക്കിയത് എന്ന് മനസ്സിലായ റെസ്മിനും നോറയും ജാസ്മിനെ സൈഡ് ആക്കാന്‍ തുടങ്ങി. റസ്മിന്‍ ജാസ്മിനെ ഒഴിവാക്കാനും നോറ അറ്റാക്ക് ചെയ്യാനും തുടങ്ങി.

Bigg Boss

കുറച്ചു ദിവസമായി പുകഞ്ഞ ആ അഗ്‌നി പര്‍വതം ഇന്ന് പൊട്ടി തെറിച്ചു. ഈ കുടുംബ വഴക്കിലേക്ക് അറിയാതെ വന്നു കയറിയ ആളാണ് അന്‍സിബ. അന്‌സിബക്ക് ഈ അടിയില്‍ വല്യ റോളൊന്നും ഇല്ല. അല്ലെങ്കില്‍ തന്നെ വെറും രണ്ടു ദിവസം കൊണ്ട് റെസ്മിനെ കൊണ്ട് ജാസ്മിനെ തല്ലിക്കാന്‍ അന്‌സിബക്ക് പറ്റും എങ്കില്‍ അന്‍സിബ കപ്പടിക്കേണ്ട ആള്‍ ആണ്. പ്ലാനുകള്‍ പൊളിയുന്നതിന്റെയും പുറത്തെ നെഗെറ്റീവിന്റെയും അങ്കലാപ്പില്‍ ആണ് റസ്മിന്‍. ജാസ്മിന് പിന്നെ അത് ആലോചിക്കാന്‍ ഉള്ള കോമണ്‍ സെന്‍സ് ഇല്ലാത്തതുകൊണ്ട് അതിനെ പറ്റി ആശങ്കയും ഇല്ല എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

അതേസമയം ബിഗ ്ബോസ് വീട്ടിലേക്ക് സാബുവും ശ്വേത മേനോനും ചലഞ്ചേഴ്സ് ആയി കടന്നു വന്നിരിക്കുകയാണ്. ബിബി ഹോട്ടല്‍ ടാസ്കിന്റെ ഭാഗമായാണ് സാബുവും ശ്വേതയും വന്നിരിക്കുന്നത്. കൂടുതല്‍ ആളുകള്‍ വരുമോ എന്നത് കണ്ടറിയണം.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X